Monday, February 18th, 2019

സുഖപ്രസവത്തിന് മുന്‍കൂട്ടി ചികില്‍സ

        അമ്മയാകുമ്പോഴാണ് ഒരു സ്ത്രീയുടെ ജീവിതം പൂര്‍ണതയിലെത്തുന്നത്. അത് സുഖപ്രസവമാണെങ്കില്‍ ഇരട്ടി മധുരം. പേറ്റ്‌വേദന അറിഞ്ഞുള്ള പ്രസവത്തിന് മാത്രമെ മാതൃത്വം ദൃഡമാവുകയുള്ളൂവെന്ന വിശ്വാസം തന്നെ കേരളീയ സമൂഹത്തിലുണ്ട്. എന്നാല്‍ ഇന്ന് വൈകിയുള്ള ഗര്‍ഭധാരണവും മറ്റും പ്രസവം സങ്കീര്‍ണ്ണതയിലാക്കുന്നു. ഇതൊഴിവാക്കാന്‍ മതിയായ ചികില്‍സകളുമുണ്ട്. അവ ഏതെന്ന് നോക്കാം. മുന്‍കൂട്ടിയുള്ള പരിശോധനയിലൂടെ പ്രസവസമയത്തെ സങ്കീര്‍ണതകള്‍ ഒഴിവാക്കാനാവും. ഗര്‍ഭാവസ്ഥയുടെ ആദ്യനാളുകളില്‍ അമ്മയുടെ ആരോഗ്യസ്ഥിതിയും കുഞ്ഞിന്റെ സാധാരണനിലയിലുള്ള വളര്‍ച്ചയും ഉറപ്പാക്കേണ്ടതാണ്. മുന്തിരിക്കുലഗര്‍ഭം, ഒന്നിലധികം കുഞ്ഞുങ്ങള്‍, ചില വൈകല്യങ്ങള്‍ ഇവ അള്‍ട്രാസൗണ്ട് … Continue reading "സുഖപ്രസവത്തിന് മുന്‍കൂട്ടി ചികില്‍സ"

Published On:Nov 8, 2013 | 12:25 pm

Mother and Child

 

 

 

 

അമ്മയാകുമ്പോഴാണ് ഒരു സ്ത്രീയുടെ ജീവിതം പൂര്‍ണതയിലെത്തുന്നത്. അത് സുഖപ്രസവമാണെങ്കില്‍ ഇരട്ടി മധുരം. പേറ്റ്‌വേദന അറിഞ്ഞുള്ള പ്രസവത്തിന് മാത്രമെ മാതൃത്വം ദൃഡമാവുകയുള്ളൂവെന്ന വിശ്വാസം തന്നെ കേരളീയ സമൂഹത്തിലുണ്ട്. എന്നാല്‍ ഇന്ന് വൈകിയുള്ള ഗര്‍ഭധാരണവും മറ്റും പ്രസവം സങ്കീര്‍ണ്ണതയിലാക്കുന്നു. ഇതൊഴിവാക്കാന്‍ മതിയായ ചികില്‍സകളുമുണ്ട്. അവ ഏതെന്ന് നോക്കാം. മുന്‍കൂട്ടിയുള്ള പരിശോധനയിലൂടെ പ്രസവസമയത്തെ സങ്കീര്‍ണതകള്‍ ഒഴിവാക്കാനാവും. ഗര്‍ഭാവസ്ഥയുടെ ആദ്യനാളുകളില്‍ അമ്മയുടെ ആരോഗ്യസ്ഥിതിയും കുഞ്ഞിന്റെ സാധാരണനിലയിലുള്ള വളര്‍ച്ചയും ഉറപ്പാക്കേണ്ടതാണ്. മുന്തിരിക്കുലഗര്‍ഭം, ഒന്നിലധികം കുഞ്ഞുങ്ങള്‍, ചില വൈകല്യങ്ങള്‍ ഇവ അള്‍ട്രാസൗണ്ട് പരിശോധയിലൂടെ കണ്ടുപിടിക്കാം. ഗര്‍ഭിണികളിലെ വിളര്‍ച്ച അഥവാ രക്തക്കുറവ് അമ്മയുടെ ആരോഗ്യസ്ഥിതിയേയും കുഞ്ഞിന്റെ സാധാരണ വളര്‍ച്ചയേയും ബാധിക്കും. മാസം തികയാത്തതും തൂക്കക്കുറവും ഉള്ള കുഞ്ഞുങ്ങള്‍ ഇവരില്‍ സാധാരണമാണ്. പ്രസവാനന്തരമുള്ള രക്തസ്രാവം, അണുബാധ ഇവയൊക്കെ അമ്മയുടെ ആരോഗ്യത്തേയും ബാധിക്കുന്നതാണ്. രക്തപരിശോധനയിലൂടെയും ഇരുമ്പും വിറ്റാമിനുകളും അടങ്ങിയ മരുന്നുകളും സമീകൃതാഹാരവും കഴിക്കുന്നതിലൂടെ ഒരു പരിധിവരെ ഇത് തടയാവുന്നതാണ്. പ്രമേഹമുള്ളവര്‍ ഗര്‍ഭിണിയാകുമ്പോഴും ഗര്‍ഭാവസ് ഥയില്‍ മാത്രം പ്രമേഹം (ജസ്‌റ്റേഷണല്‍ ഡയബറ്റിസ്) ഉണ്ടാകുമ്പോഴും കുട്ടിയുടെയും അമ്മയുടെയും ആരോഗ്യത്തെ വളരെയധികം ബാധിക്കും. ഗര്‍ഭസ്ഥശിശുവിന് അമിതവണ്ണം, ഗര്‍ഭം അലസല്‍, അംഗവൈകല്യങ്ങള്‍, മരണം ഇവയൊക്കെ സംഭവിക്കാവുന്നതാണ്. ഗര്‍ഭധാരണത്തിന് മുമ്പും ഗര്‍ഭാവസ്ഥയിലും ഇന്‍സുലിന്‍പോലുള്ള മരുന്നുകള്‍ ഉപയോഗിച്ചാല്‍ ആരോഗ്യമുള്ള അമ്മയെയും കുഞ്ഞിനേയും പ്രതീക്ഷിക്കാം.

LIVE NEWS - ONLINE

  • 1
    4 mins ago

    ആലപ്പുഴയില്‍ മകളെ ശല്യംചെയ്ത യുവാവിനെ പിതാവ് കുത്തിക്കൊന്നു

  • 2
    4 hours ago

    മിന്നല്‍ ഹര്‍ത്താല്‍: ഡീന്‍ കുര്യക്കോസിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു

  • 3
    6 hours ago

    പാലക്കാട് പെട്രോള്‍ പമ്പിന് തീപ്പിടിച്ചു

  • 4
    7 hours ago

    പുല്‍വാമയില്‍ ഏറ്റുമുട്ടല്‍; നാല് സൈനികര്‍ക്ക് വീരമൃത്യു

  • 5
    8 hours ago

    കാസര്‍കോട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വെട്ടേറ്റുമരിച്ചു; സംസ്ഥാനത്ത് ഇന്ന് ഹര്‍ത്താല്‍

  • 6
    21 hours ago

    പയ്യന്നൂര്‍ വെള്ളൂരില്‍ വാഹനാപകടം: രണ്ടു പേര്‍ മരിച്ചു

  • 7
    24 hours ago

    പുല്‍വാമ ഭീകരാക്രമണം: വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് സി.ആര്‍.പി.എഫ്

  • 8
    1 day ago

    ഭീകരാക്രമണത്തിന് മസൂദ് അസര്‍ നിര്‍ദേശം നല്‍കിയത് പാക് സൈനിക ആശുപത്രിയില്‍നിന്ന്

  • 9
    1 day ago

    നാലുവയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവം: ഭിക്ഷാടകസംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍