Wednesday, July 24th, 2019

ജനാധിപത്യ പ്രക്രിയയെ അലങ്കോലപ്പെടുത്തരുത്

      തെരഞ്ഞെടുപ്പ് കാലത്ത് ഭീകാരാക്രമണം ലക്ഷ്യമിട്ട് രാജസ്ഥാനിലെത്തിയ പാക്ക് ഭീകരനെയും മൂന്ന് ഇന്ത്യന്‍ കൂട്ടാളികളെയും അറസ്റ്റ് ചെയ്ത സംഭവം അതീവ ഗൗരവത്തോടെ വീക്ഷിക്കുന്നില്ലെങ്കില്‍ വരും നാളുകളില്‍ വന്‍ വിപത്ത് തന്നെ നേരിടേണ്ടിവരും. കാരണമിത് ഒറ്റപ്പെട്ട സംഭവമായി കണ്ടുകൂടാ. ഇവരെപ്പോലുള്ള ഭീകരവാദികള്‍ ഇനിയും ഇന്ത്യയുടെ പല സ്ഥലത്തും തമ്പടിച്ചിട്ടുണ്ടാകാം. പാക്ക് ഭീകരവാദി സിയ ഉര്‍റഹ്മാനും ഇയാളുടെ ഇന്ത്യയിലെ മൂന്ന് കൂട്ടാളികളെയുമാണ് ഡല്‍ഹി പോലീസ് രാജസ്ഥാനില്‍വെച്ച് അറസ്റ്റ് ചെയ്തത്. വഖാസ് എന്നറിയപ്പെടുന്ന സിയ ഉര്‍റഹ്മാന്‍ മംഗലാപുരത്തും മുന്നാറിലും … Continue reading "ജനാധിപത്യ പ്രക്രിയയെ അലങ്കോലപ്പെടുത്തരുത്"

Published On:Mar 24, 2014 | 2:30 pm

Terrprism Full

 

 

 
തെരഞ്ഞെടുപ്പ് കാലത്ത് ഭീകാരാക്രമണം ലക്ഷ്യമിട്ട് രാജസ്ഥാനിലെത്തിയ പാക്ക് ഭീകരനെയും മൂന്ന് ഇന്ത്യന്‍ കൂട്ടാളികളെയും അറസ്റ്റ് ചെയ്ത സംഭവം അതീവ ഗൗരവത്തോടെ വീക്ഷിക്കുന്നില്ലെങ്കില്‍ വരും നാളുകളില്‍ വന്‍ വിപത്ത് തന്നെ നേരിടേണ്ടിവരും. കാരണമിത് ഒറ്റപ്പെട്ട സംഭവമായി കണ്ടുകൂടാ. ഇവരെപ്പോലുള്ള ഭീകരവാദികള്‍ ഇനിയും ഇന്ത്യയുടെ പല സ്ഥലത്തും തമ്പടിച്ചിട്ടുണ്ടാകാം.
പാക്ക് ഭീകരവാദി സിയ ഉര്‍റഹ്മാനും ഇയാളുടെ ഇന്ത്യയിലെ മൂന്ന് കൂട്ടാളികളെയുമാണ് ഡല്‍ഹി പോലീസ് രാജസ്ഥാനില്‍വെച്ച് അറസ്റ്റ് ചെയ്തത്. വഖാസ് എന്നറിയപ്പെടുന്ന സിയ ഉര്‍റഹ്മാന്‍ മംഗലാപുരത്തും മുന്നാറിലും കഴിഞ്ഞ വര്‍ഷം ഒളിച്ചു താമസിച്ചിട്ടുണ്ടെന്ന വിവരവും അന്വേഷണ ഏജന്‍സിക്ക് ലഭിച്ചിട്ടുണ്ട്. വരാനിരിക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഇന്ത്യയില്‍ വ്യാപക കലാപങ്ങള്‍ സംഘടിപ്പിക്കാനായിരുന്നു ഇവരുടെ നീക്കമെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. ഇപ്പോള്‍ അറസ്റ്റിലായവരില്‍ വഖാസ് കഴിഞ്ഞ നാലവര്‍ഷമായി ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നടന്ന സ്‌ഫോടനങ്ങളില്‍ മുഖ്യപങ്ക് വഹിച്ച വ്യക്തിയുമാണ്, ജുമാമസ്ജിദ്, വാരണസി, പൂനെ, ഹൈദരബാദ് എന്നിവിടങ്ങളില്‍ വ്യത്യസ്ത വര്‍ഷങ്ങളില്‍ നടന്ന സ്‌ഫോടനത്തില്‍ വഖാസിന് പങ്കുണ്ട്. ചെറുപ്പം മുതല്‍ക്കുതന്നെ ഇയാള്‍ ഇന്ത്യാവിരുദ്ധ പ്രചാരണത്തിന്റെ മുഖ്യ വക്താവുമായിരുന്നു. ഇന്ത്യാവിരുദ്ധ പ്രചാരണമാണ് വഖാസിനെ ഭീകരനാക്കിയതെന്ന സത്യവും വിസ്മരിക്കാവുന്നതല്ല. വഖാസിന്റെ പൂര്‍വ്വ കാലചരിത്രം ഞെട്ടിപ്പിക്കുന്നതാണ്. ഇന്ത്യന്‍ മുജാഹിദ്ദീന്‍ നേതാവ് റിയാസ് ഭട്കലുമായിപോലും വഖാസിന് ബന്ധമുണ്ടായിരുന്നു. ഇന്ത്യയില്‍ ഭീകരാക്രമണം നടത്താന്‍ കാട്മണ്ഡു വഴി ഇന്ത്യയിലേക്ക് തഴഞ്ഞു കയറാന്‍ നിര്‍ദ്ദേശം നല്‍കിയത് ഭട്കലായിരുന്നു ഊ ബന്ധത്തിന്റെയെല്ലാം അടിസ്ഥാനത്തിലാണ് പിന്നീട് ഇന്ത്യയിലുണ്ടായ സ്‌ഫോടന പരമ്പരകള്‍. ഇന്ത്യയില്‍ ഭീകരാക്രമണം മാത്രമല്ല ഐ പി എല്‍ മത്സരങ്ങള്‍ അലങ്കോലമാക്കാന്‍ പോലും ഇയാളും കൂട്ടരും പദ്ധതിയിട്ടിരുന്നു. കനത്ത സുരക്ഷ കാരണമാണ് ഭീകരവാദികളുടെ പദ്ധതി പാളിയത്.
എന്തായാലും ഇപ്പോള്‍ പുറത്തുവന്നകാര്യങ്ങള്‍ ഞെട്ടലുളവാക്കുന്നതാണ്. ഒരുകാരണവശാലും ജനാധിപത്യ പ്രക്രിയ തടസ്സപ്പെട്ടുകൂടാ. വ്യാപക ഭീകരാക്രമണത്തിലൂടെ രാജ്യത്ത് അന്തഛിദ്രമുണ്ടാക്കി അരക്ഷിതാവസ്ഥ സൃഷ്ടിക്കാന്‍ ഇനിയും പ്രകോപനങ്ങള്‍ ഉണ്ടായെന്നുവരാം. അത് മുളയിലേ നുള്ളിക്കളയാനാവശ്യമായ ജാഗ്രതയാണ് ബന്ധപ്പെട്ടവര്‍ കാണിക്കേണ്ടത്.
ഇന്ത്യന്‍ ഹൃദയത്തില്‍ ഒരു ശാപം കണക്കെ ഭീകരവാദം പടര്‍ന്നു പിടിച്ചത് ഇന്നോ ഇന്നലെയോ അല്ല. പിന്തിരിഞ്ഞ് നോക്കുമ്പോള്‍ അതിന് അരനൂറ്റാണ്ടിലേറെ പഴക്കവുമുണ്ട്. സ്വാതന്ത്ര്യ പുലരിയോട് അടുത്ത നാളുകളിലും അതിനുശേഷവും പലരൂപത്തിലും ഇതിന്റെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയിരുന്നു. രാജ്യത്തെ തകര്‍ക്കാന്‍ രാജ്യത്തിനകത്തു തന്നെയുള്ള ശക്തികള്‍ പ്രവര്‍ത്തിക്കുമ്പോള്‍ അതിന് ഒളിഞ്ഞും തെളിഞ്ഞും പിന്തുണയുമായി രംഗത്ത് വന്ന ഒട്ടേറെ വിദേശ ശക്തികളുടെ ചരിത്രവും ഒരു തുറന്ന പുസ്തകമായി നമുക്ക് മുന്നില്‍ ഇന്നും നിലകൊള്ളുകയാണ്. ഇതിന്റെ പുതിയപതിപ്പാണ് ഇന്ന് കണ്ടുകൊണ്ടിരിക്കുന്നത്.
കേരളം തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ മൂര്‍ധന്യത്തിലാണ്. മറ്റ് സംസ്ഥാനങ്ങളില്‍ അലയൊലികള്‍ കേട്ടു തുടങ്ങി. ഭീകരാക്രമണത്തിന് പേരുകേട്ട കാശ്മീര്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ വിവിധ ഘട്ടങ്ങളിയാലാണ് പോളിംഗ് നടക്കുക. ഇതിനിടയില്‍ എവിടെങ്കിലും സ്‌ഫോടനമോ ഭീകരാക്രമണമോ സംഘടിപ്പിച്ച് ജനങ്ങളെ ഭയചകിതരാക്കുകയെന്ന ഗൂഡോദ്ദേശ്യമാണ് ഇത്തരം നീക്കങ്ങള്‍ക്ക് പിന്നില്‍. ഇത് ഒരു കാരണവശാലും അനുവദിക്കപ്പെട്ടുകൂടാ. ജനങ്ങളെ ഭരിക്കാന്‍ ജനങ്ങള്‍ തന്നെ തെരഞ്ഞെടുക്കുന്ന രാജ്യത്തെ ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയയാണ് വോട്ടെടുപ്പ്. ഇതിനെ അലങ്കോലമാക്കാന്‍ നുഴഞ്ഞുകയറുന്ന ഭീകര വിധ്വംസക ശക്തികളെ കടിഞ്ഞാണിട്ടില്ലെങ്കില്‍ ഗുരുതര ഭവിഷ്യത്ത് ക്ഷണിച്ചു വരുത്തുകയായിരിക്കും ആത്യന്തിക ഫലം. അതിനിടയാക്കാതെ നോക്കേണ്ടത് ഭരണ സംവിധാനങ്ങളുടെ കടമയാണ്.

LIVE NEWS - ONLINE

 • 1
  1 hour ago

  തെരുവുനായ 6 വയസുകാരന്റെ തല കടിച്ചുപറിച്ചു

 • 2
  1 hour ago

  എലിയെ പേടിച്ച് ഇല്ലം ചുടരുത്: മുഖ്യമന്ത്രി

 • 3
  2 hours ago

  പോലീസ് നേരായ വഴിക്കല്ല: എല്‍ദോ എബ്രഹാം എം.എല്‍.എ

 • 4
  2 hours ago

  സ്‌കൂള്‍ ബസ് നിയന്ത്രണംവിട്ടു മറിഞ്ഞു കുട്ടികള്‍ക്കു പരിക്ക്

 • 5
  2 hours ago

  എല്ലാം വിലക്ക് വാങ്ങാന്‍ സാധിക്കില്ലെന്ന് ബി.ജെ.പി തിരിച്ചറിയും: പ്രിയങ്ക

 • 6
  3 hours ago

  സ്‌കൂളുകള്‍ക്ക് അവധിയെന്ന് വ്യാജ സന്ദേശം; കേസെടുക്കാന്‍ കലക്ടറുടെ നിര്‍ദേശം

 • 7
  4 hours ago

  ചെറുതല്ല എന്നാല്‍ വലുതും

 • 8
  4 hours ago

  കായിക ലോകം ഇനി ടോക്യോയിലേക്ക്

 • 9
  4 hours ago

  ആട്ടും തുപ്പും സഹിച്ച് സി.പി.ഐ എത്രകാലം മുന്നോട്ടു പോകും: ചെന്നിത്തല