പാര്‍ട്ടിയുടെ നിലപാട് വളച്ചൊടിച്ചു
പാര്‍ട്ടിയുടെ നിലപാട് വളച്ചൊടിച്ചു
തൃശൂര്‍: നടന് ദിലീപിനെ ‘അമ്മ’യില്‍ തിരിച്ചെടുക്കാനുള്ള തീരുമാനത്തിന്റെ പേരില്‍ ഇടത് ജനപ്രതിനിധികളായ അതിലെ അംഗങ്ങളോട് വിശദീകരണം തേടാത്തത് അവര്‍ സി.പി.എം അംഗങ്ങള്‍ അല്ലാത്തതു കൊണ്ടാണെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ഇക്കാര്യത്തില്‍ പാര്‍ട്ടിയുടെ നിലപാട് വളച്ചൊടിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടി ജില്ലാ കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു കോടിയേരി. പാര്‍ട്ടി അംഗങ്ങള്‍ അല്ലാത്തവരോട് വിശദീകരണം തേടാറില്ല. ‘അമ്മ’യുടെ തീരുമാനത്തിന്റെ പേരില്‍ മോഹന്‍ലാലിനെ ആക്രമണോത്സുകതയോടെ എതിര്‍ക്കുന്നത് അപലപനീയമാണ്.
ദിലീപിനെ തിരിച്ചെടുക്കാനുള്ള ‘അമ്മ’ തീരുമാനം തെറ്റാണ്. തീരുമാനം എടുത്തവര്‍ക്കും അതിന്റെ ഭാഗമായി നിന്നവര്‍ക്കും അതില്‍ ഉത്തരവാദിത്വമുണ്ടെന്നും കോടിയേരി പറഞ്ഞു.