കാസര്‍കോട്: വീട്ടമ്മയെ കുളിമുറിയില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. പാണത്തൂര്‍ മാച്ചിപ്പള്ളിയിലെ വാസുവിന്റെ ഭാര്യ പൊന്നമ്മ(61)യെയാണ് കഴിഞ്ഞ ദിവസം വൈകിട്ടോടെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് വാസുവിനൊപ്പമാണ് പൊന്നമ്മ താമസം. ഉച്ചയോടെ പുറത്തുപോയ വാസു തിരിച്ചെത്തി നോക്കിയപ്പോഴാണ് പൊന്നമ്മ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാജപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.