Thursday, April 26th, 2018

ബിരുദ കോഴ്‌സുകള്‍ നാലുവര്‍ഷമാക്കാന്‍ നീക്കം

ന്യൂഡല്‍ഹി: രാജ്യത്തെ ബിരുദ കോഴ്‌സുകള്‍ നാലുവര്‍ഷമാക്കാനുള്ള വിദ്യാഭ്യാസ നയത്തിന് രൂപം നല്‍കുന്നതായി ദേശീയ മാനവ വിഭവശേഷി മന്ത്രാലയം. എന്‍ജിനീയറിങ് പോലുള്ള പ്രഫഷണല്‍ ഡിഗ്രികള്‍ക്ക് നാല് വര്‍ഷം ദൈര്‍ഘ്യമാണുള്ളത്. അതുകൊണ്ട് തന്നെ പാഠങ്ങള്‍ക്ക് പുറമെ പാഠ്യേതര പ്രവര്‍ത്തനങ്ങളിലും വിദ്യാര്‍ഥികള്‍ പ്രാഗത്ഭ്യം നേടുന്നുണ്ടെന്നാണ് മാനവവിഭവ ശേഷി മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. അതുകൊണ്ടാണ് മറ്റ് ബിരുദ കോഴ്‌സുകളും നാലുവര്‍ഷം ദൈര്‍ഘ്യമുള്ളതാക്കണമെന്ന് നിര്‍ദേശം. 2013ല്‍ ഡല്‍ഹി സര്‍വകലാശാലയുടെ ബിരുദ കോഴ്‌സ് നാല് വര്‍ഷമായി ഉയര്‍ത്തിയത് വന്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. പിന്നീടുണ്ടായ പ്രക്ഷോഭത്തെ തുടര്‍ന്ന് വിദ്യാര്‍ഥികളുടെ … Continue reading "ബിരുദ കോഴ്‌സുകള്‍ നാലുവര്‍ഷമാക്കാന്‍ നീക്കം"

Published On:Mar 16, 2018 | 12:01 pm

ന്യൂഡല്‍ഹി: രാജ്യത്തെ ബിരുദ കോഴ്‌സുകള്‍ നാലുവര്‍ഷമാക്കാനുള്ള വിദ്യാഭ്യാസ നയത്തിന് രൂപം നല്‍കുന്നതായി ദേശീയ മാനവ വിഭവശേഷി മന്ത്രാലയം. എന്‍ജിനീയറിങ് പോലുള്ള പ്രഫഷണല്‍ ഡിഗ്രികള്‍ക്ക് നാല് വര്‍ഷം ദൈര്‍ഘ്യമാണുള്ളത്. അതുകൊണ്ട് തന്നെ പാഠങ്ങള്‍ക്ക് പുറമെ പാഠ്യേതര പ്രവര്‍ത്തനങ്ങളിലും വിദ്യാര്‍ഥികള്‍ പ്രാഗത്ഭ്യം നേടുന്നുണ്ടെന്നാണ് മാനവവിഭവ ശേഷി മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. അതുകൊണ്ടാണ് മറ്റ് ബിരുദ കോഴ്‌സുകളും നാലുവര്‍ഷം ദൈര്‍ഘ്യമുള്ളതാക്കണമെന്ന് നിര്‍ദേശം.
2013ല്‍ ഡല്‍ഹി സര്‍വകലാശാലയുടെ ബിരുദ കോഴ്‌സ് നാല് വര്‍ഷമായി ഉയര്‍ത്തിയത് വന്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. പിന്നീടുണ്ടായ പ്രക്ഷോഭത്തെ തുടര്‍ന്ന് വിദ്യാര്‍ഥികളുടെ താത്പര്യം സംരക്ഷിക്കപ്പെടണമെന്നായിരുന്നു മാനവ വിഭവശേഷി മന്ത്രിയായിരുന്ന സ്മൃതി ഇറാനി നിലപാടെടുത്തത്.
ബിരുദ കോഴ്‌സുകളുടെ ദൈര്‍ഘ്യം ഉയര്‍ത്തുന്നത് സംബന്ധിച്ച് നയം രൂപീകരിക്കുന്നതിനായി കെ.കസ്തൂരിരംഗന്റെ നേതൃത്വത്തിലുള്ള എട്ടംഗ സമിതിയെ നിയോഗിച്ചിരുന്നു. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ഈ മാസം 31ന് സമര്‍പ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.
എന്നാല്‍, ഇത് സംബന്ധിച്ച് അന്തിമ തീരുമാനം റിപ്പോര്‍ട്ട് ലഭിച്ച ശേഷം മാത്രമേ തീരുമാനിക്കൂ എന്ന് മാനവ വിഭവശേഷി മന്ത്രി പ്രകാശ് ജാവദേക്കര്‍ അറിയിച്ചു.

 

 

LIVE NEWS - ONLINE

  • 1
    9 hours ago

    പിണറായിലെ കൊലപാതകം: സൗമ്യയെ നാല് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

  • 2
    10 hours ago

    കശ്മീരില്‍ മുന്‍ പിഡിപി നേതാവ് ഗുലാം നബി പട്ടേല്‍ ഭീകരരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു

  • 3
    11 hours ago

    കബനി നദിയില്‍ തോണി മറിഞ്ഞ് അച്ഛനും മക്കളും മരിച്ചു

  • 4
    15 hours ago

    ഇന്ധന വില കുറക്കണം

  • 5
    15 hours ago

    ലൈംഗികപീഡനക്കേസ്; അശാറാം ബാപ്പുവിന് ജീവപര്യന്തം തടവ്

  • 6
    16 hours ago

    ഇവര്‍ക്ക് വേറെ വസ്ത്രമൊന്നുമില്ലേ, ആരെങ്കിലും വേറെ വേറെ വസ്ത്രം വാങ്ങിക്കൊടുക്കൂ..

  • 7
    17 hours ago

    വയറുവേദനയും ശ്വാസതടസവും ; ആറാം ക്ലാസ്‌കാരന്‍ മരിച്ചു

  • 8
    18 hours ago

    വീടിനുള്ളില്‍ ചെടി വളര്‍ത്തുന്നവര്‍ക്കായി….

  • 9
    18 hours ago

    ലിഗയുടെ മരണം; കൊലപാതക സംശയം ബലപ്പെടുന്നു