Wednesday, July 17th, 2019

ഒഴുക്കില്‍പ്പെട്ട കുട്ടിയുടെ മൃതദേഹം കണ്ടെത്തി; രണ്ടുപേര്‍ അറസ്റ്റില്‍

പത്തനംതിട്ട: ചെറുകോലില്‍ പമ്പാനദിയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. ഒപ്പം കുളിക്കാനിറങ്ങിയ രണ്ടുപേര്‍ അറസ്റ്റിലായി. കാട്ടൂര്‍പ്പേട്ട നൂഞ്ച്പറമ്പില്‍ ഷീജയുടെ മകന്‍ ഷാജിതിന്റെ(13) മൃതദേഹമാണ് കാഞ്ഞീറ്റുകര തോട്ടാവള്ളില്‍ക്കടവിന് സമീപത്ത് നിന്നും കണ്ടെത്തിയത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് മാതാവ് ഷീജ നല്‍കിയ പരാതിയെ തുടര്‍ന്ന് ഷാജിതിനൊപ്പം ഉണ്ടായിരുന്ന അയല്‍വാസികളായ അനില്‍(30), ഗോകുല്‍(24) എന്നിവരെ ആറന്മുള പോലീസ് അറസ്റ്റ് ചെയ്തു. ഒഴുക്കില്‍പ്പെട്ട് നാലാം ദിവസം മുളംചില്ലയില്‍ തങ്ങിക്കിടന്ന മൃതദേഹം നാട്ടുകാരാണ് കണ്ടത്. നാരങ്ങാനം ഗവ. ഹൈസ്‌കൂള്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയായ … Continue reading "ഒഴുക്കില്‍പ്പെട്ട കുട്ടിയുടെ മൃതദേഹം കണ്ടെത്തി; രണ്ടുപേര്‍ അറസ്റ്റില്‍"

Published On:Jul 5, 2018 | 8:03 am

പത്തനംതിട്ട: ചെറുകോലില്‍ പമ്പാനദിയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. ഒപ്പം കുളിക്കാനിറങ്ങിയ രണ്ടുപേര്‍ അറസ്റ്റിലായി. കാട്ടൂര്‍പ്പേട്ട നൂഞ്ച്പറമ്പില്‍ ഷീജയുടെ മകന്‍ ഷാജിതിന്റെ(13) മൃതദേഹമാണ് കാഞ്ഞീറ്റുകര തോട്ടാവള്ളില്‍ക്കടവിന് സമീപത്ത് നിന്നും കണ്ടെത്തിയത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് മാതാവ് ഷീജ നല്‍കിയ പരാതിയെ തുടര്‍ന്ന് ഷാജിതിനൊപ്പം ഉണ്ടായിരുന്ന അയല്‍വാസികളായ അനില്‍(30), ഗോകുല്‍(24) എന്നിവരെ ആറന്മുള പോലീസ് അറസ്റ്റ് ചെയ്തു. ഒഴുക്കില്‍പ്പെട്ട് നാലാം ദിവസം മുളംചില്ലയില്‍ തങ്ങിക്കിടന്ന മൃതദേഹം നാട്ടുകാരാണ് കണ്ടത്. നാരങ്ങാനം ഗവ. ഹൈസ്‌കൂള്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയായ ഷാജിത് സമീപവാസികളായ യുവാക്കള്‍ക്കൊപ്പം ഒന്നിന് രാവിലെ ഒന്‍പതരയോടെ ചെറുകോല്‍ വള്ളപ്പുരക്കടവിന് സമീപം കുളിക്കാനിറങ്ങിയപ്പോള്‍ ഒഴുക്കില്‍പ്പെടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

LIVE NEWS - ONLINE

  • 1
    6 hours ago

    ദുബായില്‍നിന്നും കണ്ണൂരിലേക്ക് വിമാന സര്‍വ്വീസ് ഉടന്‍

  • 2
    7 hours ago

    കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ അന്താരാഷ്ട്ര കോടതി തടഞ്ഞു

  • 3
    10 hours ago

    രാജ് കുമാറിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കും

  • 4
    10 hours ago

    ഏഴുവയസുകാരിയെ പീഡിപ്പിച്ച് കൊന്ന ബന്ധുവിന് മൂന്ന് ജീവപര്യന്തം

  • 5
    11 hours ago

    കുത്തിയത് ശിവരഞ്ജിത്തെന്ന് അഖിലിന്റെ മൊഴി

  • 6
    12 hours ago

    മുംബൈ ഭീകരാക്രമണകേസ്; മുഖ്യ പ്രതി ഹാഫിസ് സയിദ് അറസ്റ്റില്‍

  • 7
    13 hours ago

    കുമാരസ്വാമി രാജിവെക്കണം: യെദിയൂരപ്പ

  • 8
    13 hours ago

    കര്‍ണാടക; ഇടപെടാനാവില്ല: സുപ്രീം കോടതി

  • 9
    14 hours ago

    കുമാരസ്വാമി രാജിവെക്കണം: യെദിയൂരപ്പ