Sunday, September 23rd, 2018

മ്ലാവിനെ വേട്ടയാടിയ പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട ഏഴംഗ സംഘം അറസ്റ്റില്‍

കൊല്ലം: പൊന്‍മുടി എസ്‌റ്റേറ്റില്‍ നിന്ന് മ്ലാവിനെ വേട്ടയാടിയ പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട ഏഴംഗ സംഘത്തെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. അയ്യൂബിന്റെ ബന്ധുക്കള്‍ കൂടിയായ സജീര്‍, സമീര്‍, നിഷാദ് എന്നിവരാണ് പിടിയിലായത്. കൊല്ലം കുളത്തൂപ്പുഴയില്‍ നിന്നാണ് സംഘത്തെ പിടികൂടിയത്. ഇവരുടെ പക്കല്‍ നിന്ന് എട്ട് കിലോ ഇറച്ചിയും പിടികൂടി. സംഘത്തിലുള്‍പ്പെട്ട പൊന്‍മുടി സ്‌റ്റേഷനിലെ ഗ്രേഡ് എസ്‌ഐ ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്യാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അനുമതി തേടി. പൊന്മുടി സ്‌റ്റേഷനിലെ ഗ്രേഡ് എസ്‌ഐ അയ്യൂബിനെ നേതൃത്വത്തിലുള്ള ഏഴംഗ … Continue reading "മ്ലാവിനെ വേട്ടയാടിയ പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട ഏഴംഗ സംഘം അറസ്റ്റില്‍"

Published On:Aug 8, 2018 | 8:01 am

കൊല്ലം: പൊന്‍മുടി എസ്‌റ്റേറ്റില്‍ നിന്ന് മ്ലാവിനെ വേട്ടയാടിയ പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട ഏഴംഗ സംഘത്തെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. അയ്യൂബിന്റെ ബന്ധുക്കള്‍ കൂടിയായ സജീര്‍, സമീര്‍, നിഷാദ് എന്നിവരാണ് പിടിയിലായത്. കൊല്ലം കുളത്തൂപ്പുഴയില്‍ നിന്നാണ് സംഘത്തെ പിടികൂടിയത്. ഇവരുടെ പക്കല്‍ നിന്ന് എട്ട് കിലോ ഇറച്ചിയും പിടികൂടി. സംഘത്തിലുള്‍പ്പെട്ട പൊന്‍മുടി സ്‌റ്റേഷനിലെ ഗ്രേഡ് എസ്‌ഐ ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്യാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അനുമതി തേടി. പൊന്മുടി സ്‌റ്റേഷനിലെ ഗ്രേഡ് എസ്‌ഐ അയ്യൂബിനെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് മ്ലാവിനെ വേട്ടയാടി പിടിച്ചത്. പൊന്‍മുടി എസ്‌റ്റേറ്റില്‍ നിന്നാണ് വേട്ട നടത്തിയത്. പൊന്മുടി സ്‌റ്റേഷനിലെ വാഹനം ഉപയോഗിച്ചായിരുന്നു വേട്ട. സംഘത്തില്‍ ഉള്‍പ്പെട്ട പൊന്‍മുടി സ്‌റ്റേഷനിലെ കോണ്‍സ്റ്റബിളിനെയും ഡ്രൈവറെയും കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ട്. കേസിലുള്‍പ്പെട്ട മൂന്നുപേരെ കുളത്തൂപ്പുഴയില്‍ നിന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. മ്ലാവിനെ വെടിവെച്ചിട്ട അയ്യൂബിന്റെ സുഹൃത്ത് മനു ഒളിവിലാണ്. പ്രതികളുടെ വീട്ടില്‍ നിന്ന് പാചകം ചെയ്ത് രണ്ടുകിലോ ഇറച്ചിയും പാചകം ചെയ്യാത്ത ആറ് കിലോ മ്ലാവ് ഇറച്ചിയും വേട്ടയ്ക്ക് ഉപയോഗിച്ച എയര്‍ഗണ്ണും ഇരട്ടക്കുഴല്‍ ബാരല്‍ തോക്കും പിടിച്ചെടുത്തു.

LIVE NEWS - ONLINE

  • 1
    2 hours ago

    ടി ഡി പി എംഎല്‍എയും മുന്‍ എംഎല്‍എയും വെടിയേറ്റു മരിച്ചു

  • 2
    3 hours ago

    ഹരിയാന കൂട്ടബലാല്‍സംഗം: പ്രധാനപ്രതികള്‍ പിടിയില്‍

  • 3
    5 hours ago

    കന്യാസ്ത്രീക്ക് നീതി ആവശ്യപ്പെട്ട് പ്രകടനം നടത്തിയ ജോയ് മാത്യുവിനെതിരെ പോലീസ് കേസെടുത്തു

  • 4
    7 hours ago

    സിസ്റ്റര്‍ ലൂസിക്കെതിരെ സഭാ നടപടി

  • 5
    9 hours ago

    മദ്രാസ് ഐ.ഐ.ടിയിലെ മലയാളിവിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • 6
    9 hours ago

    മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി

  • 7
    21 hours ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 8
    22 hours ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 9
    1 day ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി