Wednesday, February 20th, 2019

പ്രമേഹരോഗികള്‍ക്കായി ഗൂഗിള്‍ ‘സ്മാര്‍ട്ട് കോണ്‍ടാക്ട് ലെന്‍സ്’

        പ്രമേഹരോഗികളെ സഹായിക്കാനായി ഗൂഗിളിന്റെ ‘സ്മാര്‍ട്ട് കോണ്‍ടാക്ട് ലെന്‍സ്’ ഒരുങ്ങുന്നു. കണ്ണീരിലെ ഗ്ലൂക്കോസ്‌നില അളക്കാന്‍ സഹായിക്കുന്ന ‘സ്മാര്‍ട്ട് ലെന്‍സ്’ പരീക്ഷിച്ചുവരികയാണെന്ന് ഗൂഗിള്‍ അറിയിച്ചു. തള്ളവിരലിന്റെ അഗ്രത്തിന്റെ അത്രമാത്രം വലിപ്പമുള്ള ‘ലെന്‍സാ’ണ് ഗൂഗിള്‍ പരീക്ഷിക്കുന്നത്. തീരേച്ചെറിയ വയര്‍ലെസ് ചിപ്പാണ് സ്മാര്‍ട്ട് ലെന്‍സില്‍ ഉപയോഗിച്ചിരിക്കുന്നത്. ചെറിയൊരു ഗ്ലൂക്കോസ് സെന്‍സറുമുണ്ട്. ലെന്‍സും ഗ്ലൂക്കോസ് സെന്‍സറും ലെന്‍സിലെ രണ്ട് പാളികള്‍ക്കിടയിലായി സ്ഥാപിച്ചിരിക്കുന്നു. ഗ്ലൂക്കോസ്‌നില പരിധിക്കപ്പുറത്തായാല്‍ അത് തിരിച്ചറിയാനായി ലെന്‍സില്‍ എല്‍.ഇ.ഡി. ലൈറ്റുകള്‍ സന്നിവേശിപ്പിക്കുന്നതിനുള്ള ശ്രമം നടന്നുവരികയാണെന്ന്. ഭൂമുഖത്ത് ഏറ്റവുമധികം … Continue reading "പ്രമേഹരോഗികള്‍ക്കായി ഗൂഗിള്‍ ‘സ്മാര്‍ട്ട് കോണ്‍ടാക്ട് ലെന്‍സ്’"

Published On:Feb 17, 2014 | 10:19 am

Google Smart Contact Lens Full

 

 

 

 

പ്രമേഹരോഗികളെ സഹായിക്കാനായി ഗൂഗിളിന്റെ ‘സ്മാര്‍ട്ട് കോണ്‍ടാക്ട് ലെന്‍സ്’ ഒരുങ്ങുന്നു.
കണ്ണീരിലെ ഗ്ലൂക്കോസ്‌നില അളക്കാന്‍ സഹായിക്കുന്ന ‘സ്മാര്‍ട്ട് ലെന്‍സ്’ പരീക്ഷിച്ചുവരികയാണെന്ന് ഗൂഗിള്‍ അറിയിച്ചു. തള്ളവിരലിന്റെ അഗ്രത്തിന്റെ അത്രമാത്രം വലിപ്പമുള്ള ‘ലെന്‍സാ’ണ് ഗൂഗിള്‍ പരീക്ഷിക്കുന്നത്.
തീരേച്ചെറിയ വയര്‍ലെസ് ചിപ്പാണ് സ്മാര്‍ട്ട് ലെന്‍സില്‍ ഉപയോഗിച്ചിരിക്കുന്നത്. ചെറിയൊരു ഗ്ലൂക്കോസ് സെന്‍സറുമുണ്ട്. ലെന്‍സും ഗ്ലൂക്കോസ് സെന്‍സറും ലെന്‍സിലെ രണ്ട് പാളികള്‍ക്കിടയിലായി സ്ഥാപിച്ചിരിക്കുന്നു.
ഗ്ലൂക്കോസ്‌നില പരിധിക്കപ്പുറത്തായാല്‍ അത് തിരിച്ചറിയാനായി ലെന്‍സില്‍ എല്‍.ഇ.ഡി. ലൈറ്റുകള്‍ സന്നിവേശിപ്പിക്കുന്നതിനുള്ള ശ്രമം നടന്നുവരികയാണെന്ന്.
ഭൂമുഖത്ത് ഏറ്റവുമധികം വ്യാപിക്കുന്ന രോഗങ്ങളിലൊന്നാണ് പ്രമേഹമെന്ന് ഗൂഗിളിന്റെ ബ്ലോഗ് പോസ്റ്റ് ചൂണ്ടിക്കാട്ടുന്നു. ലോകത്ത് 19 പേരില്‍ ഒരാള്‍ക്ക് ഈ രോഗമുണ്ട്. ശരീരത്തിലെ ഗ്ലൂക്കോസിന്റെ (പഞ്ചസാരയുടെ) നില നിയന്ത്രണത്തില്‍ നിര്‍ത്തണമെങ്കില്‍ രക്തപരിശോധന കൂടിയേ തീരൂ.
വേദനാജനകമായ ഗ്ലൂക്കോസ് ടെസ്റ്റിങ്ങിന് അറുതിവരുത്താന്‍ സഹായിക്കുകയാണ്, സ്മാര്‍ട്ട് ലെന്‍സുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ഗൂഗിള്‍ പറഞ്ഞു. പക്ഷേ, പുതിയ പരിശോധനാമാര്‍ഗം സാങ്കേതിമായി ദൈനംദിന ഉപയോഗത്തില്‍ എത്താന്‍ ഇനിയും ഏറെ മുന്നേറാനുണ്ട്.
രക്തത്തിലെ ഗ്ലൂക്കോസ് നില എളുപ്പത്തില്‍ മനസ്സിലാക്കാന്‍ വര്‍ഷങ്ങളായി പല സാധ്യതകളും ഗവേഷകര്‍ പരിഗണിച്ചുവരുന്നുണ്ട്. ഉച്ഛ്വാസവായു പരിശോധിച്ച് ഗ്ലൂക്കോസ് നില നിര്‍ണിയിക്കാനുള്ള ശ്രമമാണ് അതിലൊന്ന്.
അതില്‍നിന്ന് വ്യത്യസ്തമാണ് ഗൂഗിളിന്റെ സ്മാര്‍ട്ട് കോണ്‍ടാക്ട് ലെന്‍സ്. കണ്ണീരാണ് ഇവിടെ ഉപയോഗിക്കുന്നത്. കണ്ണീര്‍ എപ്പോഴും കിട്ടില്ല എന്നത്, ഈ പരിശോധനയ്ക്കുള്ള പരിമിതിയാണ്. അതെങ്ങനെ തരണംചെയ്യുമെന്ന് ഗൂഗിള്‍ പറഞ്ഞിട്ടില്ല.
യു.എസ്. ഫുഡ് ആന്‍ഡ് ഡ്രഗ്‌സ് അഡ്മിനിസ്‌ട്രേഷന്റെ അനുമതി ലഭിച്ചാലേ പുതിയ സങ്കേതത്തിന്റെ ക്ലിനിക്കല്‍ ടെസ്റ്റ് സാധ്യമാകൂ. പുതിയ ഉത്പന്നം വിപണിയിലെത്തിക്കാനും ഗൂഗിളിന് പങ്കാളികള്‍ കൂടിയേതീരൂ.

 

LIVE NEWS - ONLINE

 • 1
  7 hours ago

  വിഷം കഴിച്ച് വീടിന് തീ വെച്ച് മധ്യവയസ്‌കന്‍ മരിച്ചു

 • 2
  9 hours ago

  വീരമൃത്യുവരിച്ച ജവാന്മാരുടെ വീടുകള്‍ രാഹുലും പ്രിയങ്കയും സന്ദര്‍ശിച്ചു

 • 3
  10 hours ago

  പീതാംബരനെ ഏഴുദിവസത്തെ പോലീസ് കസ്റ്റഡിയില്‍വിട്ടു

 • 4
  12 hours ago

  കൊലപാതകത്തിന് പാര്‍ട്ടി നിര്‍ദേശിച്ചിട്ടില്ല: കോടിയേരി

 • 5
  13 hours ago

  അയോധ്യ ഭൂമി തര്‍ക്കകേസ്; സുപ്രീംകോടതി 26ന് വാദം കേള്‍ക്കും

 • 6
  15 hours ago

  റോഡപകടങ്ങളിലെ മരണ നിരക്ക് കുറക്കാന്‍ ബോധവല്‍കരണം

 • 7
  17 hours ago

  കരിപ്പൂര്‍ വിമാനത്താവളത്തില്‍ 719 ഗ്രാം സ്വര്‍ണം പിടികൂടി

 • 8
  17 hours ago

  വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപയും വീടും ഭാര്യക്ക് ജോലിയും

 • 9
  17 hours ago

  പിതാംബരന്‍ മറ്റാര്‍ക്കോ വേണ്ടി കുറ്റം ഏറ്റെടുത്തു: ഭാര്യ മഞ്ജു