Saturday, January 20th, 2018

അറബിക്കടലിലെ സുന്ദരി വിളിക്കുന്നു…

വിദേശ ടൂറിസറ്റുകളെ കൂടി ആകര്‍ഷിക്കാനായാല്‍ രാജ്യത്തെ തന്നെ മികച്ച വിനോദ സഞ്ചാര കേന്ദ്രമായി ധര്‍മ്മടം തുരുത്ത് മാറിയേക്കും.

Published On:Aug 12, 2017 | 10:52 am

അറബിക്കടലിലൊരു സുന്ദരിയുണ്ട്… ധര്‍മ്മടം തുരുത്ത്. ആരെയും വശീകരിക്കുന്ന പ്രകൃതി സൗന്ദര്യവും കടലിന്റെ മനോഹാരിതയും അനുഭവിച്ചറിയണമെങ്കില്‍ ഈ തുരുത്തിലെത്തണം. കേരളത്തില്‍ മറ്റൊരിടത്തും കാണാത്ത പ്രത്യേകതകളുള്ള ഈ ദ്വീപിന് അപരിചിതരെപോലും തന്നിലേക്കാകര്‍ഷിക്കാനുള്ള കഴിവുണ്ട്.
മലബാര്‍ തീരങ്ങളുടെ പൂര്‍ണമായ സൗന്ദര്യമാണ് ധര്‍മ്മടം തുരുത്ത്. കണ്ണൂര്‍ ജില്ലയില്‍ തലശ്ശേരിയില്‍ നിന്ന് 4 കിലോമീറ്റര്‍ അകലെ ധര്‍മ്മടം എന്ന കടലോര ഗ്രാമത്തിലാണ് ഈ ദ്വീപുള്ളത്. അറബിക്കടലിന്റെ മടിത്തട്ടിലേക്ക് ചേര്‍ന്നാണ് ഈ ദ്വീപിന്റെ കിടപ്പ്്. അഞ്ച് എക്കറിലായാണ് ഇത് സ്ഥിതിചെയ്യുന്നത്.
നദികളും കടല്‍ത്തീരവും അതിര്‍ത്തികളൊരുക്കുന്ന ധര്‍മ്മടം ദ്വീപ് കേരവൃക്ഷാലംകൃതമാണ്. നിശബ്ദമായ പകലുകളും നിലവില്‍ കുളിച്ച രാത്രികളുമാണ് ധര്‍മ്മടം ദ്വീപിന്റെ പ്രത്യേകത. ചരിത്രപരമായും ധര്‍മ്മടം ദ്വീപിന് പ്രാധാന്യമുണ്ട്. അറക്കല്‍ ആലി രാജയും ഇംഗ്ലീഷുകാരും ഈ ദീപിന്റെ ഉടമസ്ഥാവകാശത്തിനായി പോരാടിയിട്ടുണ്ട്. തുരുത്തിനകത്ത് കൊട്ടാരം നിലനിന്നതായി സൂചനയുണ്ട്. ഇവിടെ ഇപ്പോഴും കാണുന്ന കെട്ടിടാവശിഷ്ടങ്ങള്‍ ഈ വാദത്തിന് ബലമേകുന്നതാണ്.
നരവധി ആളുകള്‍ ഈ ദ്വീപ് സന്ദര്‍ശിക്കാനായി എത്താറുണ്ട്. എന്നാല്‍ വേലിയിറക്ക സമയത്ത് മാത്രമെ ഇവിടേക്ക് പോകുവാന്‍ കഴിയുകയുള്ളൂ. വിനോദസഞ്ചാര കേന്ദ്രം എന്ന പരിവേഷം ചാര്‍ത്തികിട്ടിയ കേരളത്തിന്റെ പല കടലോര മേഖലകള്‍ക്കും അമിതമായ കച്ചവടവല്‍ക്കരണത്തിന്റെ ഫലമായി മനോഹാരിത നഷ്ടപ്പെട്ടപ്പോള്‍ അങ്ങനെയുള്ള യാതൊരു കേടുപാടുകളും ഈ തുരുത്തിന് സംഭവിച്ചിട്ടില്ല. മതിയാ യാത്രാസൗകര്യമൊരുക്കി വിദേശ ടൂറിസറ്റുകളെ ആകര്‍ഷിക്കാനായാല്‍ രാജ്യത്തെ തന്നെ മികച്ച വിനോദ സഞ്ചാര കേന്ദ്രമായി ധര്‍മ്മടം തുരുത്ത് മാറിയേക്കും.

LIVE NEWS - ONLINE

 • 1
  35 mins ago

  രക്തം പറ്റി കാറിനുള്‍വശം വൃത്തികേടാവുമെന്ന് പോലീസ്: അപടത്തില്‍പ്പെട്ട കൗമാരക്കാര്‍ രക്തം വാര്‍ന്ന മരിച്ചു

 • 2
  2 hours ago

  ശ്യാം പ്രസാദ് വധം: നാലുപേര്‍ പിടിയില്‍

 • 3
  3 hours ago

  മുഖത്തിന് അനുയോജ്യമായ കമ്മല്‍ വാങ്ങിക്കാം…..

 • 4
  15 hours ago

  കണ്ണൂരില്‍ നാളെ ഹര്‍ത്താല്‍

 • 5
  16 hours ago

  ദോക് ലാം ചൈനയുടെ ആഭ്യന്തര കാര്യമാണ്, ഇന്ത്യ അതില്‍ ഇടപെടേണ്ട കാര്യമില്ല: ചൈന

 • 6
  17 hours ago

  കണ്ണൂരില്‍ എബിവിപി പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു

 • 7
  20 hours ago

  മാണിയെ യുഡിഎഫിലേക്ക് ക്ഷണിച്ച് ഉമ്മന്‍ ചാണ്ടി

 • 8
  22 hours ago

  അന്ത്യകൂദാശ അടുത്തവര്‍ക്കുള്ള വന്റിലേറ്ററല്ല ഇടതുമുന്നണി; കാനം

 • 9
  23 hours ago

  ഇന്ധനവില ഉയര്‍ന്നുകൊണ്ടേയിരിക്കുന്നു