എന്റെ നായകന്‍ ധോണി തന്നെ: കോഹ്‌ലി

Published:January 6, 2017

Virat Kohli Full

 

 

 

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റിന് നിരവധി നേട്ടങ്ങള്‍ സമ്മാനിച്ച എം.എസ് ധോണി തന്നെയാണ് എപ്പോഴും തന്റെ ക്യാപ്റ്റനെന്ന് വിരാട് കോഹ്‌ലി. ഇന്ത്യന്‍ ഏകദിന, ട്വന്റി20 ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം കഴിഞ്ഞ ദിവസം ധോണി ഒഴിഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ത്യന്‍ ടെസ്റ്റ് ടീം ക്യാപ്റ്റനും ഏകദിന ടീമിന്റെ ക്യാപ്റ്റനാകുമെന്ന് പ്രതീക്ഷിക്കുന്ന വിരാട് കോഹ്‌ലി ധോണിയ്ക്ക് നന്ദി അറിയിച്ച് രംഗത്തെത്തിയത്.
തങ്ങളുടെ നേതാവ് ആയതിനു നന്ദിയെന്നും യുവപ്രതിഭകള്‍ നിങ്ങള്‍ക്കു കീഴില്‍ കളിക്കാന്‍ എപ്പോഴും ആഗ്രഹിക്കുമെന്നും കോഹ്‌ലി പറയുന്നു. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ധോണിക്കു പകരം ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലും കോഹ്‌ലി തന്നെയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇംഗ്ലണ്ടിനെതിരായ ടീമിനെ തിരഞ്ഞെടുക്കാന്‍ കോഹ്‌ലിയേയും സെലക്ഷന്‍ കമ്മിറ്റി ക്ഷണിച്ചിട്ടുണ്ട്. അതിനിടെയാണ് കോഹ്‌ലി ധോണിക്ക് നന്ദി അറിയിച്ച് രംഗത്തെത്തിയത്.

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.