Tuesday, July 23rd, 2019

പുള്ളിമാന്‍ പ്രസവിച്ചിരിക്കുമോ… ആശങ്കകളുമായി നാട്ടുകാര്‍

കുത്തുപറമ്പ്: തെരുവ് നായ്ക്കള്‍ ആക്രമിക്കുകയായിരുന്ന നാട്ടില്‍ എത്തിയ ഗര്‍ഭിണിയായ മാനിനെ നാട്ടുകാര്‍ രക്ഷിക്കുന്നതിനിടയില്‍ ആള്‍ക്കൂട്ടം കണ്ട് ഭയന്ന് ഓടി രക്ഷപ്പെട്ടു. കാട്ടിലേക്ക് ഓടിമറഞ്ഞ പുള്ളിമാനിന് എന്തെങ്കിലും അപകടം പറ്റിയിട്ടുണ്ടാവുകുമോ എന്ന ആശങ്കയിലാണ് നാട്ടുകാര്‍. പൂര്‍ണ ഗര്‍ഭിണിയായ മാന്‍ പ്രസവിച്ചിട്ടുണ്ടാകുമോ, കുഞ്ഞിന് എന്തെങ്കിലും ആപത്ത്‌സംഭവിച്ചിട്ടുണ്ടാകുമോ എന്നെല്ലാം ആലോചിച്ച് ആശങ്കയോടെ കഴിയുകയാണ് പ്രദേശവാസികള്‍ മുഴുവനും. ഇന്നലെ വൈകുന്നേരം മൂന്നര മണിയോടെ ചെറുവാഞ്ചേരി പൂവത്തൂര്‍ പാലത്തിനു സമീപമാണ് സംഭവം. പൂര്‍ണ്ണ ഗര്‍ഭിണിയായ പുള്ളിമാനാണ് നാട്ടിലെത്തിയത്. തെരുവ് നായകള്‍ മാനിനെ അക്രമിക്കുന്നതാണ് നാട്ടുകാര്‍ … Continue reading "പുള്ളിമാന്‍ പ്രസവിച്ചിരിക്കുമോ… ആശങ്കകളുമായി നാട്ടുകാര്‍"

Published On:Oct 17, 2017 | 2:41 pm

കുത്തുപറമ്പ്: തെരുവ് നായ്ക്കള്‍ ആക്രമിക്കുകയായിരുന്ന നാട്ടില്‍ എത്തിയ ഗര്‍ഭിണിയായ മാനിനെ നാട്ടുകാര്‍ രക്ഷിക്കുന്നതിനിടയില്‍ ആള്‍ക്കൂട്ടം കണ്ട് ഭയന്ന് ഓടി രക്ഷപ്പെട്ടു. കാട്ടിലേക്ക് ഓടിമറഞ്ഞ പുള്ളിമാനിന് എന്തെങ്കിലും അപകടം പറ്റിയിട്ടുണ്ടാവുകുമോ എന്ന ആശങ്കയിലാണ് നാട്ടുകാര്‍. പൂര്‍ണ ഗര്‍ഭിണിയായ മാന്‍ പ്രസവിച്ചിട്ടുണ്ടാകുമോ, കുഞ്ഞിന് എന്തെങ്കിലും ആപത്ത്‌സംഭവിച്ചിട്ടുണ്ടാകുമോ എന്നെല്ലാം ആലോചിച്ച് ആശങ്കയോടെ കഴിയുകയാണ് പ്രദേശവാസികള്‍ മുഴുവനും.
ഇന്നലെ വൈകുന്നേരം മൂന്നര മണിയോടെ ചെറുവാഞ്ചേരി പൂവത്തൂര്‍ പാലത്തിനു സമീപമാണ് സംഭവം. പൂര്‍ണ്ണ ഗര്‍ഭിണിയായ പുള്ളിമാനാണ് നാട്ടിലെത്തിയത്. തെരുവ് നായകള്‍ മാനിനെ അക്രമിക്കുന്നതാണ് നാട്ടുകാര്‍ കണ്ടത്. നായകളെ ഓടിച്ചു വിടുകയും മാനിനെ കയറിട്ടു കെട്ടുകയും ചെയ്തു. തുടര്‍ന്ന് വിവരം അറിയിച്ചതനുസരിച്ച് കണ്ണവം എസ് ഐ കെ.വി ഗണേശനും സംഘവും സ്ഥലത്തെത്തി. വിവരമറിഞ്ഞു കൂടുതല്‍ ആളുകള്‍ സ്ഥലത്തെത്തിയിരുന്നു. വനം വകുപ്പ് അധികൃതരെ വിവരം അറിയിച്ചു കാത്തിരിക്കുമ്പോള്‍ നാട്ടുകാരുടെ ബഹളത്തിനിടയില്‍ മാന്‍ കയര്‍ പൊട്ടിച്ചു ഓടി രക്ഷപ്പെടുകയായിരുന്നു. സ്ഥലത്ത് എത്തിയ വനം വകുപ്പ് അധികൃതര്‍ 2 പേരെ മാനിനെ നിരീക്ഷിക്കാനായി ചുമതലപ്പെടുത്തിയിട്ടുണ്ട്.

 

LIVE NEWS - ONLINE

  • 1
    11 hours ago

    കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ ചൊവ്വാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

  • 2
    16 hours ago

    തലസ്ഥാനത്ത് തെരുവ് യുദ്ധം

  • 3
    17 hours ago

    യൂത്ത് കോണ്‍ഗ്രസ് പിഎസ് സി ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം

  • 4
    17 hours ago

    യൂണിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസ്; പ്രതികള്‍ക്കായി തെരച്ചില്‍

  • 5
    18 hours ago

    സ്വര്‍ണ വില 240 രൂപ വര്‍ധിച്ചു

  • 6
    18 hours ago

    കര്‍ണാടക; ഇടപെടാനാവില്ലെന്ന് ആവര്‍ത്തിച്ച് സുപ്രീം കോടതി

  • 7
    19 hours ago

    ശൗചാലയവും ഓവുചാലും വൃത്തിയാക്കാനല്ല എം.പിയായത്: പ്രജ്ഞ സിംഗ് ഠാക്കൂര്‍

  • 8
    20 hours ago

    പീഡനക്കേസ്; എഫ്‌ഐ ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് ഹൈക്കോടതിയില്‍

  • 9
    20 hours ago

    ഗള്‍ഫില്‍ മത്സ്യ വില ഉയര്‍ന്നു