Wednesday, August 21st, 2019

മുറിക്കുള്ളില്‍ യുവതി മരിച്ച നിലയില്‍; കൊലപാതകമാണെന്ന് സംശയം

സംഭവം സംബന്ധിച്ച് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

Published On:Dec 20, 2018 | 12:20 pm

കാസര്‍കോട്: വിദ്യാനഗര്‍ ചാല റോഡിലുള്ള മുറിയില്‍ സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തി.
മരണത്തില്‍ ദുരൂഹതയുയര്‍ന്നതോടെ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കര്‍ണാടക സ്വദേശിയായ ചന്ദ്രന്റെ ഭാര്യയാണ് മരിച്ചത്. ഇവരുടെ പേരു വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
ഇന്റര്‍ലോക്ക് പാകുന്ന തൊഴിലാളിയാണ് ചന്ദ്രന്‍. ഇക്കഴിഞ്ഞ ചൊവ്വാഴ്ച ഇന്റര്‍ലോക്ക് സ്ഥാപന ഉടമയുടെ കയ്യില്‍ മുറിയുടെ താക്കോല്‍ നല്‍കിയ ശേഷം നാട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് പോയതായിരുന്നു. രണ്ടു ദിവസം കഴിഞ്ഞ് മടങ്ങിയെത്താമെന്നും ഉടമയോട് പറഞ്ഞിരുന്നു. എന്നാല്‍ രണ്ടു ദിവസം കഴിഞ്ഞിട്ടും എത്താത്തതിനെ തുടര്‍ന്ന് ചന്ദ്രന്റെ ഫോണില്‍ ഉടമ ബന്ധപ്പെട്ടെങ്കിലും സ്വിച്ച്ഡ് ഓഫ് ചെയ്ത നിലയിലാണ്.
ഇന്ന് രാവിലെ പണി സാധനങ്ങള്‍ എടുക്കാനായി ഉടമ മുറിയിലെത്തി തുറന്നു നോക്കിപ്പോഴാണ് ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. ഉടന്‍ പോലീസില്‍ വിവരമറിയിക്കുകയും പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തുകയും ചെയ്തു. മരണം കൊലപാതകമാണെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ ഇന്‍ക്വസ്റ്റിനു ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റും. സംഭവം സംബന്ധിച്ച് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

 

LIVE NEWS - ONLINE

  • 1
    11 hours ago

    സംസ്ഥാനത്തെ ചില ജില്ലകളില്‍ വരും ദിവസങ്ങളില്‍ കനത്ത മഴക്ക് സാധ്യത

  • 2
    12 hours ago

    പാക് വെടിവെപ്പില്‍ ജവാന് വീരമൃത്യു

  • 3
    14 hours ago

    ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് ഏഴു വര്‍ഷമായി കുറച്ചു

  • 4
    17 hours ago

    കര്‍ണാടകയില്‍ 17 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു

  • 5
    18 hours ago

    ഒന്നരക്കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

  • 6
    18 hours ago

    കവളപ്പാറ ദുരന്തം; ഒരു മൃതദേഹം കൂടി കണ്ടെത്തി

  • 7
    18 hours ago

    നടി മഞ്ജുവാര്യരും സംഘവും ഹിമാചലില്‍ കുടുങ്ങി

  • 8
    19 hours ago

    ഇടിമിന്നലില്‍ മുന്നുപേര്‍ക്ക് പരിക്ക്

  • 9
    19 hours ago

    മന്ത്രിയുടെ വാഹനം ഗതാഗതക്കുരുക്കില്‍പെട്ട സംഭവം; പോലീസുകാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു