ശ്രീനിവാസന്‍ കുടുംബത്തില്‍ നിന്ന് ധ്യാനും സംവിധാന രംഗത്തേക്ക്

Published:December 1, 2016

dhyan-sreenivasan-full-01

 

 

 

 

ധ്യാന്‍ ശ്രീനിവാസന്‍ സംവിധായകനാവുന്നു. ശ്രീനിവാസന്‍ കുടുംബത്തില്‍ നിന്നും ശ്രീനിവാസനും വിനീതിനും പിന്നാലെ മൂന്നാമനായാണ് ധ്യാന്‍ സംവിധാന രംഗത്തെത്തുന്നത്. ചിത്രം നിര്‍മ്മിക്കുന്നത് യുവതാരം അജു വര്‍ഗീസാണ്. അജുവിന്റെ ആദ്യ നിര്‍മ്മാണ സംരംഭമാണിത്. ഇരുവരും ചിത്രത്തെ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല. അജുവും ധ്യാനും കുഞ്ഞിരാമായണം, അടി കപ്യാരേ കൂട്ടമണി എന്നീ ചിത്രങ്ങളില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. പ്രദര്‍ശനത്തിനൊരുങ്ങുന്ന ഒരേ മുഖം എന്ന ചിത്രത്തിലും ധ്യാനും അജുവുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
തന്റെ അമ്മാവനായ എം. മോഹനന്‍ സംവിധാനം ചെയ്ത 916 എന്ന ചിത്രത്തില്‍ സംവിധാന സഹായിയായി ധ്യാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അതിനു ശേഷമാണ് വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത തിരയിലൂടെ അഭിനയത്തില്‍ അരങ്ങേറ്റം കുറിച്ചത്. സംവിധാനമാണ് തന്റെ ലക്ഷ്യമെന്ന് പല അഭിമുഖങ്ങളിലും ധ്യാന്‍ പറഞ്ഞിട്ടുണ്ട്.

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.