Wednesday, June 20th, 2018

ഇന്ധനവില കുറയുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍

വില കുറയാന്‍ പെട്രോളിനെ ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു

Published On:Sep 13, 2017 | 8:35 pm

ന്യൂഡല്‍ഹി: വരും ദിവസങ്ങളില്‍ ഇന്ധന വില കുറയുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ അറിയിച്ചു. വില കുറയാന്‍ പെട്രോളിനെ ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഇങ്ങനെ വന്നാല്‍ വിലയില്‍ വ്യത്യാസം വരുമെന്നാണ് പ്രതീക്ഷിക്കുന്നത്, ദിവസേനയുള്ള ഇന്ധനവില നിര്‍ണയം സുതാര്യമാണെന്നും ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു.
അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഉയര്‍ന്നതാണ് ആഭ്യന്തര വിപണിയില്‍ ഇന്ധനവില ഉയരാന്‍ കാരണമായത്. എന്നാല്‍ ഇര്‍മ ചുഴലിക്കാറ്റും പെട്രോള്‍ വിലയില്‍ വര്‍ധനവുണ്ടാക്കിയെന്ന് മന്ത്രി പറഞ്ഞു. ടെക്സ്സിലുണ്ടായ ചുഴലിക്കാറ്റ് എണ്ണ ഉത്പാദനത്തില്‍ 13 ശതമാനം കുറവ് വരുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

LIVE NEWS - ONLINE

  • 1
    1 hour ago

    യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ നിന്ന് അമേരിക്ക പിന്‍മാറി

  • 2
    1 hour ago

    ജമ്മു കശ്മീരില്‍ ഗവര്‍ണര്‍ ഭരണം

  • 3
    1 hour ago

    കശ്മീരില്‍ മൂന്ന് ഭീകരരെ സൈന്യം വധിച്ചു

  • 4
    2 hours ago

    റഷ്യന്‍ വസന്തത്തില്‍ ഈജിപ്തിന് കാലിടറി

  • 5
    2 hours ago

    ചുംബന രംഗം പ്രചരണത്തിനുപയോഗിച്ചത് വേദനിപ്പിച്ചു

  • 6
    2 hours ago

    ചൊവ്വ ഭൂമിക്ക് ഏറ്റവും അടുത്ത് വരുന്നു..!

  • 7
    3 hours ago

    വായ്പ തട്ടിപ്പ്; യുവതി പിടിയില്‍

  • 8
    3 hours ago

    നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി പിടിയില്‍

  • 9
    3 hours ago

    ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; ഒരാള്‍ പിടിയില്‍