Thursday, February 21st, 2019

രാജ്ഘട്ട് സന്ദര്‍ശനം നവ്യാനുഭവമെന്ന് യാത്രാംഗങ്ങള്‍

        കണ്ണൂര്‍: ‘രാജ്ഘട്ടിലേക്കുള്ള യാത്ര ജീവിതത്തില്‍ ഒരിക്കലും മറക്കാനാവില്ല. ഗാന്ധിജിയുടെ ലളിത ജീവിതത്തെക്കുറിച്ച് പഠിക്കാന്‍ സാധിച്ചു. ജീവിതത്തില്‍ ഗാന്ധിയന്‍ ദര്‍ശനങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കും’. പറയുന്നത് കാടാച്ചിറ ഹയര്‍സെക്കന്ററി സ്‌കൂളിലെ ഒമ്പതാംതരം വിദ്യാര്‍ത്ഥി അഭിനവ് സഞ്ജീവ്. കണ്ണൂര്‍ മഹാത്മാമന്ദിരത്തിന്റെ നേതൃത്വത്തില്‍ രാജ്ഘട്ട് സന്ദര്‍ശിച്ച സംഘത്തിന്റെ ഒരംഗമായിരുന്നു അഭിനവ്. യാത്രകഴിഞ്ഞ് തിരിച്ചെത്തിയ സംഘത്തിന് മഹാത്മാ മന്ദിരത്തില്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ അനുഭവങ്ങള്‍ പങ്കുവെക്കുകയായിരുന്നു അഭിനവ്. ഗാന്ധിജിയുടെ ആത്മകഥയായ എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ ആസ്പദമാക്കി നടത്തിയ പരീക്ഷയില്‍ … Continue reading "രാജ്ഘട്ട് സന്ദര്‍ശനം നവ്യാനുഭവമെന്ന് യാത്രാംഗങ്ങള്‍"

Published On:Jun 9, 2017 | 3:28 pm

Mahathma Mandiram Trip Kannur to Delhi 001 full

 

 

 

 
കണ്ണൂര്‍: ‘രാജ്ഘട്ടിലേക്കുള്ള യാത്ര ജീവിതത്തില്‍ ഒരിക്കലും മറക്കാനാവില്ല. ഗാന്ധിജിയുടെ ലളിത ജീവിതത്തെക്കുറിച്ച് പഠിക്കാന്‍ സാധിച്ചു. ജീവിതത്തില്‍ ഗാന്ധിയന്‍ ദര്‍ശനങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കും’. പറയുന്നത് കാടാച്ചിറ ഹയര്‍സെക്കന്ററി സ്‌കൂളിലെ ഒമ്പതാംതരം വിദ്യാര്‍ത്ഥി അഭിനവ് സഞ്ജീവ്. കണ്ണൂര്‍ മഹാത്മാമന്ദിരത്തിന്റെ നേതൃത്വത്തില്‍ രാജ്ഘട്ട് സന്ദര്‍ശിച്ച സംഘത്തിന്റെ ഒരംഗമായിരുന്നു അഭിനവ്. യാത്രകഴിഞ്ഞ് തിരിച്ചെത്തിയ സംഘത്തിന് മഹാത്മാ മന്ദിരത്തില്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ അനുഭവങ്ങള്‍ പങ്കുവെക്കുകയായിരുന്നു അഭിനവ്.
ഗാന്ധിജിയുടെ ആത്മകഥയായ എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ ആസ്പദമാക്കി നടത്തിയ പരീക്ഷയില്‍ മികവ് പുലര്‍ത്തിയ വിദ്യാര്‍ത്ഥികള്‍ക്കാണ് ഒരു വര്‍ഷത്തോളം നീണ്ടുനിന്ന ഗാന്ധിയന്‍ പഠന ക്ലാസ് സംഘടിപ്പിച്ചത്. ക്ലാസില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയവര്‍ക്കാമ് ഡല്‍ഹിയിലേക്ക് പഠന യാത്രക്ക് അവസരമൊരുക്കിയിരുന്നത്. മഹാത്മാഗാന്ധി എംപവര്‍മെന്റ് ട്രെയിനിംഗ് ഫോര്‍ സ്റ്റുഡന്റ്‌സ് എന്ന പേരിലാണ് പഠന ക്ലാസ് സംഘടിപ്പിച്ചത്. ജില്ലയിലെ വിവിധ ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് ക്ലാസില്‍ പങ്കെടുത്തത്.
ഡല്‍ഹി യാത്രയിലേക്ക് തെരഞ്ഞെടുക്കപ്പെടുമെന്ന് കരുതിയിരുന്നില്ല. അവസരം ലഭിച്ചത് ഭാഗ്യമായാണ് കരുതുന്നത്. മറക്കാന്‍ കഴിയാത്ത അനുഭവമാണ് ഉണ്ടായത്. യാത്രയില്‍ കണ്ട പല കാഴ്ചകളും സങ്കടകരമായിരുന്നു. മാലിന്യ കൂമ്പാരത്തില്‍ നിന്നും ഭക്ഷണം കഴിക്കുകയും കളിക്കുകയും ചെയ്യുന്ന കൊച്ചു കുട്ടികള്‍. നമ്മള്‍ എത്ര ഭാഗ്യവാന്മാരാണെന്ന് തോന്നി. പലതും വേണമെന്ന് പരഞ്ഞ് മാതാപിതാക്കളുടെ പിന്നാലെ പോകുമ്പോള്‍ എല്ലാം ലഭിക്കുന്നു. ഗാന്ധിജിയുടെ ലളിത ജീവിതം തന്റെയും ജീവിതത്തില്‍ പകര്‍ത്താന്‍ ശ്രമിക്കുമെന്ന് അഭിനവ് പറഞ്ഞപ്പോള്‍ കേട്ടിരുന്നവരുടെ ഇടയില്‍ നിലക്കാത്ത കരഘോഷം.
അഭിനവ് മാത്രമല്ല, ഹിബയും ലിയാനയും ജീവന്‍ ബാബുവും നജ ഫാത്തിമയും രോഹിത്തുമെല്ലാം ഒരേ സ്വരത്തില്‍ പറയുന്നത് ഗാന്ധിയന്‍ ദര്‍ശനങ്ങള്‍ മനസിലുണ്ടാക്കിയ മാറ്റമാണ്. ശാന്തിയുടെയും സമാധാനത്തിന്റെയും ലോകം പടുത്തുയര്‍ത്താന്‍ തങ്ങളും കൈകോര്‍ക്കുമെന്ന് പറഞ്ഞവര്‍ ഗാന്ധിയന്‍ ദര്‍ശനങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തുമെന്നും വീട്ടുകാരോടും കുടുംബക്കാരോടും കൂട്ടുകാരോടുമെല്ലാം ഇതിനെക്കുറിച്ച് പറയുകയും പ്രചരിപ്പിക്കുകയും ചെയ്യുമെന്നും യാത്രാംഗങ്ങള്‍ അനുഭവങ്ങള്‍ പങ്കുവെച്ചപ്പോള്‍ പറഞ്ഞു. ഒരാഴ്ചത്തെ സന്ദര്‍ശനത്തിന് ശേഷം യാത്രാംഗങ്ങള്‍ക്ക് മഹാത്മാ മന്ദിരത്തില്‍ നല്‍കിയ സ്വീകരണത്തില്‍ സി സുനില്‍കുമാര്‍, പവിത്രന്‍ കൊതേരി, ജിഷ സുനില്‍കുമാര്‍, കെ എം സ്വപ്‌ന, എന്‍ സുനിത, വി ഫൈലാന, സൊസൈറ്റി ജനറല്‍ സെക്രട്ടറി ടി വി സുരേന്ദ്രന്‍, ടി എന്‍ ലക്ഷ്മണന്‍, ആര്‍ പ്രഭാകരന്‍ എന്നിവരും സംസാരിച്ചു.

LIVE NEWS - ONLINE

 • 1
  7 hours ago

  പാക്കിസ്ഥാനുമായി നദീജലം പങ്കുവെക്കുന്നത് ഇന്ത്യ നിര്‍ത്തുന്നു

 • 2
  8 hours ago

  പെരിയ ഇരട്ടക്കൊലപാതകം; അന്വേഷണം ക്രൈംബ്രാഞ്ചിന്

 • 3
  10 hours ago

  പെരിയ ഇരട്ടക്കൊല; എംഎല്‍എക്ക് പങ്കെന്ന് ചെന്നിത്തല

 • 4
  14 hours ago

  സര്‍വകലാശാല കലാപശാലയാകരുത്

 • 5
  15 hours ago

  കുഞ്ഞനന്തന്റെ പരോള്‍; രമയുടെ ഹരജി മാറ്റി

 • 6
  15 hours ago

  ശബരിമല; ഇനി ചര്‍ച്ചക്കില്ല: സുകുമാരന്‍ നായര്‍

 • 7
  15 hours ago

  പെരിയ ഇരട്ടക്കൊല

 • 8
  15 hours ago

  സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ല: കോടിയേരി

 • 9
  15 hours ago

  സി.ബി.ഐ അന്വേഷണം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തും: മന്ത്രി ചന്ദ്രശേഖരന്‍