Friday, November 24th, 2017

ദിലീപ് സിനിമയില്‍ നിന്നും തന്നെ നശിപ്പിക്കാന്‍ ശ്രമിച്ചു; അനൂപ് ചന്ദ്രന്‍

മോസ് ആന്റ് ക്യാറ്റ് എന്ന സിനിമയുടെ ലൊക്കേഷനില്‍ വെച്ച് തന്നെ ഭീഷണിപ്പെടുത്തി. ഇതിന് ശേഷം നിരവധി അവസരങ്ങള്‍ തനിക്ക് നഷ്ടമായി.

Published On:Sep 11, 2017 | 8:00 am

തിരു: നടന്‍ ദിലീപ് മലയാള സിനിമയില്‍ നിന്നും തന്നെ നശിപ്പിക്കാന്‍ ശ്രമിച്ചതായി നടന്‍ അനൂപ്. മോസ് ആന്റ് ക്യാറ്റ് എന്ന സിനിമയുടെ ലൊക്കേഷനില്‍ വെച്ച് തന്നെ ഭീഷണിപ്പെടുത്തിയെന്നും ഈ സംഭവത്തിന് ശേഷം നിരവധി അവസരങ്ങള്‍ തനിക്ക് നഷ്ടമായെന്നും അനൂപ് ചന്ദ്രന്‍ പറഞ്ഞു. ഒരു ചാനല്‍ ചര്‍ച്ചയില്‍ മിമിക്രിയെക്കുറിച്ച് അഭിപ്രായം പറഞ്ഞതിനാണ് തന്നോട് ദിലീപിന് വിദ്വേഷം ഉണ്ടായതെന്നും അനുപ് പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നല്‍കി.
ആക്രമിക്കപ്പെട്ട നടിയോട് ദിലീപിന് വിദ്വേഷമുണ്ടായിരുന്നുവെന്നും പല സിനിമകളില്‍ നിന്നും നടിയെ ഒഴിവാക്കാന്‍ താരം ശ്രമിച്ചുവെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇത് കൂടാതെ നടിയുമായി അനുഭാവം പുലര്‍ത്തിയിരുന്ന പലരെയും ഇത്തരത്തില്‍ മലയാള സിനിമയില്‍ നിന്നും ഒതുക്കാന്‍ ദിലീപ് ശ്രമിച്ചുവെന്നും അന്വേഷണ സംഘം കണ്ടെത്തി. ഈ കണ്ടെത്തലുകള്‍ കോടതിയില്‍ സമര്‍ത്ഥിക്കുന്നതിന് അനൂപ് ചന്ദ്രന്റെ മൊഴി നിര്‍ണായകമാണെന്നാണ് സൂചന.
അതേസമയം, നടിയെ ആക്രമിച്ച കേസില്‍ നടനും സംവിധായകനുമായ നാദിര്‍ഷായെ ചോദ്യം ചെയ്യാനായി ഉടന്‍ കസ്റ്റഡിയിലെടുക്കുമെന്നാണ് സൂചന. താരം നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ നാളെ ഹൈക്കോടതി പരിഗണിക്കും.

 

LIVE NEWS - ONLINE

  • 1
    9 mins ago

    ഡോക്ടറെ കൈയ്യേറ്റം ചെയ്ത രണ്ടുപേര്‍ അറസ്റ്റില്‍; കേസെടുത്തത് ജാമ്യമില്ലാ വകുപ്പില്‍

  • 2
    16 mins ago

    ഹൈക്കോടതി വിധിക്കെതിരെ ചാണ്ടി സുപ്രീം കോടതിയില്‍

  • 3
    40 mins ago

    ലൈസസന്‍സില്ലാത്ത ക്വാറിയില്‍ അപകടം; രണ്ടു മരണം, ഏഴുപേര്‍ക്ക് പരിക്ക്

  • 4
    44 mins ago

    നാഗപൂര്‍ ടെസ്റ്റ്; ലങ്ക 77/3

  • 5
    49 mins ago

    ലോകസുന്ദരിപ്പട്ടം നേടിയ സമയം മാനുഷി ധരിച്ച ഗൗണിന്റെ വില കേട്ടാല്‍ ഞെട്ടും.!..

  • 6
    2 hours ago

    കുറിഞ്ഞി ഉദ്യാനം; കള്ളനെ താക്കോല്‍ ഏല്‍പ്പിക്കരുതെന്ന് ചെന്നിത്തല

  • 7
    2 hours ago

    ചുംബനരംഗം അഭിനയിച്ചാല്‍ ആകാശം ഇടിഞ്ഞുവീഴില്ല

  • 8
    3 hours ago

    റുബെല്ല കുത്തിവെപ്പെടുക്കാനെത്തിയവര്‍ക്ക് മര്‍ദനം; രണ്ടുപേര്‍ അറസ്റ്റില്‍

  • 9
    3 hours ago

    നോക്കിയ 2 സ്മാര്‍ട്‌ഫോണ്‍ ഇന്ത്യയില്‍