Thursday, November 15th, 2018

സൗന്ദര്യ സിംഹാസനം തേടുന്ന മലയാളി യുവതി

        കൊച്ചി: മിസ് ഇന്ത്യാ മല്‍സരത്തിലെ മലയാളി പെണ്‍കൊടി ശ്രദ്ധേയയാവുന്നു. പാച്ചാളം സ്വദേശി ദീപ്തി സതിയാണ് മിസ് ഇന്ത്യാപട്ടത്തിലേക്ക് നീങ്ങുന്നത്. ശനിയാഴ്ച മുംബൈയില്‍ നടക്കുന്ന മല്‍സരത്തില്‍ റാംപില്‍ ചുവടുവെക്കാനുള്ള അവസാന തയാറെടുപ്പിലാണ് ഈ ഇരുപത്തിമൂന്നുകാരി. മിസ് കേരള, മിസ് നേവി ക്യൂന്‍ മല്‍സരങ്ങളില്‍ മികവു കാട്ടിയതിന്റെ തിളക്കവുമായാണു ദീപ്തി മല്‍സരത്തിനെത്തുന്നത്. പച്ചാളം സ്വദേശിനി ദീപ്തിയുടെയും മുംബൈയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റായ ബിവ്യേഷിന്റെയും മകളാണ്. ചെന്നൈയില്‍ ജനിച്ച ദീപ്തി മുംബൈയിലാണു പഠിച്ചതും വളര്‍ന്നതും. മുംബൈയില്‍ കോളജ് … Continue reading "സൗന്ദര്യ സിംഹാസനം തേടുന്ന മലയാളി യുവതി"

Published On:Apr 4, 2014 | 2:15 pm

Deepthi Sathi FUll

 

 

 

 
കൊച്ചി: മിസ് ഇന്ത്യാ മല്‍സരത്തിലെ മലയാളി പെണ്‍കൊടി ശ്രദ്ധേയയാവുന്നു. പാച്ചാളം സ്വദേശി ദീപ്തി സതിയാണ് മിസ് ഇന്ത്യാപട്ടത്തിലേക്ക് നീങ്ങുന്നത്. ശനിയാഴ്ച മുംബൈയില്‍ നടക്കുന്ന മല്‍സരത്തില്‍ റാംപില്‍ ചുവടുവെക്കാനുള്ള അവസാന തയാറെടുപ്പിലാണ് ഈ ഇരുപത്തിമൂന്നുകാരി.
മിസ് കേരള, മിസ് നേവി ക്യൂന്‍ മല്‍സരങ്ങളില്‍ മികവു കാട്ടിയതിന്റെ തിളക്കവുമായാണു ദീപ്തി മല്‍സരത്തിനെത്തുന്നത്. പച്ചാളം സ്വദേശിനി ദീപ്തിയുടെയും മുംബൈയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റായ ബിവ്യേഷിന്റെയും മകളാണ്. ചെന്നൈയില്‍ ജനിച്ച ദീപ്തി മുംബൈയിലാണു പഠിച്ചതും വളര്‍ന്നതും.
മുംബൈയില്‍ കോളജ് പഠനത്തിനിടെ 2012ല്‍ മിസ് കേരള മല്‍സരത്തില്‍ പങ്കെടുത്താണു സൗന്ദര്യ മല്‍സരരംഗത്തു ദീപ്തി താരമായത്. മല്‍സരത്തില്‍ കിരീടം നേടിയ ദീപ്തി തൊട്ടടുത്ത വര്‍ഷം മിസ് നേവി ക്യൂന്‍ മുംബൈ മല്‍സരത്തില്‍ സെക്കന്‍ഡ് റണ്ണറപ്പ് ആയി. കഴിഞ്ഞ വര്‍ഷം തന്നെ ഇന്ത്യന്‍ പ്രിന്‍സസ് മല്‍സരത്തില്‍ ഫസ്റ്റ് റണ്ണറപ്പായും തെരഞ്ഞെടുക്കപ്പെട്ടു.
പഠനകാലത്തു തന്നെ ഫാഷന്‍ ലോകത്ത് എത്തിപ്പെടാന്‍ മോഹിച്ച ദീപ്തിയുടെ ഊര്‍ജം അമ്മയാണ്. എല്ലാ വര്‍ഷവും വേനലവധിക്കു പച്ചാളത്തെ തറവാടുവീട്ടില്‍ എത്താറുണ്ട് ഈ സുന്ദരി. അമ്മ മാധുരിയുടെ ബന്ധുക്കളെല്ലാം പച്ചാളത്തും പരിസരത്തുമായുണ്ട്. അച്ഛന്‍ ബിവ്യേഷ് സതി നൈനിറ്റാള്‍ സ്വദേശിയാണ്
സെന്റര്‍ ഫ്രഷ് ഉള്‍പ്പെടെ പല പരസ്യചിത്രങ്ങളിലും മുഖം കാട്ടിയിട്ടുള്ള ഈ മാനേജ്‌മെന്റ് ബിരുദധാരിക്കു സിനിമയില്‍ നിന്നു പല ഓഫറുകളും വന്നു തുടങ്ങിയിട്ടുണ്ട്. മിസ് ഇന്ത്യ മല്‍സരത്തിനു ശേഷമേ ഇക്കാര്യങ്ങളില്‍ അന്തിമതീരുമാനമെടുക്കൂവെന്നും ദീപ്തി പറയുന്നു. ഏതായാലും ദിപ്തിയുടെ പ്രകടനം ആകാംക്ഷയോടെ നോക്കിക്കാണുകയാണ് കേരളത്തിന്റെ സൗന്ദര്യ മനസ്.

 

LIVE NEWS - ONLINE

  • 1
    2 hours ago

    സന്നിധാനത്ത് രാത്രി തങ്ങാന്‍ ആരെയും അനുവദിക്കില്ല: ഡിജിപി

  • 2
    4 hours ago

    ശബരിമലയില്‍ നിരോധനാജ്ഞ

  • 3
    5 hours ago

    തൃപ്തി ദേശായിയെ പോലുള്ളവരുടെ പിന്നില്‍ ആരാണെന്നത് പകല്‍പോലെ വ്യക്തം; മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

  • 4
    7 hours ago

    ശബരിമല; സര്‍വകക്ഷിയോഗം പരാജയം

  • 5
    9 hours ago

    മുട്ട പുഴുങ്ങുമ്പോള്‍ അല്‍പം ബേക്കിംഗ് സോഡയിടാം

  • 6
    10 hours ago

    പണക്കൊഴുപ്പില്ലാതെ കുട്ടികളുടെ മേള അരങ്ങേറുമ്പോള്‍

  • 7
    11 hours ago

    മൂങ്ങയുടെ കൊത്തേറ്റ് മധ്യവയസ്‌ക്കന്‍ ആശുപത്രിയില്‍

  • 8
    11 hours ago

    ഇരിട്ടി പുഴയില്‍ നിന്നും ബോംബ് കണ്ടെത്തി

  • 9
    12 hours ago

    സുരക്ഷയില്ലെങ്കിലും മല ചവിട്ടും: തൃപ്തി ദേശായി