Sunday, November 18th, 2018

ധനകാര്യ കമ്മീഷന്റെ കരുണയും കാത്ത് കേരളം

വികസന രംഗത്ത് മികച്ച പ്രകടനം കാഴ്ചവെച്ച സംസ്ഥാനങ്ങള്‍ക്ക് പ്രതിഫലവും ആനുകൂല്യങ്ങളും നല്‍കുമെന്ന ധനകാര്യ കമ്മീഷന്‍ ചെയര്‍മാന്‍ എന്‍ കെ സിങ്ങിന്റെ അറിയിപ്പ് സംസ്ഥാനത്തിന് പ്രതീക്ഷ നല്‍കുന്നതാണ്. ശമ്പളത്തിനും പെന്‍ഷനുമായി റവന്യു വരുമാനത്തിന്റെ അറുപത് ശതമാനത്തിലധികം ചെലവഴിക്കേണ്ടിവരുന്ന സംസ്ഥാനത്തിന് വികസന പദ്ധതികള്‍ക്കായി കോടിക്കണക്കിന് തുക വായ്പ വാങ്ങേണ്ട സ്ഥിതിയാണ്. കടമെടുപ്പും ശമ്പളം, പെന്‍ഷന്‍, പലിശ എന്നിവക്കു വേണ്ടിയുള്ള വര്‍ധിച്ചുവരുന്ന ചിലവും കമ്മീഷനെ ആശങ്കപ്പെടുത്തുന്നുവെന്നും ചെയര്‍മാന്‍ അറിയിച്ചിരുന്നു. 28 മുതല്‍ പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ കേരളത്തില്‍ പര്യടനത്തിലാണ്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ … Continue reading "ധനകാര്യ കമ്മീഷന്റെ കരുണയും കാത്ത് കേരളം"

Published On:May 30, 2018 | 2:20 pm

വികസന രംഗത്ത് മികച്ച പ്രകടനം കാഴ്ചവെച്ച സംസ്ഥാനങ്ങള്‍ക്ക് പ്രതിഫലവും ആനുകൂല്യങ്ങളും നല്‍കുമെന്ന ധനകാര്യ കമ്മീഷന്‍ ചെയര്‍മാന്‍ എന്‍ കെ സിങ്ങിന്റെ അറിയിപ്പ് സംസ്ഥാനത്തിന് പ്രതീക്ഷ നല്‍കുന്നതാണ്. ശമ്പളത്തിനും പെന്‍ഷനുമായി റവന്യു വരുമാനത്തിന്റെ അറുപത് ശതമാനത്തിലധികം ചെലവഴിക്കേണ്ടിവരുന്ന സംസ്ഥാനത്തിന് വികസന പദ്ധതികള്‍ക്കായി കോടിക്കണക്കിന് തുക വായ്പ വാങ്ങേണ്ട സ്ഥിതിയാണ്. കടമെടുപ്പും ശമ്പളം, പെന്‍ഷന്‍, പലിശ എന്നിവക്കു വേണ്ടിയുള്ള വര്‍ധിച്ചുവരുന്ന ചിലവും കമ്മീഷനെ ആശങ്കപ്പെടുത്തുന്നുവെന്നും ചെയര്‍മാന്‍ അറിയിച്ചിരുന്നു. 28 മുതല്‍ പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ കേരളത്തില്‍ പര്യടനത്തിലാണ്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ആദ്യമായി കേരളത്തിലാണ് കമ്മീഷന്‍ സംസ്ഥാനത്തിന്റെ പൊതുവായ സാമ്പത്തിക സ്ഥിതി പഠിക്കാനെത്തിയത്. സാമ്പത്തിക സ്ഥിതിക്ക് പുറമെ സാമൂഹ്യ സാമ്പത്തിക രംഗത്ത് സംസ്ഥാനം കൈവരിച്ച പുരോഗതി മനസിലാക്കുന്നതിന് അക്കൗണ്ടന്റ് ജനറര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, മുഖ്യമന്ത്രി, വകുപ്പുദ്യോഗസ്ഥര്‍, തദ്ദേശ സ്ഥാപനങ്ങളിലെ പ്രതിനിധികള്‍ എന്നിവരെ സന്ദര്‍ശിച്ച് ചര്‍ച്ചകള്‍ നടത്തി. കമ്മീഷന്‍ ചെയര്‍മാനും അംഗങ്ങളും ഫീല്‍ഡ് പരശോധനകളും നടത്തിയിരുന്നു.
പല കാരണങ്ങളാല്‍ കേരളത്തിലെ കാര്‍ഷിക മേഖലയാകെ തകര്‍ച്ചയെ നേരിടുകയാണ്. നിയമമുണ്ടായിട്ടും നെല്‍കൃഷി ചെയ്തിരുന്ന വയലുകളുടെ വിസ്തൃതി നാള്‍ക്കുനാള്‍ കുറഞ്ഞുവരുന്നതും കാലാവസ്ഥ വ്യതിയാനവും നെല്ല് ഉല്‍പാദന രംഗത്തെ ദോഷകരമായി ബാധിച്ചു. കുരുമുളക്, റബ്ബര്‍, തേങ്ങ, അടക്ക തുടങ്ങിയവയുടെ ഉല്‍പാദനം കുറഞ്ഞത് സംസ്ഥാനത്തിന്റെ സമ്പദ്ഘടനയെ ദോഷകരമായി ബാധിച്ചു. എന്നാലും കേരളത്തിന്റെ സാമ്പത്തികനില മെച്ചപ്പെട്ടതാണെന്ന അഭിപ്രായമാണ് കമ്മീഷന്. രാജ്യത്തെ പത്താമത്തെ മികച്ച സമ്പദ്ഘടനയാണ് കേരളത്തിലുള്ളത്. ഇന്ത്യയുടെ ജി ഡി പി വിഹിതത്തില്‍ 4.2 ശതമാനം കേരളത്തിന്റെ സംഭാവനയാണ്. കാര്‍ഷിക മേഖലയില്‍ തകര്‍ച്ച നേരിടുന്നുണ്ടെങ്കിലും ജി എസ് ടി ഡി പിയും ആളോഹരി വരുമാനവും ഉയര്‍ന്ന നിരക്കിലുള്ള സംസ്ഥാനമാണ് കേരളം എന്ന് ധനകമ്മീഷന്‍ വിലയിരുത്തുന്നു. പ്രവാസി വരുമാനം മുന്‍വര്‍ഷങ്ങളിലെ പോലെ ഇപ്പോഴും തുടരുന്നുണ്ട്. പക്ഷെ ഇതില്‍ കുറവ് വരുന്നത് റിയല്‍ എസ്റ്റേറ്റ്, വ്യാപാര മേഖലകളെ തകര്‍ച്ചക്കിടയാക്കുമെന്നും കമ്മീഷന്‍ കണ്ടെത്തിയിട്ടുണ്ട്. ദാരിദ്ര്യാനുപാതം, ആരോഗ്യ വിദ്യാഭ്യാസ മേഖലകള്‍ ആളോഹരി വരുമാനം എന്നിവയിലെ മികച്ച പ്രകടനം കേരളത്തിന് കൂടുതല്‍ തുക അനുവദിക്കുന്നതിന് തടസമാകുമോ എന്ന് സംസ്ഥാനത്തിന് ആശങ്കയുണ്ട്. തകര്‍ച്ച നേരിടുന്ന റബ്ബറിനും വിദേശത്ത് നിന്ന് മടങ്ങിയെത്തുന്ന പ്രവാസികളെ സഹായിക്കുന്നതിനും നികുതി വിഹിതം 42 ശതമാനത്തില്‍ നിന്നും 50 ശതമാനമാക്കി ഉയര്‍ത്തണമെന്നുമുള്ള സംസ്ഥാനത്തിന്റെ ആവശ്യം ന്യായമാണ്. 2011ലെ സെന്‍സസ് പരിഗണന വിഷയങ്ങള്‍ തീരുമാനിക്കുന്നത് സംസ്ഥാനത്തിന് ദോഷകരമാകുന്നതിനാല്‍ വരുമാന അന്തരത്തിലുള്ള വെയിറ്റേജ് 50 ശതമാനത്തില്‍ നിന്ന് 20 ശതമാനമാക്കി കുറക്കണമെന്നുമുള്ള സംസ്ഥാനത്തിന്റെ ആവശ്യവും പ്രധാനപ്പെട്ടതാണ്. ധനകാര്യ കമ്മീഷന്റെ ധനസ്ഥിതി വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ ആനുകൂല്യങ്ങളും പ്രതിഫലവും ആശ്വാസകരമായ നിലയില്‍ അനുവദിച്ചുതരുമെന്ന് തന്നെ പ്രതീക്ഷിക്കാം.

LIVE NEWS - ONLINE

 • 1
  3 mins ago

  നടന്‍ കെ.ടി.സി അബ്ദുള്ള അന്തരിച്ചു

 • 2
  26 mins ago

  കെ. സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

 • 3
  14 hours ago

  ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

 • 4
  14 hours ago

  കെ.പി ശശികലയ്ക്ക് ജാമ്യം

 • 5
  18 hours ago

  ശശികല കോടതിയിലേക്ക്; ജാമ്യത്തിലിറങ്ങിയ ശേഷം ശബരിമലയ്ക്ക് പോകാന്‍ അനുമതി

 • 6
  22 hours ago

  ശശികലയുടെ അറസ്റ്റ് നിയമവിരുദ്ധമെന്ന് ശ്രീധരന്‍ പിള്ള

 • 7
  23 hours ago

  ശശികലുടെ അറസ്റ്റ്: ഹിന്ദുഐക്യ വേദിയുടെ നേതൃത്വത്തില്‍ റാന്നി പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധം

 • 8
  1 day ago

  ഇന്ന് സംസ്ഥാന വ്യാപക ഹര്‍ത്താല്‍

 • 9
  1 day ago

  തൃപ്തിക്കുനേരെ മുംബൈയിലും പ്രതിഷേധം