Tuesday, June 25th, 2019

ദിലീപിനെ പുറത്താക്കിയത് പൃഥ്വിരാജിനെ പ്രീതിപ്പെടുത്താന്‍

ദിലീപിനെ അമ്മയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കിയത് ശരിയാണ്. അതുകൊണ്ട് സിനിമകളില്‍ അഭിനയിക്കാന്‍ അദ്ദേഹത്തിന് വിലക്കില്ല.

Published On:Oct 4, 2017 | 10:17 am

തിരു: ദിലിപീനെ സംഘടനയില്‍ നിന്ന് പുറത്താക്കിയത് യുവനടന്‍ പൃഥ്വിരാജിനെ പ്രീതിപ്പെടുത്താനാണെന്നു താരസംഘടനയായ ‘അമ്മ’യുടെ വൈസ് പ്രസിഡന്റ് കെ.ബി.ഗണേശ് കുമാര്‍ എം.എല്‍.എ നടിയെ ആക്രമിച്ച കേസില്‍ ഹൈക്കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ച നടന്‍ ദിലീപ് ജയിലില്‍ നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെയാണ് വിവാദ വെളിപ്പെടുത്തലുമായി ഗണേശ്കുമാര്‍ രംഗത്തെത്തിയത്. ദിലീപിനെ അമ്മയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കിയത് ശരിയാണ്. അതുകൊണ്ട് സിനിമകളില്‍ അഭിനയിക്കാന്‍ അദ്ദേഹത്തിന് വിലക്കില്ല. എന്നാല്‍, സംഘടനയുടെ നിയമങ്ങള്‍ പ്രകാരം ദിലീപിനെ ഏകപക്ഷീയമായി പുറത്താക്കാനാവില്ല. വേണമെങ്കില്‍ സസ്‌പെന്റ് ചെയ്യാനാവും. പിന്നീട് സംഘടന നിയോഗിക്കുന്ന അച്ചടക്ക സമിതി അന്വേഷിച്ച് കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ മാത്രമെ ദിലീപിനെ പുറത്താക്കാനാവൂവെന്നും ഗണേശ് പറഞ്ഞു.
ജൂലായ് 11ന് നടന്‍ മമ്മൂട്ടിയുടെ കൊച്ചിയിലെ വസതിയില്‍ ചേര്‍ന്ന അമ്മയുടെ ജനറല്‍ ബോഡി യോഗത്തിലാണ് ദിലീപിനെ പുറത്താക്കിയത്. മോഹന്‍ലാല്‍, പൃഥ്വിരാജ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. ദിലീപിനെ പുറത്താക്കണമെന്ന് പൃഥ്വിയാണ് കടുത്ത നിലപാടെടുത്തതെന്ന് അന്നേ റിപ്പോര്‍ട്ട് വന്നിരുന്നു.
അമ്മയില്‍ തുടരണോ വേണ്ടയോ എന്ന് ദിലീപിന് തന്നെ തീരുമാനിക്കാം. ദിലീപിന്റെ സ്ഥാനത്ത് താനായിരുന്നെങ്കില്‍ അമ്മയിലോ മറ്റേതെങ്കിലും അസോസിയേഷനിലോ ചേരില്ലായിരുന്നു. ദിലീപിന് ജാമ്യം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും ഗണേശ് പറഞ്ഞു.
അതേസമയം, ജാമ്യം ലഭിച്ചതു കൊണ്ട് ദിലീപ് കുറ്റവിമുക്തനാവുന്നില്ലെന്ന് വിമന്‍ കളക്ടീവ് ഇന്‍ സിനിമയുടെ പ്രതിനിധിയും നടിയുമായ സജിത മഠത്തില്‍ പറഞ്ഞു.

 

 

 

LIVE NEWS - ONLINE

  • 1
    23 mins ago

    റിമാന്റ് പ്രതിയുടെ മരണം; എട്ട് പോലീസുകാരെ സ്ഥലം മാറ്റി

  • 2
    2 hours ago

    മലപ്പുറം ജില്ല വിഭജനം അശാസ്ത്രീയം

  • 3
    4 hours ago

    മൊറട്ടോറിയം; റിസര്‍വ് ബാങ്കിനെ നേരില്‍ സമീപിക്കും: മുഖ്യമന്ത്രി

  • 4
    5 hours ago

    സര്‍വകാല റിക്കാര്‍ഡ് ഭേദിച്ച് സ്വര്‍ണ വില കുതിക്കുന്നു

  • 5
    5 hours ago

    പ്രവാസി വ്യവസായിയുടെ ആത്മഹത്യ: നഗരസഭാ അധ്യക്ഷക്കെതിരെ തെളിവില്ല

  • 6
    5 hours ago

    കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നാലാം ദിനവും റെയ്ഡ്

  • 7
    5 hours ago

    പ്രളയത്തില്‍ 15,394 വീടുകള്‍ തകര്‍ന്നു: മന്ത്രി

  • 8
    6 hours ago

    ദിഷ പട്ടാണിയും ടൈഗര്‍ ഷ്‌റോഫും വേര്‍പിരിയുന്നു

  • 9
    6 hours ago

    നവകേരള നിര്‍മാണം; പ്രതിപക്ഷം ദിവാസ്വപ്‌നം കാണുന്നു: മുഖ്യമന്ത്രി