Wednesday, July 24th, 2019

ഡിജിറ്റല്‍ ഇന്ത്യ പദ്ധതിക്കു ഗൂഗിളിന്റെ പിന്തുണ

        രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും ഇന്റര്‍നെറ്റിന്റെ പ്രയോജനങ്ങള്‍ ലഭ്യമാക്കുന്നതിനു വേണ്ടി കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച ഡിജിറ്റല്‍ ഇന്ത്യ പദ്ധതിക്കു പിന്തുണ നല്‍കാന്‍ ഗൂഗിള്‍ കേന്ദ്രസര്‍ക്കാരുമായി ധാരണയായി. ഇന്റര്‍നെറ്റ് വ്യാപനം വര്‍ധിപ്പിക്കുക, സ്ത്രീകളുടെ സംരംഭങ്ങളെ ഇന്റര്‍നെറ്റിലെത്തിക്കുക, പ്രാദേശിക ഭാഷകളിലുള്ള ഉള്ളടക്കം വര്‍ധിപ്പിക്കുക തുടങ്ങിയവക്കായിരിക്കും ഗൂഗിള്‍ ഊന്നല്‍ നല്‍കുക. ഇതിനു പുറമേ പ്രധാനമന്ത്രിയുടെ ഓഫിസിനു വേണ്ടി മൊബൈല്‍ ആപ്ലിക്കേഷന്‍ നിര്‍മിക്കാന്‍ ഗൂഗിള്‍ രാജ്യവ്യാപകമായി മല്‍സരം നടത്തും. ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി യുഎസില്‍ വിവിധ … Continue reading "ഡിജിറ്റല്‍ ഇന്ത്യ പദ്ധതിക്കു ഗൂഗിളിന്റെ പിന്തുണ"

Published On:Nov 3, 2014 | 1:01 pm

Digital India Google Full

 

 

 

 
രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും ഇന്റര്‍നെറ്റിന്റെ പ്രയോജനങ്ങള്‍ ലഭ്യമാക്കുന്നതിനു വേണ്ടി കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച ഡിജിറ്റല്‍ ഇന്ത്യ പദ്ധതിക്കു പിന്തുണ നല്‍കാന്‍ ഗൂഗിള്‍ കേന്ദ്രസര്‍ക്കാരുമായി ധാരണയായി. ഇന്റര്‍നെറ്റ് വ്യാപനം വര്‍ധിപ്പിക്കുക, സ്ത്രീകളുടെ സംരംഭങ്ങളെ ഇന്റര്‍നെറ്റിലെത്തിക്കുക, പ്രാദേശിക ഭാഷകളിലുള്ള ഉള്ളടക്കം വര്‍ധിപ്പിക്കുക തുടങ്ങിയവക്കായിരിക്കും ഗൂഗിള്‍ ഊന്നല്‍ നല്‍കുക. ഇതിനു പുറമേ പ്രധാനമന്ത്രിയുടെ ഓഫിസിനു വേണ്ടി മൊബൈല്‍ ആപ്ലിക്കേഷന്‍ നിര്‍മിക്കാന്‍ ഗൂഗിള്‍ രാജ്യവ്യാപകമായി മല്‍സരം നടത്തും.
ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി യുഎസില്‍ വിവിധ കമ്പനികളുമായി ചര്‍ച്ച നടത്തുമ്പോള്‍ മൈക്രോസോഫ്റ്റ് തലവന്‍ സത്യ നാദെല്ലയും ആമസോണ്‍ തലവന്‍ ജെഫ് ബെയ്‌സോസും പുതിയ പദ്ധതികളും നിക്ഷേപവും പ്രഖ്യാപിച്ച് ഇന്ത്യയിലെത്തി. മൈക്രോസോഫ്റ്റ് സിഇഒ ആയി ചുമതലയേറ്റ ശേഷം ആദ്യമായി ജന്മനാട്ടിലെത്തുന്ന സത്യ നാദെല്ല ഹൈദരാബാദിലെ ഓഫിസില്‍ കമ്പനിയുടെ ഇന്ത്യന്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തി.
അതേസമയം, ഡിജിറ്റല്‍ ഇന്ത്യ പദ്ധതിക്കു പിന്തുണ നല്‍കാന്‍ ഗൂഗിള്‍ കേന്ദ്ര സര്‍ക്കാരുമായി ധാരണയിലെത്തി ഒരാഴ്ച തികയും മുമ്പേ സ്വന്തം പദ്ധതിയുമായി ആന്ധ്ര പ്രദേശ് സര്‍ക്കാര്‍ ഗൂഗിളുമായി ധാരണാപത്രം ഒപ്പുവച്ചു. മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡുവിന്റെ സാന്നിധ്യത്തിലാണ് ഗൂഗിള്‍ ഇന്ത്യ മാനേജിങ് ഡയറക്ടര്‍ രാജന്‍ ആനന്ദന്‍ ഡിജിറ്റല്‍ എപി പദ്ധതിയില്‍ പങ്കാളിയാവാന്‍ ധാരണാപത്രം ഒപ്പുവച്ചത്. ഇന്ത്യയിലെ ഒന്നാമത്തെ ഡിജിറ്റല്‍ സംസ്ഥാനമാവുക എന്ന ലക്ഷ്യത്തോടൊപ്പം ഇന്റര്‍നെറ്റില്‍ തെലുങ്കിന്റെ കരുത്തും സാന്നിധ്യവുമുറപ്പാക്കുക എന്നതും പദ്ധതിയുടെ ലക്ഷ്യമാണ്.

LIVE NEWS - ONLINE

  • 1
    8 mins ago

    തെരുവുനായ 6 വയസുകാരന്റെ തല കടിച്ചുപറിച്ചു

  • 2
    11 mins ago

    എലിയെ പേടിച്ച് ഇല്ലം ചുടരുത്: മുഖ്യമന്ത്രി

  • 3
    27 mins ago

    പോലീസ് നേരായ വഴിക്കല്ല: എല്‍ദോ എബ്രഹാം എം.എല്‍.എ

  • 4
    51 mins ago

    സ്‌കൂള്‍ ബസ് നിയന്ത്രണംവിട്ടു മറിഞ്ഞു കുട്ടികള്‍ക്കു പരിക്ക്

  • 5
    54 mins ago

    എല്ലാം വിലക്ക് വാങ്ങാന്‍ സാധിക്കില്ലെന്ന് ബി.ജെ.പി തിരിച്ചറിയും: പ്രിയങ്ക

  • 6
    2 hours ago

    സ്‌കൂളുകള്‍ക്ക് അവധിയെന്ന് വ്യാജ സന്ദേശം; കേസെടുക്കാന്‍ കലക്ടറുടെ നിര്‍ദേശം

  • 7
    2 hours ago

    ചെറുതല്ല എന്നാല്‍ വലുതും

  • 8
    3 hours ago

    കായിക ലോകം ഇനി ടോക്യോയിലേക്ക്

  • 9
    3 hours ago

    ആട്ടും തുപ്പും സഹിച്ച് സി.പി.ഐ എത്രകാലം മുന്നോട്ടു പോകും: ചെന്നിത്തല