Wednesday, September 26th, 2018

നിങ്ങള്‍ക്ക് പ്രമേഹമുണ്ടോ? ഈ ലക്ഷണങ്ങള്‍ പറഞ്ഞുതരും

ഏത് സമയത്തും ക്ഷീണം അനുഭവപ്പെടുന്നതും വിശപ്പ് വര്‍ദ്ധിക്കുന്നതും എല്ലാം പലപ്പോഴും പ്രമേഹം നിങ്ങളുടെ ഉള്ളില്‍ പിടിമുറുക്കുന്നു എന്നതിന്റ സൂചനയാണ്

Published On:Jul 18, 2018 | 8:54 am

ഇന്നത്തെ കാലത്ത് പലരിലും കാണുന്ന് രോഗമാണ് പ്രമേഹം. പ്രായഭേതമന്യേ എല്ലാവര്‍ക്കും പ്രമേഹം പിടിപെടാം. ഇന്നത്തെ കാലത്ത് ജീവിത രീതിയും, ഭക്ഷണവും തന്നെയാണ് പലര്‍ക്കും പ്രമേഹം ഇത്തരത്തില്‍ കൂടാന്‍ കാരണവും. എന്നാല്‍ കൃത്യമായ ചികിത്സ, ഭക്ഷണം എന്നിവ വഴി പ്രമേഹം ഇല്ലാതാക്കാന്‍ സാധിക്കും. അതിനായി പ്രമേഹത്തിന്റെ അശം നമ്മുടെ ശരീരത്തില്‍ ഉണ്ടോയെന്ന് കണ്ടെത്തണം. ചില ലക്ഷണങ്ങളിലൂടെ അത് കണ്ടെത്താന്‍ സാധിക്കും.
ഏത് സമയത്തും ക്ഷീണം അനുഭവപ്പെടുന്നതും വിശപ്പ് വര്‍ദ്ധിക്കുന്നതും എല്ലാം പലപ്പോഴും പ്രമേഹം നിങ്ങളുടെ ഉള്ളില്‍ പിടിമുറുക്കുന്നു എന്നതിന്റ സൂചനയാണ്. നിങ്ങളുടെ ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഊര്‍ജ്ജം ലഭിക്കാതിരിക്കുന്നതാണ് ഇതിന്റെ പ്രധാന കാരണം. കൈകാലുകളിലും മുട്ടിലും തരിപ്പും വേദനയും അനുഭവപ്പെടുകയാണെങ്കിലും അല്‍പം ശ്രദ്ധിക്കേണ്ടതുണ്ട്. ഏകദേശം 70ശതമാനത്തോളം പ്രമേഹവും ഞരമ്പുകളെ കാര്യമായി ബാധിക്കുന്നുണ്ടെന്നര്‍ത്ഥം.
സാധാരണ ഒരാള്‍ മൂത്രമൊഴിക്കുന്നത് ദിവസവും നാല് മുതല്‍ ഏഴ് തവണ വരെയാണ്. എന്നാല്‍ പ്രമേഹം ഉള്ള ഒരാള്‍ ഇതില്‍ കൂടുതല്‍ തവണ മൂത്രമൊഴിക്കുന്നു. ശരീരത്തില്‍ അധികമുള്ള ഷുഗര്‍ കിഡ്നിപുറന്തള്ളാന്‍ കണ്ടുപിടിക്കുന്ന മാര്‍ഗ്ഗമാണ് മൂത്രമൊഴിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം ഒരു ലക്ഷണം കണ്ടാല്‍ ഷുഗര്‍ ടെസ്റ്റ് ചെയ്യുന്നത് എന്തുകൊണ്ടും നല്ലതാണ്.
രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് വര്‍ദ്ധിക്കുമ്പോള്‍ രക്തം സാധാരണത്തേതില്‍ നിന്നും കട്ടിയാവുന്നു. ഉയര്‍ന്ന പ്രമേഹത്തിന്റെ അളവ് കണ്ണിലെ ലെന്‍സുകള്‍ക്ക് വീക്കമുണ്ടാവാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ഇതിലൂടെയുള്ള രക്തയോട്ടത്തിന് തടസ്സം സൃഷ്ടിക്കാന്‍ ഇത് കാരണമാകുന്നു. ഇത് പലപ്പോഴും കാഴ്ച സംബന്ധമായ പ്രശ്നങ്ങള്‍ക്ക് വഴിവെക്കുന്നു. മുറിവുണങ്ങാനുള്ള കാലതാമസവും മുറിവ് പഴുക്കുന്നതും എല്ലാം പ്രമേഹമുണ്ടെന്നതിന്റെ സൂചനയാണ്. രക്തം കട്ടിയാവുന്നതോടെ രക്തത്തിന്റെ ഒഴുക്കില്‍ കാര്യമായ തടസ്സം നേരിടുന്നു. ഇതാണ് മുറിവുണങ്ങാന്‍ താമസിക്കുന്നതിന്റെ പ്രധാന കാരണം.

LIVE NEWS - ONLINE

  • 1
    34 mins ago

    ക്രിമിനലുകള്‍ സ്ഥാനാര്‍ത്ഥികളാകരുതെന്ന നിര്‍ദേശം സ്വാഗതാര്‍ഹം

  • 2
    2 hours ago

    ഉപേന്ദ്രന്‍ വധക്കേസ്: വിധി പറയുന്നത് വീണ്ടും മാറ്റി

  • 3
    2 hours ago

    ചാണപ്പാറ ദേവി ക്ഷേത്രത്തില്‍ കവര്‍ച്ച

  • 4
    2 hours ago

    പുതിയ ഡിസ്റ്റിലറി അനുവദിച്ചതില്‍ അഴിമതി: ചെന്നിത്തല

  • 5
    2 hours ago

    ആധാര്‍ സുരക്ഷിതം; സുപ്രീം കോടതി

  • 6
    2 hours ago

    ആധാര്‍ സുരക്ഷിതം; സുപ്രീം കോടതി

  • 7
    2 hours ago

    പുതിയ ഡിസ്റ്റിലറി അനുവദിച്ചതില്‍ അഴിമതി: ചെന്നിത്തല

  • 8
    3 hours ago

    കനകമല ഐഎസ് കേസിന്റെ വിചാരണ നടപടികള്‍ ആരംഭിച്ചു

  • 9
    4 hours ago

    20 ലക്ഷം രൂപയുടെ കുങ്കുമ പൂവുമായി മൂന്നംഗസംഘം പിടിയില്‍