Friday, September 21st, 2018

ദിലീപിനെയും നാദിര്‍ഷയെയും വീണ്ടും ചോദ്യം ചെയ്‌തേക്കും

യുവനടിയെ ആക്രമിച്ച കേസില്‍ അന്വേഷണം നിര്‍ണായക അറസ്റ്റുകളിലേക്ക് വഴിമാറുന്നതായി സൂചന.

Published On:Jul 3, 2017 | 9:53 am

കൊച്ചി: യുവനടിയെ ആക്രമിച്ച കേസില്‍ അന്വേഷണം നിര്‍ണായക അറസ്റ്റുകളിലേക്ക് വഴിമാറുന്നതായി സൂചന. അന്വേഷണ സംഘത്തിന് ഇതുവരെ ലഭിച്ച തെളിവുകള്‍ കോര്‍ത്തിണക്കാനായതോടെയാണ് അന്വേഷണം നിര്‍ണായക ഘട്ടത്തിലേക്ക് തിരിയുന്നത്. കേസില്‍ പോലീസ് നേരത്തെ ചോദ്യം ചെയ്ത നടന്‍ ദിലീപ്, സംവിധായകനും സുഹൃത്തുമായ നാദിര്‍ഷ എന്നിവരെ വീണ്ടും ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം തയ്യാറെടുക്കുന്നതായും സൂചനയുണ്ട്. ഇരുവരുടെയും മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പള്‍സര്‍ സുനി അയച്ചുവെന്ന് പറയപ്പെടുന്ന കത്തിനെ കുറിച്ച് ഇരുവരും വ്യത്യസ്ത മൊഴികളാണത്രെ നല്‍കിയത്. കൂടാതെ കഴിഞ്ഞ ദിവസം കാവ്യയുടെ സ്ഥാപനങ്ങളിലും ഫഌറ്റുകളിലും നടത്തിയ പരിശോധയില്‍ നിര്‍ണായക വിവരങ്ങളാണ് പോലീസിന് കിട്ടിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അന്വേഷണ പുരോഗതി വിലയിരുത്താന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ നേതൃത്വത്തില്‍ നടന്ന ഉന്നതതല യോഗത്തില്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് നീങ്ങാന്‍ നിര്‍ദ്ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ട്. കൊച്ചിയിലെത്താന്‍ ഡിജിപി നിര്‍ദ്ദേശം നല്‍കിയതിനെ തുടര്‍ന്ന് അന്വേഷണ ചുമതലയുള്ള എഡിജിപി ദിനേന്ദ്ര കശ്യപ് കൊച്ചിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

 

LIVE NEWS - ONLINE

  • 1
    2 hours ago

    യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

  • 2
    2 hours ago

    അശ്ലീല വാട്‌സാപ്പ് വീഡിയോ; മൂന്നുപേര്‍ കസ്റ്റഡിയില്‍

  • 3
    3 hours ago

    കശ്മീരില്‍ മൂന്ന് പോലീസുദ്യോഗസ്ഥരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി

  • 4
    3 hours ago

    പെട്രോളിന് ഇന്നും വില കൂടി

  • 5
    3 hours ago

    മലയാളികള്‍ ‘ഗ്ലോബല്‍ സാലറി ചലഞ്ചി’ല്‍ പങ്കെടുക്കണം: മുഖ്യമന്ത്രി

  • 6
    4 hours ago

    ക്യാപ്റ്റന്‍ രാജുവിന്റെ സംസ്‌കാരം വൈകീട്ട്

  • 7
    5 hours ago

    തൊടുപുഴയില്‍ സിപിഎം ഏരിയ കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം

  • 8
    5 hours ago

    കള്ളനോട്ട്: ദമ്പതികളടക്കം 4 പേര്‍ പിടിയില്‍

  • 9
    6 hours ago

    മലപ്പുറത്ത് ടാങ്കര്‍ മറിഞ്ഞ് വാതക ചോര്‍ച്ച