Monday, August 26th, 2019

വിന്‍ഡീസ് പര്യടനത്തിനില്ല; ധോണി രണ്ടുമാസം സൈന്യത്തോടൊപ്പം

ടെറിട്ടോറിയല്‍ ആര്‍മിയുടെ പാരച്യൂട്ട് റെജിമെന്റില്‍ ലെഫ്റ്റനന്റ് കേണലിന്റെ ഹോണററി പദവി വഹിക്കുകയാണ് ധോണി.

Published On:Jul 20, 2019 | 3:13 pm

മുംബൈ: വിരമിക്കല്‍ വാര്‍ത്തകള്‍ സജീവമായിരിക്കെ അടുത്ത രണ്ട് മാസത്തേക്ക് പാരാ റെജിമെന്റില്‍ ചേരുകയാണെന്ന് മുതിര്‍ന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരം എം.എസ് ധോണി ബി.സി.സി.ഐയെ അറിയിച്ചു. അടുത്ത മാസം നടക്കുന്ന വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ ഇതോടെ ധോണിയുണ്ടാകില്ല. ടെറിട്ടോറിയല്‍ ആര്‍മിയുടെ പാരച്യൂട്ട് റെജിമെന്റില്‍ ലെഫ്റ്റനന്റ് കേണലിന്റെ ഹോണററി പദവി വഹിക്കുകയാണ് ധോണി.
ടീമിനെ പ്രഖ്യാപിക്കാന്‍ എം.എസ്.കെ പ്രസാദിന്റെ നേതൃത്വത്തിലുള്ള ബി.സി.സി.ഐ സെലക്ഷന്‍ പാനല്‍ നാളെ യോഗം ചേരും. ആഗസ്റ്റ് മൂന്ന് മുതല്‍ മൂന്ന് മത്സരങ്ങളുള്ള ടി20 പരമ്പരയോടെയാണ് വെസ്റ്റ് ഇന്‍ഡീസില്‍ ഇന്ത്യയുടെ പര്യടനം ആരംഭിക്കുന്നത്. ഓഗസ്റ്റ് എട്ട് മുതല്‍ 30വരെ ടീം മൂന്ന് ഏകദിനങ്ങളും രണ്ട് ടെസ്റ്റ് മത്സരങ്ങളും കളിക്കും.
അതേസമയം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കാന്‍ ധോണിക്ക് ഉടന്‍ പദ്ധതിയില്ലെന്ന് അദ്ദേഹത്തിന്റെ ദീര്‍ഘകാല സുഹൃത്തും ബിസിനസ്സ് പങ്കാളിയുമായ അരുണ്‍ പാണ്ഡെ പറഞ്ഞു.

LIVE NEWS - ONLINE

  • 1
    2 hours ago

    വിദ്യാര്‍ത്ഥിനിയെ ഗര്‍ഭിണിയാക്കിയ അധ്യാപകന്‍ വലയില്‍

  • 2
    2 hours ago

    ചിദംബരത്തിന്റെ ജാമ്യാപേക്ഷ തള്ളി

  • 3
    3 hours ago

    പാലാ ഉപതെരഞ്ഞെടുപ്പ്; സ്ഥാനാര്‍ഥിയെ ജോസ് കെ. മാണി തീരുമാനിക്കും: റോഷി അഗസ്റ്റിന്‍

  • 4
    3 hours ago

    വിശ്വാസ സംരക്ഷണവും നവോത്ഥാനവും ഒരുമിച്ചു കൊണ്ടുപോകാനാവില്ല: പുന്നല ശ്രീകുമാര്‍

  • 5
    3 hours ago

    കറുപ്പിനഴക്…

  • 6
    4 hours ago

    മോദിയെ സ്തുതിക്കേണ്ടവര്‍ ബി.ജെ.പിയിലേക്ക് പോകണം: കെ.മുരളീധരന്‍

  • 7
    4 hours ago

    മോദിയെ സ്തുതിക്കേണ്ടവര്‍ ബി.ജെ.പിയിലേക്ക് പോകണം: കെ.മുരളീധരന്‍

  • 8
    4 hours ago

    സ്വര്‍ണവില വീണ്ടും കുതിച്ചു

  • 9
    4 hours ago

    മലയാള സിനിമ ഏറെ ഇഷ്ടം