Wednesday, November 14th, 2018

പോലീസിനെ കണ്ട് റിസോര്‍ട്ടിന് മുകളില്‍ നിന്ന് ചാടിയ ആള്‍ മരിച്ചു

കണ്ണൂര്‍: പരിശോധനക്കെത്തിയ പോലീസിനെ കണ്ട് റിസോര്‍ട്ടിന് മുകളില്‍ നിന്നും ചാടിയ മധ്യവയസ്‌ക്കന്‍ മരിച്ചു. എടക്കാട് ഏഴര കടപ്പുറത്ത് ഇന്നലെ രാത്രിയാണ് സംഭവം. റിസോര്‍ട്ട് പരിസരത്ത് മദ്യപാനവും ചൂതാട്ടവും നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നെത്തിയതായിരുന്നു പോലീസ്. കതിരൂര്‍ ആറാംമൈലിലെ കുന്നുമ്മല്‍ പറമ്പത്ത് വീട്ടില്‍ അഹമ്മദിന്റെ മകന്‍ ഹാഷിം (57) ആണ് മരിച്ചത്. റിസോര്‍ട്ടിന് മുകളില്‍ നിന്നും ചാടിയ ഹാഷിമിനെ പോലീസും മറ്റും ചേര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഹാഷിമിനോടൊപ്പം സംഭവസ്ഥലത്ത് കാണപ്പെട്ട മൂന്ന് പേരെ എടക്കാട് … Continue reading "പോലീസിനെ കണ്ട് റിസോര്‍ട്ടിന് മുകളില്‍ നിന്ന് ചാടിയ ആള്‍ മരിച്ചു"

Published On:Aug 5, 2017 | 8:08 am

കണ്ണൂര്‍: പരിശോധനക്കെത്തിയ പോലീസിനെ കണ്ട് റിസോര്‍ട്ടിന് മുകളില്‍ നിന്നും ചാടിയ മധ്യവയസ്‌ക്കന്‍ മരിച്ചു. എടക്കാട് ഏഴര കടപ്പുറത്ത് ഇന്നലെ രാത്രിയാണ് സംഭവം.
റിസോര്‍ട്ട് പരിസരത്ത് മദ്യപാനവും ചൂതാട്ടവും നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നെത്തിയതായിരുന്നു പോലീസ്. കതിരൂര്‍ ആറാംമൈലിലെ കുന്നുമ്മല്‍ പറമ്പത്ത് വീട്ടില്‍ അഹമ്മദിന്റെ മകന്‍ ഹാഷിം (57) ആണ് മരിച്ചത്. റിസോര്‍ട്ടിന് മുകളില്‍ നിന്നും ചാടിയ ഹാഷിമിനെ പോലീസും മറ്റും ചേര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
ഹാഷിമിനോടൊപ്പം സംഭവസ്ഥലത്ത് കാണപ്പെട്ട മൂന്ന് പേരെ എടക്കാട് പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഏഴര കടപ്പുറത്തെ സ്വകാര്യ റിസോര്‍ട്ട് പരിസരത്തായിരുന്നു എടക്കാട് പോലീസ് പരിശോധനക്കെത്തിയത്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
റിസോര്‍ട്ടിനടുത്തുള്ള ഒരു കെട്ടിടത്തില്‍ വിദേശികള്‍ താമസിച്ചുവരുന്നുണ്ട്. ഇവിടെ പുറത്ത് നിന്നും എത്തുന്നവര്‍ മദ്യപിച്ച് ബഹളംവെക്കുന്നതായും പരാതി ഉണ്ടായിരുന്നു. കെട്ടിടത്തിന് മുകളിലേക്ക് പോലീസ് കയറുന്നത് കണ്ട ഹാഷിം താഴേക്ക് എടുത്തുചാടുകയായിരുന്നു.

 

 

LIVE NEWS - ONLINE

  • 1
    43 mins ago

    മോഹന്‍ലാലും മഞ്ജു വാര്യരും; പൃഥ്വിരാജ് എടുത്ത ഫോട്ടോ വൈറല്‍

  • 2
    1 hour ago

    റൂണിയും ബൂട്ടഴിക്കുന്നു

  • 3
    1 hour ago

    ബന്ധു നിയമനത്തിന് മന്ത്രി ജലീല്‍ നേരിട്ടിടപെട്ടു: യൂത്ത് ലീഗ്

  • 4
    1 hour ago

    ബന്ധു നിയമനത്തിന് മന്ത്രി കെ.ടി ജലീല്‍ നേരിട്ടിടപെട്ടു: യൂത്ത് ലീഗ്

  • 5
    2 hours ago

    സൗന്ദര്യയുടെ കഴുത്തില്‍ വിശാഖന്‍ താലിചാര്‍ത്തും

  • 6
    3 hours ago

    പാലക്കാട് ഭാര്യയുടെ വെട്ടേറ്റ് ഭര്‍ത്താവ് മരിച്ചു

  • 7
    3 hours ago

    ശബരിമല വിധി സ്റ്റേ ചെയ്യില്ല: സുപ്രീം കോടതി

  • 8
    3 hours ago

    ശബരിമല; സര്‍ക്കാര്‍ വിവേകപൂര്‍വം പ്രവര്‍ത്തിക്കണം: ചെന്നിത്തല

  • 9
    3 hours ago

    ട്രെയിനില്‍ യുവാക്കളെ ആക്രമിച്ച കേസില്‍ അറസ്റ്റിലായവര്‍ റിമാന്‍ഡില്‍