ഇന്ത്യയില്‍ പ്രമേഹ രോഗികളുടെ എണ്ണം 10 കോടി കവിയും

Published:June 27, 2016

Diabetic Solutions Full

 

 

 

 

 

അടുത്ത 15 വര്‍ഷത്തിനകം ഇന്ത്യയിലെ പ്രമേഹരോഗികളുടെ എണ്ണം 10 കോടി കവിയുമെന്ന് കണക്കുകള്‍. ഗ്ലോബല്‍ ന്യൂട്രീഷന്‍ റിപ്പോര്‍ട്ടിലാണ് ആശങ്കയുണര്‍ത്തുന്ന വിവരങ്ങള്‍ ഉള്ളത്. ഇന്ത്യക്കാരില്‍ പൊണ്ണത്തടി വ്യാപകമാകുന്നതാണ് പ്രമേഹരോഗികളുടെ എണ്ണം കൂടാനിടയാക്കുന്നതെന്നാണ് ഗ്ലോബല്‍ ന്യൂട്രീഷന്‍ റിപ്പോര്‍ട്ടിലുള്ളത്. 2015ല്‍ ഇന്ത്യയിലെ പ്രമേഹരോഗികള്‍ 9.5 ശതമാനമായിരുന്നു. ആഗോള ശരാശരിയേക്കാള്‍ കൂടുതലാണിത്. 9 ശതമാനമാണ് ആഗോള തലത്തില്‍ പ്രമേഹരോഗികളുടെ എണ്ണം. ഈ പ്രവണത തുടരുകയാണെങ്കില്‍ അടുത്ത 15 വര്‍ഷത്തിനുള്ളില്‍ 10.12 കോടി പ്രമേഹരോഗികളാകും ഇന്ത്യയില്‍ ഉണ്ടാകുക. പ്രമേഹ രോഗികളുടെ എണ്ണം രാജ്യത്ത് വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. 2000ത്തില്‍ 3.2 കോടി ആളുകളായിരുന്നു ഇന്ത്യയില്‍ പ്രമേഹരോഗികളായി ഉണ്ടായിരുന്നതെങ്കില്‍ 2013ല്‍ ഇരട്ടിയോളം വര്‍ധിച്ച് 6.3 കോടിയായി എന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. മുമ്പ് പോഷകാഹാരക്കുറവായിരുന്നു ഇന്ത്യ നേരിട്ടിരുന്ന പ്രതിസന്ധിയെങ്കില്‍ ഇന്നത് പ്രമേഹമായി മാറിക്കൊണ്ടിരിക്കുകയാണെന്നും വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കുന്നു. പ്രമേഹരോഗികളുടെ എണ്ണം കൂടുന്നത് രാജ്യത്ത് ഹൃദ്രോഗികളുടെ എണ്ണത്തിലും വര്‍ധനവുണ്ടാക്കും. യൂണിസെഫിന്റെയും ജോണ്‍ ഹോപ്കിന്‍സ് സര്‍വ്വകലാശാലയുടെയും സംയുക്ത പഠനമാണ് ഗ്ലോബല്‍ ന്യൂട്രീഷന്‍ റിപ്പോര്‍ട്ട്.

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.