Saturday, January 19th, 2019

നടിയെ ആക്രമിച്ച കേസ്; സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപിന്റെ ഹരജി

ഹരജി അടുത്ത ദിവസം കോടതി പരിഗണിക്കും.

Published On:Jun 13, 2018 | 4:40 pm

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് നടന്‍ ദിലീപ് ഹൈക്കോടതിയില്‍ ഹരജി നല്‍കി. സംസ്ഥാന പോലീസിന്റെ അന്വേഷണത്തില്‍ അതൃപ്തി രേഖപ്പെടുത്തി അഭിഭാഷകന്‍ മുഖേനയാണ് ഹരജി നല്‍കിയത്.
സംസ്ഥാന പോലീസ് അന്വേഷണം പക്ഷപാതപരമായിരുന്നെന്നും പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് തന്നെ പ്രതി ചേര്‍ത്തിരിക്കുന്നതെന്നും ദിലീപ് ഹരജിയില്‍ പറയുന്നു. തനിക്കെതിരെ കാര്യമായ തെളിവുകളില്ല. പോലീസ് അന്വേഷണത്തില്‍ വിശ്വാസമില്ല. സി.ബി.ഐ അന്വേഷിച്ചാല്‍ മാത്രമെ സത്യം പുറത്തുവരികയുള്ളൂ. അതുകൊണ്ട് കേന്ദ്ര ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും ദിലീപ് ഹരജിയില്‍ ആവശ്യപ്പെടുന്നു. ഹരജി അടുത്ത ദിവസം കോടതി പരിഗണിക്കും.
എന്നാല്‍ ദിലീപിന്റെ നീക്കം വിചാരണ നീട്ടാനുള്ള തന്ത്രമാണെന്നാണ് അന്വേഷണം സംഘവും പ്രോസിക്യൂഷനും വിലയിരുത്തുന്നത്. കേസുമായി ബന്ധപ്പെട്ട ചില ഹരജികള്‍ പരിഗണിക്കുന്നതിന് പ്രത്യേക കോടതി വേണമെന്നാവശ്യപ്പെട്ടു കൊണ്ട് നടിയടക്കമുള്ളവര്‍ ജില്ലാ കോടതിയെ സമീപിച്ചിരുന്നു. ഇതിന്റെ വിധി 18ാം തീയതി വരികയാണ്. അങ്ങനെ വന്നാല്‍ 18ന് ശേഷം തന്നെ കേസ് വിചാരണ നടപടിയിലേക്ക് പോകാന്‍ കോടതി നിര്‍ദേശിക്കും. ഈ സാഹചര്യത്തില്‍ വിചാരണ നടക്കുന്നത് ഒഴിവാക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് ദിലീപിന്റെ നീക്കം.

 

LIVE NEWS - ONLINE

  • 1
    31 mins ago

    ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

  • 2
    42 mins ago

    കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

  • 3
    1 hour ago

    കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 4
    1 hour ago

    കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 5
    2 hours ago

    ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍

  • 6
    3 hours ago

    സ്‌കൂട്ടറില്‍ മിനിവാന്‍ ഇടിച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു

  • 7
    3 hours ago

    സ്‌പോര്‍ട്‌സ് സ്‌കൂള്‍ പ്രവേശനം; ജില്ലാ തെരഞ്ഞെടുപ്പ്

  • 8
    4 hours ago

    ഇന്ധന വില വീണ്ടും വര്‍ധിച്ചു

  • 9
    5 hours ago

    വീടിനും വാഹനങ്ങള്‍ക്കും നേരെ ആക്രമണം