Wednesday, July 17th, 2019

ക്ഷേത്രക്കുളത്തില്‍ കുളിക്കാന്‍ ഇറങ്ങിയ ആള്‍ മുങ്ങി മരിച്ചു

ആലപ്പുഴ: തുമ്പോളിയിലെ ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ ആള്‍ മുങ്ങി മരിച്ചു. ബേബിച്ചന്‍ എന്ന തുമ്പോളി ബാലയില്‍ ബിആര്‍ യേശുദാസ്(45) ആണ് ഇന്നലെ വൈകിട്ട് നാലോടെ കുളത്തില്‍ വീണു മരിച്ചത്. പ്രദേശത്ത് കഴിഞ്ഞ ദിവസത്തെ കാറ്റിലും മഴയിലും വൈദ്യുതി തടസ്സപ്പെട്ടിരുന്നു. യേശുദാസിന്റെ വീട്ടിലെ വെള്ളം തീര്‍ന്നതിനാല്‍ ക്ഷേത്രക്കുളത്തിന്റെ പടവില്‍ നിന്നും കുളിക്കാന്‍ പോയതായിരുന്നെന്നു ബന്ധുക്കള്‍ പറയുന്നു. ശക്തമായ മഴയെ തുടര്‍ന്നു നിറഞ്ഞുകിടന്ന കുളത്തിന്റെ പടിയില്‍ തെന്നി കുളത്തിലേക്ക് വീഴുകയായിരുന്നു. യേശുദാസ് വീഴുന്നതു കണ്ട് സമീപത്തെ വീട്ടുകാര്‍ ഓടിയെത്തിയെങ്കിലും ആഴത്തിലേക്കു താഴ്ന്നുപോയി. … Continue reading "ക്ഷേത്രക്കുളത്തില്‍ കുളിക്കാന്‍ ഇറങ്ങിയ ആള്‍ മുങ്ങി മരിച്ചു"

Published On:Jul 17, 2018 | 8:04 am

ആലപ്പുഴ: തുമ്പോളിയിലെ ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ ആള്‍ മുങ്ങി മരിച്ചു. ബേബിച്ചന്‍ എന്ന തുമ്പോളി ബാലയില്‍ ബിആര്‍ യേശുദാസ്(45) ആണ് ഇന്നലെ വൈകിട്ട് നാലോടെ കുളത്തില്‍ വീണു മരിച്ചത്. പ്രദേശത്ത് കഴിഞ്ഞ ദിവസത്തെ കാറ്റിലും മഴയിലും വൈദ്യുതി തടസ്സപ്പെട്ടിരുന്നു. യേശുദാസിന്റെ വീട്ടിലെ വെള്ളം തീര്‍ന്നതിനാല്‍ ക്ഷേത്രക്കുളത്തിന്റെ പടവില്‍ നിന്നും കുളിക്കാന്‍ പോയതായിരുന്നെന്നു ബന്ധുക്കള്‍ പറയുന്നു. ശക്തമായ മഴയെ തുടര്‍ന്നു നിറഞ്ഞുകിടന്ന കുളത്തിന്റെ പടിയില്‍ തെന്നി കുളത്തിലേക്ക് വീഴുകയായിരുന്നു. യേശുദാസ് വീഴുന്നതു കണ്ട് സമീപത്തെ വീട്ടുകാര്‍ ഓടിയെത്തിയെങ്കിലും ആഴത്തിലേക്കു താഴ്ന്നുപോയി. നാട്ടുകാര്‍ മുങ്ങിത്തപ്പി ആളെ കണ്ടെത്തി അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം സംസ്‌കരിക്കും. സംസ്‌കാരം നാളെ രാവിലെ 10നു തുമ്പോളി സെന്റ് തോമസ് ദേവാലയത്തില്‍.

LIVE NEWS - ONLINE

  • 1
    6 hours ago

    ദുബായില്‍നിന്നും കണ്ണൂരിലേക്ക് വിമാന സര്‍വ്വീസ് ഉടന്‍

  • 2
    7 hours ago

    കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ അന്താരാഷ്ട്ര കോടതി തടഞ്ഞു

  • 3
    10 hours ago

    രാജ് കുമാറിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കും

  • 4
    10 hours ago

    ഏഴുവയസുകാരിയെ പീഡിപ്പിച്ച് കൊന്ന ബന്ധുവിന് മൂന്ന് ജീവപര്യന്തം

  • 5
    11 hours ago

    കുത്തിയത് ശിവരഞ്ജിത്തെന്ന് അഖിലിന്റെ മൊഴി

  • 6
    12 hours ago

    മുംബൈ ഭീകരാക്രമണകേസ്; മുഖ്യ പ്രതി ഹാഫിസ് സയിദ് അറസ്റ്റില്‍

  • 7
    13 hours ago

    കുമാരസ്വാമി രാജിവെക്കണം: യെദിയൂരപ്പ

  • 8
    13 hours ago

    കര്‍ണാടക; ഇടപെടാനാവില്ല: സുപ്രീം കോടതി

  • 9
    14 hours ago

    കുമാരസ്വാമി രാജിവെക്കണം: യെദിയൂരപ്പ