Monday, July 22nd, 2019

ധോണി രണ്ടു വര്‍ഷം കൂടി കളി തുടരണം: മലിംഗ

ക്രിക്കറ്റ് ലോകം കണ്ട മികച്ച ഫിനിഷറാണ് ധോനി.

Published On:Jul 6, 2019 | 12:44 pm

ലണ്ടന്‍:  ലോകകപ്പില്‍ എം.എസ് ധോണിയുടെ പ്രകടനം ഏറെ വിമര്‍ശനങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ധോണിയുടെ കാലം അവസാനിച്ചുവെന്നും അതിന്റെ തെളിവാണ് ഈ മോശം പ്രകടനമെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ധോനിക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് ശ്രീലങ്കന്‍ പേസ് ബൗളര്‍ ലസിത് മലിംഗ.
വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ ധോണിയെ തോല്‍പ്പിക്കാന്‍ ആര്‍ക്കുമാകില്ലെന്ന് മലിംഗ പറയുന്നു. എ.എന്‍.ഐക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു മലിംഗ തന്റെ നിലപാട് വ്യക്തമാക്കിയത്.
‘എം.എസ് ധോനി രണ്ടു വര്‍ഷം കൂടി കളിക്കണമെന്നാണ് ഞാന്‍ വിചാരിക്കുന്നത്. കഴിഞ്ഞ പത്ത് വര്‍ഷങ്ങള്‍ക്കിടെ ക്രിക്കറ്റ് ലോകം കണ്ട മികച്ച ഫിനിഷറാണ് ധോണി. ഭാവിയിലും അദ്ദേഹത്തെ പിന്നിലാക്കാന്‍ ആര്‍ക്കെങ്കിലും കഴിയുമെന്ന് ഞാന്‍ കരുതുന്നില്ല. തന്റെ അനുഭവസമ്പത്തും സാഹചര്യം കൈകാര്യം ചെയ്യാനുള്ള കഴിവും അദ്ദേഹം യുവതലമുറയിലെ താരങ്ങള്‍ക്ക് പകര്‍ന്നു നല്‍കണം. എം.എസ് ധോനിക്ക് കീഴില്‍ ഇന്ത്യക്ക് മികച്ച അനുഭവങ്ങളാണുണ്ടായിട്ടുള്ളത്. അതുകൊണ്ടാണ് ഇന്ത്യ ഇന്നു കാണുന്ന തരത്തിലുള്ള മികച്ച ടീമായി മാറിയത്. നിലവിലെ സാഹചര്യത്തില്‍ ലോകകപ്പില്‍ ഏതു ടീമിനേയും തോല്‍പ്പിക്കാനുള്ള കഴിവ് ഇന്ത്യക്കുണ്ട്.’ മലിംഗ വ്യക്തമാക്കി.

 

 

LIVE NEWS - ONLINE

  • 1
    1 hour ago

    തലസ്ഥാനത്ത് തെരുവ് യുദ്ധം

  • 2
    2 hours ago

    യൂത്ത് കോണ്‍ഗ്രസ് പിഎസ് സി ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം

  • 3
    2 hours ago

    യൂണിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസ്; പ്രതികള്‍ക്കായി തെരച്ചില്‍

  • 4
    3 hours ago

    സ്വര്‍ണ വില 240 രൂപ വര്‍ധിച്ചു

  • 5
    3 hours ago

    കര്‍ണാടക; ഇടപെടാനാവില്ലെന്ന് ആവര്‍ത്തിച്ച് സുപ്രീം കോടതി

  • 6
    4 hours ago

    ശൗചാലയവും ഓവുചാലും വൃത്തിയാക്കാനല്ല എം.പിയായത്: പ്രജ്ഞ സിംഗ് ഠാക്കൂര്‍

  • 7
    5 hours ago

    പീഡനക്കേസ്; എഫ്‌ഐ ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് ഹൈക്കോടതിയില്‍

  • 8
    5 hours ago

    ഗള്‍ഫില്‍ മത്സ്യ വില ഉയര്‍ന്നു

  • 9
    5 hours ago

    ഇന്തോനീഷ്യന്‍ ഓപ്പണ്‍; ഫൈനലില്‍ അടി പതറി സിന്ധു