മാനന്തവാടി: പ്രളയത്തില്‍ വീടു തകര്‍ന്ന വിഷമത്താല്‍ മനംനൊന്ത് ആദിവാസി യുവാവ് മരിച്ചു. തിരുനെല്ലി അറവനാഴി അടിയ കോളനിയിലെ വെള്ളി-മല്ല ദമ്പതികളുടെ മകന് രാജുവാണ്(35) മരിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ കാലവര്‍ഷത്തില്‍ രാജുവിന്റെ വീട് ഭാഗികമായി തകര്‍ന്നിരുന്നു. ഇതിനു ശേഷം രാജുവും കുടുംബവും സമീപത്തെ ബന്ധുവീട്ടിലാണു കഴിഞ്ഞിരുന്നത്. വീടു തകര്‍ന്നതിന്റെ മനോവിഷമത്താലാണു രാജു ആത്മഹത്യ ചെയ്തതെന്നു ബന്ധുക്കള്‍ പറഞ്ഞു. മാനന്തവാടി ജില്ലാ ആശുപത്രിയിലെത്തിച്ച മൃതദേഹം ഇന്നലെ പോസ്റ്റ്മോര്‍ട്ടം നടത്തി സംസ്കരിച്ചു. ഭാര്യ: രാധ. മക്കള്‍: രാജേഷ്, രജിഷ.