Monday, September 24th, 2018

ദിലീപ് വിഷയത്തില്‍ മോഹന്‍ലാലിനെ തിരുത്തി ജോയ്മാത്യു

തിരിച്ചെടുക്കുന്ന വിഷയം അജണ്ടയില്‍ ഇല്ലായിരുന്നു

Published On:Jul 12, 2018 | 12:38 pm

കൊച്ചി: ദിലീപിനെ തിരിച്ചെടുത്തത് സംബന്ധിച്ച് അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ നല്‍കിയ വിശദീകരണത്തിനെതിരെ നടന്‍ ജോയ് മാത്യു. ദിലീപിനെ തിരിച്ചെടുക്കുന്ന വിഷയം അമ്മ ജനറല്‍ബോഡിയുടെ അജണ്ടയില്‍ ഇല്ലായിരുന്നുവെന്ന് ജോയ് മാത്യു വ്യക്തമാക്കി. മോഹന്‍ലാല്‍ അജണ്ട വായിച്ച് തെറ്റ് തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി മോഹന്‍ലാലിന് കത്തയച്ചു. എറണാകുളം പ്രസ്‌ക്ലബ് സംഘടിപ്പിച്ച ‘മുഖാമുഖം’ പരിപാടിയില്‍ സംസാരിക്കവെയാണ് ദിലീപ് വിഷയം അമ്മ ജനറല്‍ബോഡിയുടെ അജണ്ടയില്‍ ഉള്‍പ്പെടുത്തിയെന്ന് മോഹന്‍ലാല്‍ പറഞ്ഞത്.
നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായതോടെ ദിലീപിനെ പുറത്താക്കണമെന്ന് വിവിധ കോണുകളില്‍ നിന്ന് അഭിപ്രായം ഉയര്‍ന്നു. ‘അമ്മ’ പിളരുന്ന സാഹചര്യം വരെയുണ്ടായി. ചില സിനിമ സംഘടനകള്‍ ദിലീപിനെ പുറത്താക്കിയപ്പോള്‍ തങ്ങളും തീരുമാനമെടുക്കാന്‍ നിര്‍ബന്ധിതരായി. എന്നാല്‍, സംഘടനയുടെ നിയമാവലി പ്രകാരം അങ്ങനെ മാറ്റാനാകില്ലെന്ന് പിന്നീട് മനസ്സിലായി. അതുകൊണ്ട് പുറത്താക്കല്‍ മരവിപ്പിക്കാനും അടുത്ത ജനറല്‍ ബോഡിയില്‍ അംഗങ്ങളുടെ അഭിപ്രായം ആരായാനും എക്‌സിക്യൂട്ടിവ് തീരുമാനിച്ചു. വിഷയം അജണ്ടയില്‍ ഉള്‍പ്പെടുത്തി. ദിലീപിനെ തിരിച്ചെടുക്കണമെന്ന് ജനറല്‍ ബോഡിയില്‍ ആവശ്യം ഉയര്‍ന്നു. ഒരാള്‍ പോലും എതിര്‍ത്തില്ലെന്നും ആയിരുന്നു മോഹന്‍ ലാല്‍ വ്യക്തമാക്കിയത്.

LIVE NEWS - ONLINE

  • 1
    15 hours ago

    ടി ഡി പി എംഎല്‍എയും മുന്‍ എംഎല്‍എയും വെടിയേറ്റു മരിച്ചു

  • 2
    17 hours ago

    ഹരിയാന കൂട്ടബലാല്‍സംഗം: പ്രധാനപ്രതികള്‍ പിടിയില്‍

  • 3
    19 hours ago

    കന്യാസ്ത്രീക്ക് നീതി ആവശ്യപ്പെട്ട് പ്രകടനം നടത്തിയ ജോയ് മാത്യുവിനെതിരെ പോലീസ് കേസെടുത്തു

  • 4
    21 hours ago

    സിസ്റ്റര്‍ ലൂസിക്കെതിരെ സഭാ നടപടി

  • 5
    23 hours ago

    മദ്രാസ് ഐ.ഐ.ടിയിലെ മലയാളിവിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • 6
    23 hours ago

    മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി

  • 7
    1 day ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 8
    1 day ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 9
    2 days ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി