Saturday, January 19th, 2019

ഇന്ധന വിലവര്‍ധനയ്ക്ക് കാരണം അമേരിക്കയുടെ നയങ്ങളെന്ന് പെട്രോളിയം മന്ത്രി

പെട്രോളിനും ഡീസലിനും തുടര്‍ച്ചയായി വില വര്‍ധിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരിന് ആശങ്കയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി

Published On:Sep 1, 2018 | 8:20 pm

ഭുവനേശ്വര്‍: ഇന്ധനവില ഉയരുന്നതിന് കാരണം അമേരിക്കയുടെ ഒറ്റതിരഞ്ഞ നയങ്ങള്‍ മൂലമാണെന്ന വാദവുമായി കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. അമേരിക്കയുടെ നയങ്ങളെ തുടര്‍ന്ന് ഇന്ത്യടക്കമുള്ള രാജ്യങ്ങളുടെ കറന്‍സിയുടെ മൂല്യം ഇടിഞ്ഞു. ഇതേത്തുടര്‍ന്നാണ് പെട്രോള്‍ വില അസാധാരണമാം വിധം ഉയര്‍ന്നതെന്ന് അദ്ദേഹം പറഞ്ഞു.
പെട്രോളിനും ഡീസലിനും തുടര്‍ച്ചയായി വില വര്‍ധിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരിന് ആശങ്കയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഡോളറുമായുള്ള വ്യത്യാസത്തില്‍ രൂപയുടെ മൂല്യം റെക്കോര്‍ഡ് താഴ്ച്ചയിലാണ്. ഡല്‍ഹിയും മുംബൈയും അടക്കമുള്ള രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം പെട്രോള്‍ വില സര്‍വ്വകാല റെക്കോര്‍ഡിലെത്തി നില്‍ക്കുകയാണ്. മുംബൈയില്‍ പെട്രോളിന് 86.09 രൂപയും ഡീസലിന് 74.76 രൂപയുമാണ് ശനിയാഴ്ചത്തെ വില. ഡല്‍ഹിയില്‍ പെട്രോളിന് 78.68 ഉം ഡീസലിന് 70.42 രൂപയും.

LIVE NEWS - ONLINE

  • 1
    13 hours ago

    ഖനനം; സമരക്കാരുടെ ആവശ്യം ന്യായം: കാനം

  • 2
    13 hours ago

    മെല്‍ബണിലും ജയം; ചരിത്രം രചിച്ച് ഇന്ത്യ

  • 3
    14 hours ago

    കൃഷ്ണഗിരിയിലെ വിജയ ശില്‍പികള്‍ക്ക് അഭിനന്ദനം

  • 4
    15 hours ago

    ശബരിമലയില്‍ 51 യുവതികള്‍ പ്രവേശിച്ചു: സര്‍ക്കാര്‍

  • 5
    17 hours ago

    ബിന്ദുവിനും കനകദുര്‍ഗക്കും മതിയായ സംരക്ഷണം നല്‍കണം: സുപ്രീം കോടതി

  • 6
    18 hours ago

    എസ്ബിഐ ആക്രമണം; എന്‍ജിഒ യൂണിയന്‍ നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍

  • 7
    18 hours ago

    യുവതിയെയും മക്കളെയും ആസിഡ് ഒഴിച്ച് പൊള്ളിച്ച സംഭവം; ഭര്‍ത്താവ് അറസ്റ്റില്‍

  • 8
    19 hours ago

    സ്വര്‍ണക്കടത്ത്; രണ്ടുപേര്‍ പിടിയില്‍

  • 9
    19 hours ago

    ഇന്ധന വില ഇന്ന് വീണ്ടും വര്‍ധിച്ചു