Saturday, January 19th, 2019

ദീപ് വീര്‍ വിവാഹത്തിനായി ഇറ്റലിയില്‍ ഓരുക്കം

20 ലക്ഷത്തിന്റെ താലിമാല, ഒരു കോടി രൂപയുടെ ആഭരണങ്ങള്‍

Published On:Nov 5, 2018 | 9:47 am

ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ദീപിക പദുകോണ്‍-രണ്‍വീര്‍ സിംഗ് വിവാഹത്തിന്റെ അവസാനഘട്ട ഒരുക്കങ്ങളിലാണ് താരങ്ങളും കുടുംബാംഗങ്ങളും. നവംബര്‍ 14, 15 തീയതികളിലായി ഇറ്റലിയില്‍ വെച്ചാണ് താരവിവാഹം.
ഇരുവരും വിവാഹവുമായി ബന്ധപ്പെട്ട ഷോപ്പിംഗ് തിരക്കുകളിലാണ്. വിവാഹത്തിനു മുന്നോടിയായി നടക്കുന്ന നന്തി പൂജ ചടങ്ങ് ആഘോഷ പൂര്‍വ്വമായിരുന്നു ദീപികയുടെ കുടുംബം നടത്തിയത്. ഇതിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു .
ദീപികക്കായി 20 ലക്ഷം രൂപയുടെ മംഗല്‍സൂത്ര(താലിമാല)യാണ് ഒരുക്കുന്നത്. ഏതാണ്ട് ഒരു കോടി രൂപയോളം വിലയുള്ള ആഭരണങ്ങളാണ് വിവാഹത്തിനായി ദീപിക വാങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്‍വീര്‍ സിംഗിനായി 25 പവന്റെ മാലയും ദീപിക വാങ്ങിയിട്ടുണ്ട്.
വിവാഹ മുന്നൊരുക്കങ്ങളുടെ ഭാഗമായി, കഴിഞ്ഞ ദിവസം ദീപികയുടെ ബാംഗ്ലൂരിലെ വീട്ടില്‍ നന്തി പൂജ നടന്നിരുന്നു. രണ്‍വീറിന്റെ ഹല്‍ദി ആഘോഷങ്ങളുടെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ആഘോഷമാക്കിയിരിക്കുകയാണ്. ബാല്‍ക്കണിയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം വെള്ളവസ്ത്രമണിഞ്ഞ് നില്‍ക്കുന്ന രണ്‍വീറിനെ ചിത്രങ്ങളില്‍ കാണാം.
സിന്ധി,കൊങ്കിണി ആചാരങ് പ്രകാരമുള്ള വിവാഹച്ചടങ്ങ് 14നാണ്. തൊട്ടടുത്ത ദിവസം നോര്‍ത്തിന്ത്യന്‍ സ്‌റ്റൈല്‍ വവാഹവും.
വിവാഹം പോലെ രണ്ടു ദിവസത്തെ സല്‍ക്കാര ചടങ്ങുകളും താരങ്ങള്‍ ഒരുക്കിയിട്ടുണ്ട്. നവംബര്‍ 21ന് ബംഗലുരുവിലെ ഗ്രാന്‍ഡ് ഹയാത്തിലും പിന്നീട് ഡിസംബര്‍ 1 ന് മുംബൈയിലെ ലീല പാലസിലുമാണ് സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും വേണ്ടി ഗംഭീര ആഘോഷം സംഘടിപ്പിച്ചിട്ടുളളത്.

 

LIVE NEWS - ONLINE

  • 1
    3 hours ago

    ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം

  • 2
    3 hours ago

    ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

  • 3
    4 hours ago

    കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

  • 4
    4 hours ago

    കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 5
    4 hours ago

    കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 6
    5 hours ago

    ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍

  • 7
    6 hours ago

    സ്‌കൂട്ടറില്‍ മിനിവാന്‍ ഇടിച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു

  • 8
    6 hours ago

    സ്‌പോര്‍ട്‌സ് സ്‌കൂള്‍ പ്രവേശനം; ജില്ലാ തെരഞ്ഞെടുപ്പ്

  • 9
    7 hours ago

    ഇന്ധന വില വീണ്ടും വര്‍ധിച്ചു