Thursday, September 20th, 2018

ഡെങ്കിപ്പനി, വേണം കരുതലുകള്‍: ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍..

ഈഡിസ് വിഭാഗം കൊതുകുകള്‍ പരത്തുന്ന വൈറസ് രോഗമാണ് ഡെങ്കിപ്പനി

Published On:May 28, 2018 | 9:57 am

ഡെങ്കിപ്പനി വ്യാപകമായി പടര്‍ന്നു പിടിക്കുന്നതിന്റെ ഭീതിയാണ് ജനങ്ങള്‍. ഡങ്കിപ്പനി ബാധിച്ച് മരിക്കുന്നവരുടെ എണ്ണവും കുറവല്ല. ഈഡിസ് വിഭാഗം കൊതുകുകള്‍ പരത്തുന്ന വൈറസ് രോഗമാണ് ഡെങ്കിപ്പനി. ഈ കൊതുകുകളാണ് ഒരു പ്രദേശത്തെ മുഴുവനും രോഗത്തിലാഴ്ത്തുന്നത്. ഒരു പ്രദേശത്ത് ഒരാള്‍ക്ക് വന്നാല്‍ തന്നെ അത് വ്യാപിക്കുന്നത് ജനങ്ങളില്‍ ഭീതി ഉണ്ടാക്കുന്നു. എന്നാല്‍, ഡങ്കിപ്പനിയെ പ്രതിരോധിക്കാ നമുക്ക് സാധിക്കും. ഒരോ വ്യക്തിയും സ്‌കൂള്‍ കാലഘട്ടത്തതില്‍ തന്നെ പഠിക്കുന്ന കാര്യങ്ങളാണിവ. വെള്ളം കെട്ടി നിര്‍ത്തരുത്, വീടും പരിസരവും വൃത്തിയാക്കണം എന്നൊക്കെ. ഈ പഠിച്ച കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കിയാല്‍ തന്നെ ഡങ്കിപ്പനിയെ പ്രതിരോധിക്കാം.
ഡെങ്കിപ്പനി പ്രതിരോധിക്കാന്‍
ഡെങ്കിപ്പനി പ്രതിരോധിക്കണമെങ്കില്‍ ആദ്യം തുരത്തേണ്ടത് കൊതുകുകളെയാണ്. അതിനാല്‍ തന്നെ വീടും പരിസവും വൃത്തിയായി സൂക്ഷിക്കണം. ഒരു തുള്ളി വെള്ളം മാത്രം മതി അപകടകാരികളായ കൊതുകുകള്‍ക്ക് വളരാന്‍. അതിനാല്‍ വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കുക. വലിച്ചെറിഞ്ഞ പാത്രങ്ങള്‍, ചിരട്ടകള്‍, തൊണ്ട്, ടയര്‍, മുട്ടത്തോട് തുടങ്ങി വെള്ളം കെട്ടിനില്‍ക്കുന്ന ഇടങ്ങളിലെല്ലാം കൊതുക് വളരാം. അതിനുള്ള സാധ്യതകള്‍ ഒഴിവാക്കുക. ഫ്രിഡ്ജിനിടയിലെ ട്രേ ഒന്നിടവിട്ട ദിവസങ്ങളില്‍ വൃത്തിയാക്കുക. റബ്ബര്‍തോട്ടങ്ങളിലെ ചിരട്ടകളിലും കവുങ്ങിന്‍തോട്ടങ്ങളില്‍ വീണുകിടക്കുന്ന പാളകളിലും മരപ്പൊത്തുകളില്‍ വെള്ളം കെട്ടിനല്‍ക്കുന്നിടത്തും ഇവ മുട്ടയിടാം.
ഈഡിസ് കൊതുകുകള്‍ പകല്‍സമയത്താണ് കടിക്കുന്നത്. അതിനാല്‍ പകല്‍ കൊതുക് കടി ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം എന്നാല്‍, രാത്രിയും കൊതുക് കടിക്കുന്നതും ശ്രദ്ധിക്കണം. രാത്രി ഉറങ്ങുമ്പോള്‍ കൊതുകുവല ഉപയോഗിക്കുക
ഡെങ്കിപ്പനി ലക്ഷണം
വൈറസ് ബാധ ഉണ്ടായാല്‍ ആറുമുതല്‍ 10 ദിവസത്തിനകം ലക്ഷണങ്ങള്‍ കണ്ടുതുടങ്ങും. കടുത്ത പനി, തലവേദന, പേശികളിലും സന്ധികളിലും വേദന, ക്ഷീണം, ഛര്‍ദ്ദി. ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനെ ഡോക്ടറെ കാണ്ട് മരുന്ന് എടുക്കേണ്ടതാണ്. തുടക്കത്തില്‍ ചികിത്സിച്ചാല്‍ ഡങ്കിയില്‍ നിന്ന് രക്ഷപ്പെടാം. ഡെങ്കിപ്പനി വന്നവര്‍ക്ക് പൂര്‍ണവിശ്രമം വേണം. ധാരാളം വെള്ളം കുടിക്കണം.

LIVE NEWS - ONLINE

  • 1
    3 hours ago

    ബിഷപ്പിന്റെ അറസ്റ്റ് ഇന്നുമില്ല; ചോദ്യം ചെയ്യല്‍ നാളെയും തുടരും

  • 2
    3 hours ago

    ബിഷപ്പിന്റെ അറസ്റ്റിനായി പോലീസ് നിയമോപദേശം തേടി

  • 3
    6 hours ago

    ജനാധിപത്യ മതേതര മൂല്യങ്ങളില്‍ വിട്ടുവീഴ്ച ഉണ്ടാകില്ല: മുല്ലപ്പള്ളി

  • 4
    6 hours ago

    ഉള്‍പ്പാര്‍ട്ടി ജനാധിപത്യവും അച്ചടക്കവും ഉറപ്പാക്കും: മുല്ലപ്പള്ളി

  • 5
    8 hours ago

    ട്രെയിനില്‍ നിന്ന് തെറിച്ചുവീണ യുവാവിന്റെ നില ഗുരുതരം

  • 6
    9 hours ago

    മുത്തലാഖ് തടയിടാന്‍ കേന്ദ്രം

  • 7
    10 hours ago

    പാര്‍ട്ടി കൂടുതല്‍ ശക്തിപ്പെടും: ചെന്നിത്തല

  • 8
    10 hours ago

    ഫെയ്‌സ് ബുക്ക് പ്രണയം യുവാവിനെ തേടി ഭര്‍തൃമതി കതിരൂരില്‍

  • 9
    10 hours ago

    ആര്‍ എസ് എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസ്; 20 വര്‍ഷം കഴിഞ്ഞിട്ടും വിചാരണക്കെത്തിയില്ല