നടിയെ ആക്രമിച്ച കേസില്‍ നടന് ദിലീപിനെതിരെ ഗൂഢാലോചന നടക്കുന്നുവെന്ന് സുഹൃത്തും സംവിധായകനുമായ നാദിര്‍ഷ.
നടിയെ ആക്രമിച്ച കേസില്‍ നടന് ദിലീപിനെതിരെ ഗൂഢാലോചന നടക്കുന്നുവെന്ന് സുഹൃത്തും സംവിധായകനുമായ നാദിര്‍ഷ.
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന് ദിലീപിനെതിരെ ഗൂഢാലോചന നടക്കുന്നുവെന്ന് സുഹൃത്തും സംവിധായകനുമായ നാദിര്‍ഷ. ദിലീപിന്റെ പേര് പറഞ്ഞാല്‍ പണം നല്‍കാമെന്ന് വാഗ്ദാനമുണ്ടെന്നും തന്നെ ഫോണ്‍ ചെയ്ത വിഷ്ണു എന്നയാള്‍ പറഞ്ഞു. വിഷ്ണു എന്ന് പറഞ്ഞയാള്‍ തന്നെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. നേരിട്ടു കാണണം എന്നാവശ്യപ്പെട്ടാണ് ആദ്യമൊക്കെ വിളിച്ചിരുന്നത്. നേരില്‍ കാണാന്‍ സാധിക്കില്ലെന്ന് അറിയിച്ചപ്പോഴാണ് ദിലീപുമായി ബന്ധപ്പെട്ട കാര്യമാണെന്നും പിന്നീട് മറ്റ് വിവരങ്ങളും പറയുന്നതെന്നും നാദിര്‍ഷ പറഞ്ഞു.
വിളിച്ചത് പള്‍സര്‍ സുനിയാണോ എന്ന് വ്യക്തമല്ല. എന്ത് തന്നെയായാലും വിളിച്ചയാള്‍ പറഞ്ഞ പേരുകള്‍ വിശ്വസിക്കുന്നില്ല. ദിലീപുമായി അത്രമേല്‍ അടുപ്പമുള്ളവരുടെ വരെ പേരുകള്‍ അതിലുണ്ടെന്നും നാദിര്‍ഷ പറഞ്ഞു. തന്നെ വിളിച്ചപ്പോള്‍ തന്നെ ആ ഫോണ്‍കോള്‍ റെക്കോര്‍ഡ് ചെയ്ത് ദിലീപിന് അയച്ചു നല്‍കുകയും ദിലീപ് അത് പോലീസിന് കൈമാറുകയുമായിരുന്നുവെന്നും നാദിര്‍ഷ കൂട്ടിച്ചേര്‍ത്തു.