ഡീസല്‍ വില വര്‍ധന; സ്വകാര്യ ബസുകള്‍ സമരത്തിലേക്ക്

Published:December 20, 2016

private-bus-stand-full

 

 

 

തിരു: ഡീസല്‍ വില വര്‍ധനയില്‍ പ്രതിഷേധിച്ച് സ്വകാര്യ ബസ് ഉടമകള്‍ സമരത്തിലേക്ക്. ടിക്കറ്റ് നിരക്ക് കൂട്ടണമെന്ന ബസ് ഉടമകളുടെ ആവശ്യം സര്‍ക്കാര്‍ തള്ളി. ഡീസല്‍ വില കൂടിയതിനാല്‍ മിനിമം ചാര്‍ജ് ഏഴു രൂപയില്‍ നിന്ന് ഒമ്പത് രൂപയാക്കണമെന്നാണ് ബസുടമകളുടെ ആവശ്യം. കണ്‍സഷന്‍ നിരക്കില്‍ വര്‍ധന വരുത്തുക, കിലോമീറ്റര്‍ ചാര്‍ജ് കൂട്ടുക എന്നീ ആവശ്യങ്ങളും ബസുടമകള്‍ മുന്നോട്ട് വെച്ചു. മിനിമം നിരക്ക് 9 രൂപയായി ഉയര്‍ത്തിയില്ലെങ്കില്‍ ജനുവരി രണ്ടാംവാരം മുതല്‍ സമരത്തിലേക്ക് പോകുമെന്ന് ബസ് ഉടമകള്‍ സര്‍ക്കാരിനെ അറിയിച്ചു. എന്നാല്‍ ടിക്കറ്റ് നിരക്ക് ഉടന്‍ വര്‍ധിപ്പിക്കാനാവില്ലെന്ന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു.
അതിനിടെ യുഎഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കുറച്ച മിനിമം ചാര്‍ജ് കെഎസ്ആര്‍ടിസി പഴയപടിയാക്കി. ഇതോടെ കുറഞ്ഞ നിരക്ക് ആറു രൂപയില്‍ നിന്ന് ഏഴു രൂപയാകും. നേരത്തെ യുഎഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഓര്‍ഡനറി ബസുകളുടെ മിനിമം ചാര്‍ജ് കുറക്കുകയായിരുന്നു.തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഗതാഗത മന്ത്രിയായിരുന്ന കാലത്താണ് കെഎസ്ആര്‍ടിസിയുടെ മിനിമം ചാര്‍ജ് കുറയ്ക്കാന്‍ നടപടി എടുത്തിരുന്നത്.
എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഭരണത്തിലെത്തിയതോടെ നിരക്ക് കൂട്ടണമെന്ന ആവശ്യവുമായി കെഎസ്ആര്‍ടിസി രംഗത്തെത്തിയിരുന്നു. എന്നാല്‍ ഈ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചിരുന്നില്ല. ഇപ്പോള്‍ ഡീസല്‍ വില വര്‍ധിച്ചതോടെ നിരക്ക് വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിരാകുയായിരുന്നു.

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.