Monday, June 17th, 2019

വിദ്യാര്‍ഥി കായലില്‍ മുങ്ങിമരിച്ചു

ആലപ്പുഴ: കായലില്‍ വീണ് പ്ലസ് വണ്‍ വിദ്യാര്‍ഥി മുങ്ങിമരിച്ചു. ആലപ്പുഴ ചാത്തനാട് കാവാലം പുതുപ്പറമ്പില്‍ തോമസിന്റെ മകന്‍ നിഖില്‍ തോമസ്(16) ആണ് മരിച്ചത്. ഇന്നലെ ഉച്ചക്ക് ഒന്നരയോടെ പുളിങ്കുന്ന് കായല്‍പ്പുറം പള്ളിക്കു സമീപമാണ് അപകടം. ഏഴു സുഹൃത്തുക്കള്‍ക്കൊപ്പം കായല്‍പ്പുറം സെന്റ് ജോസഫ്‌സ് പള്ളിയില്‍ പോയി മടങ്ങുമ്പോഴായിരുന്നു അപകടമുണ്ടായത്. കായല്‍പ്പുറം വട്ടക്കായലില്‍ ശ്രീമൂലം പാടശേഖരത്തിന്റെ മോട്ടോര്‍തറക്ക് സമീപത്തുവെച്ച് നിഖില്‍ കാല്‍ വഴുതി കായലില്‍ വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്നവര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ശക്തമായ ഒഴുക്കും ഓളവും കാരണം നിഖിലിനെ വെള്ളത്തില്‍ നിന്നും … Continue reading "വിദ്യാര്‍ഥി കായലില്‍ മുങ്ങിമരിച്ചു"

Published On:May 29, 2018 | 8:05 am

ആലപ്പുഴ: കായലില്‍ വീണ് പ്ലസ് വണ്‍ വിദ്യാര്‍ഥി മുങ്ങിമരിച്ചു. ആലപ്പുഴ ചാത്തനാട് കാവാലം പുതുപ്പറമ്പില്‍ തോമസിന്റെ മകന്‍ നിഖില്‍ തോമസ്(16) ആണ് മരിച്ചത്. ഇന്നലെ ഉച്ചക്ക് ഒന്നരയോടെ പുളിങ്കുന്ന് കായല്‍പ്പുറം പള്ളിക്കു സമീപമാണ് അപകടം. ഏഴു സുഹൃത്തുക്കള്‍ക്കൊപ്പം കായല്‍പ്പുറം സെന്റ് ജോസഫ്‌സ് പള്ളിയില്‍ പോയി മടങ്ങുമ്പോഴായിരുന്നു അപകടമുണ്ടായത്. കായല്‍പ്പുറം വട്ടക്കായലില്‍ ശ്രീമൂലം പാടശേഖരത്തിന്റെ മോട്ടോര്‍തറക്ക് സമീപത്തുവെച്ച് നിഖില്‍ കാല്‍ വഴുതി കായലില്‍ വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്നവര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ശക്തമായ ഒഴുക്കും ഓളവും കാരണം നിഖിലിനെ വെള്ളത്തില്‍ നിന്നും കരക്ക്കയറ്റാന്‍ സാധിച്ചില്ല. പിന്നീട് ആലപ്പുഴയില്‍ നിന്നും അഗ്‌നിരക്ഷാ സേനയെത്തി മൂന്നരയോടെയാണ് കായലില്‍ നിന്നും നിഖിലിനെ കണ്ടെടുത്തത്. പുളിങ്കുന്ന് താലൂക്ക് ആശുപത്രിയിലെത്തിച്ച് മരണം സ്ഥിരീകരിച്ചു. സംസ്‌കാരം ഇന്ന് പഴവങ്ങാടി മാര്‍ സ്ലീവാ ഫൊറോനാ പള്ളിയില്‍. ആലപ്പുഴ ലിയോതേര്‍ട്ടീന്‍ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിയായണ് നിഖില്‍. അമ്മ: ലൈസാമ്മ, സഹോദരി: നിഖിത.

LIVE NEWS - ONLINE

  • 1
    30 mins ago

    തലശ്ശരേിയിലെ ബി.ജെ.പി നേതാവ് എം.പി.സുമേഷ് വധശ്രമക്കേസില്‍ ആറ് സി.പി.എം പ്രവര്‍ത്തകര്‍ കുറ്റക്കാര്‍

  • 2
    2 hours ago

    പശ്ചിമ ബംഗാളിലെ സമരം ചെയ്യുന്ന ഡോക്ടര്‍മാരുമായി മമത ഇന്ന് ചര്‍ച്ച നടത്തും

  • 3
    4 hours ago

    കശ്മീരില്‍ ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു

  • 4
    4 hours ago

    സര്‍ക്കാറിന് തിരിച്ചടി; ഖാദര്‍ കമ്മറ്റി റിപ്പോര്‍ട്ട് ഹൈക്കോടതി സ്‌റ്റേ ചെയ്തു

  • 5
    4 hours ago

    ഡോക്ടര്‍മാരുടെ പണിമുടക്ക് പൂര്‍ണം; രോഗികള്‍ വലഞ്ഞു

  • 6
    5 hours ago

    അംഗസംഖ്യയുടെ കാര്യത്തില്‍ പ്രതിപക്ഷം ആശങ്കപ്പെടേണ്ട: മോദി

  • 7
    5 hours ago

    അംഗസംഖ്യയുടെ കാര്യത്തില്‍ പ്രതിപക്ഷം ആശങ്കപ്പെടേണ്ട: മോദി

  • 8
    5 hours ago

    യുദ്ധത്തിനില്ല,ഭീഷണി നേരിടും: സൗദി

  • 9
    6 hours ago

    വ്യോമസേനാ വിമാനം തകര്‍ന്ന് മരിച്ച സൈനികന്റെ കുടുംബത്തെ മുഖ്യമന്ത്രി സന്ദര്‍ശിച്ചു