പല്ലുവേദനയോ? തടവുകാര്‍ ഇനി പേടിക്കേണ്ട

Published:December 15, 2016

dental-clinic-in-jail-full

 

 

 

 
കണ്ണൂര്‍: പല്ലുവേദന കൊണ്ട് പുളയുന്ന തടവുകാര്‍ ജയില്‍ ജീവനക്കാര്‍ക്ക് തലവേദനയാകുന്ന കാലത്തിന് വിട. ഇത് പരിഹരിക്കാന്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ചികിത്സാവിഭാഗം തുടങ്ങുന്നു. ആരോഗ്യ വകുപ്പ് നേരിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. ശനിയാഴ്ച പകല്‍ 2.30ന് മന്ത്രി കെ കെ ശൈലജ ദന്തല്‍ക്ലിനിക്കിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. ജില്ലാ ആശുപത്രിയിലെ ദന്തഡോക്ടരും നഴ്‌സുമാരും ആഴ്ചയില്‍ മൂന്നുദിവസം ക്ലിനിക്കിലെത്തും. മരുന്ന്, അനുബന്ധ ഉപകരണങ്ങള്‍ എന്നിവ ആരോഗ്യവകുപ്പ് നല്‍കും. ഇതിനായി പ്രാദേശിക ഫണ്ട് നീക്കിവെച്ചിട്ടുണ്ട്. പല്ലുപറിക്കാനും റൂട്ട് കനാല്‍ ചെയ്യാനും അലോപ്പതി സംവിധാനമുണ്ട്. അലോപ്പതി, ആയുര്‍വേദം അടക്കമുള്ള ചികിത്സാസൗകര്യങ്ങളും നിലവില്‍ സെന്‍ട്രല്‍ ജയില്‍ ആശുപത്രിയിലുണ്ട്. മാനസികരോഗമുള്ളവരെ കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിലേക്ക് കൊണ്ടുപോകും.
മദ്യാസക്തിക്ക് അടിമപ്പെട്ടവരെ ചികിത്സിക്കാന്‍ ജയില്‍ ആശുപത്രിയില്‍ ലഹരിമുക്ത ക്ലിനിക്ക് നടപ്പാക്കാന്‍ ജയില്‍ ഡിജിപി നിര്‍ദേശിച്ചിട്ടുണ്ട്. മദ്യാസക്തി ബാധിച്ച ചില തടവുകാര്‍ ചികിത്സ ലഭിക്കാതെ മരിച്ചതിനെ തുടര്‍ന്നാണ് തീരുമാനം.

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.