Saturday, February 16th, 2019

ഇനി ഡിജി യാത്ര; വിരലടയാളം പതിപ്പിച്ച് വിമാനയാത്ര

      ന്യൂഡല്‍ഹി: ആഭ്യന്തര വിമാനയാത്രാ ടിക്കറ്റില്‍ ആധാര്‍ നമ്പര്‍ രേഖപ്പെടുത്തിയാല്‍ വിരലടയാളം പതിപ്പിച്ചു വിമാനത്താവളത്തിലും വിമാനത്തിനുള്ളിലും പ്രവേശിക്കാനുള്ള സംവിധാനം വരുന്നു. വ്യോമയാന മന്ത്രാലയത്തിന്റെ ‘ഡിജിയാത്ര’ പദ്ധതിയുടെ ഭാഗമായാണിത്. ഇവര്‍ക്കു ബോഡിംഗ് പാസ് എടുക്കാതെ വിമാനത്തിലേക്കു പ്രവേശിക്കാം. മൂന്നു മാസത്തിനകം പദ്ധതി നടപ്പാക്കും. ആഭ്യന്തര വിമാനയാത്രാ ടിക്കറ്റെടുക്കാന്‍ ആധാര്‍, പാന്‍, പാസ്‌പോര്‍ട്ട് തുടങ്ങിയ ആധികാരിക തിരിച്ചറിയല്‍ രേഖ നിര്‍ബന്ധമാക്കുമെന്നും കേന്ദ്ര വ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹ അറിയിച്ചു. ടിക്കറ്റ് പിഎന്‍ആറിനൊപ്പം തിരിച്ചറിയല്‍ രേഖയുടെ നമ്പരും രേഖപ്പെടുത്തും. … Continue reading "ഇനി ഡിജി യാത്ര; വിരലടയാളം പതിപ്പിച്ച് വിമാനയാത്ര"

Published On:Jun 9, 2017 | 10:03 am

DIGI Yathra Full Image 01

 

 

 

ന്യൂഡല്‍ഹി: ആഭ്യന്തര വിമാനയാത്രാ ടിക്കറ്റില്‍ ആധാര്‍ നമ്പര്‍ രേഖപ്പെടുത്തിയാല്‍ വിരലടയാളം പതിപ്പിച്ചു വിമാനത്താവളത്തിലും വിമാനത്തിനുള്ളിലും പ്രവേശിക്കാനുള്ള സംവിധാനം വരുന്നു. വ്യോമയാന മന്ത്രാലയത്തിന്റെ ‘ഡിജിയാത്ര’ പദ്ധതിയുടെ ഭാഗമായാണിത്. ഇവര്‍ക്കു ബോഡിംഗ് പാസ് എടുക്കാതെ വിമാനത്തിലേക്കു പ്രവേശിക്കാം. മൂന്നു മാസത്തിനകം പദ്ധതി നടപ്പാക്കും. ആഭ്യന്തര വിമാനയാത്രാ ടിക്കറ്റെടുക്കാന്‍ ആധാര്‍, പാന്‍, പാസ്‌പോര്‍ട്ട് തുടങ്ങിയ ആധികാരിക തിരിച്ചറിയല്‍ രേഖ നിര്‍ബന്ധമാക്കുമെന്നും കേന്ദ്ര വ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹ അറിയിച്ചു.
ടിക്കറ്റ് പിഎന്‍ആറിനൊപ്പം തിരിച്ചറിയല്‍ രേഖയുടെ നമ്പരും രേഖപ്പെടുത്തും. ആധാര്‍ നല്‍കുന്നവര്‍ക്ക് വിരലടയാളം പതിപ്പിച്ചു വിമാനത്തില്‍ പ്രവേശിക്കാം. മറ്റു രേഖകള്‍ നല്‍കിയവര്‍ക്ക് സ്മാര്‍ട് ഫോണില്‍ ലഭിക്കുന്ന ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്തു വിമാനത്താവളത്തില്‍ പ്രവേശിക്കാം. ബാഗേജ് സ്വയം കയറ്റിവിടാനുള്ള സൗകര്യവും എല്ലാ വിമാനത്താവളങ്ങളിലും ഏര്‍പ്പെടുത്തും. നിലവിലുള്ള കൗണ്ടര്‍ സംവിധാനവും തല്‍ക്കാലം തുടരും.

LIVE NEWS - ONLINE

  • 1
    10 hours ago

    പുല്‍വാമ ഭീകരാക്രമണം; നാളെ സര്‍വകക്ഷിയോഗം ചേരും

  • 2
    11 hours ago

    വീരമൃത്യു വരിച്ച മലയാളി ജവാന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്ക

  • 3
    14 hours ago

    വീരമൃത്യു വരിച്ച സൈനികര്‍ക്ക് അന്ത്യോപചാരം അര്‍പ്പിച്ച് രാജ്‌നാഥ് സിംഗ്

  • 4
    15 hours ago

    പാക്കിസ്ഥാന്‍ വടി കൊടുത്ത് അടി വാങ്ങുന്നു

  • 5
    19 hours ago

    പുല്‍വാമ അക്രമം; പാക്കിസ്താന് അമേരിക്കയുടെ മുന്നറിയിപ്പ്

  • 6
    19 hours ago

    പാകിസ്താന്റെ സൗഹൃദ രാഷ്ട്രപദവി പിന്‍വലിച്ചു

  • 7
    19 hours ago

    പുല്‍വാമ അക്രമം; ശക്തമായി തിരിച്ചടിക്കും: മോദി

  • 8
    19 hours ago

    പാകിസ്താന്റെ സൗഹൃദ രാഷ്ട്രപദവി പിന്‍വലിച്ചു

  • 9
    19 hours ago

    പുല്‍വാമ അക്രമം; പാക്കിസ്താന് അമേരിക്കയുടെ മുന്നറിയിപ്പ്