Tuesday, April 23rd, 2019

ഗര്‍ഭിണികളുടെ ആരോഗ്യത്തിന് ശ്വസനവ്യായാമം

ശ്വസനവ്യായാമം പ്രതിരോധശേഷി ഉയര്‍ത്തുന്നു

Published On:Jul 23, 2018 | 8:55 am

ഗര്‍ഭാവസ്ഥ ഒരു സ്ത്രീയെ സംബന്ധിച്ച് വലിയ കാര്യമാണ്. അതുവരെയുള്ള ജീവിതത്തെ മാറ്റി മറിക്കുന്ന കാലമാണ് ഗര്‍ഭകാലം. ഭക്ഷണം കാര്യത്തില്‍ ഈ സമയത്ത് വലിയ മാറ്റങ്ങളും, ശ്രദ്ധയും നല്‍കണം. ഈ കാലത്ത് ക്ഷീണിതരാകുന്ന സ്ത്രീകളേയും ഓജസ്സുറ്റ സ്ത്രീകളേയും കാണാം. അമ്മയാകാന്‍ പോകുന്ന സ്ത്രീയുടെ ആരോഗ്യം ഏറ്റവും അധികം ശ്രദ്ധിക്കേണ്ട കാലമാണിത്. വെറുതെയിരിക്കുന്ന സമയത്ത് ചെയ്യാനാകുന്നതും തീര്‍ച്ചയായും ചെയ്യേണ്ടതുമായ വ്യായാമമാണ് ശ്വസനവ്യായാമം. ഗര്‍ഭിണികളില്‍ ഇത് ഒരുപാട് ഗുണങ്ങള്‍ ഉണ്ടാക്കും. വീട്ടിലിരിക്കുന്നവര്‍ക്കും ജോലിക്ക് പോകുന്ന ഗര്‍ഭിണികള്‍ക്കും ഇത് ചെയ്യാവുന്നതാണ്.
ഗര്‍ഭിണികള്‍ക്ക് സാധാരണയായി കണ്ടുവരുന്ന ഒരു അസ്വസ്ഥതയാണ് ശ്വാസോച്ഛാസത്തിനുള്ള ബുദ്ധിമുട്ട്. സാധാരണസമയങ്ങളില്‍ ഇത്തരം അസ്വസ്ഥതകള്‍ ഇല്ലാത്തവരിലും ഗര്‍ഭാവസ്ഥയില്‍ ബുദ്ധിമുട്ട് കണ്ടുവരാറുണ്ട്. ഇത് പരിഹരിക്കുന്നു.
ഓക്സിജന്‍ മികച്ച അളവില്‍ ലഭിക്കേണ്ടത് ഗര്‍ഭാവസ്ഥയില്‍ അമ്മയ്ക്കും കുഞ്ഞിനും പ്രധാനമാണ്. ദീര്‍ഘശ്വാസ വ്യായാമം ശരീരത്തിലെ കാര്‍ബണ്‍ ഡയോക്സൈഡ് സാന്നിധ്യം ഇല്ലാതാക്കാനും ഓക്സിജന്‍ ആവശ്യമായ അളവില്‍ എത്തിക്കാനും സഹായിക്കും. ഓരോ തവണയും ദീര്‍ഘശ്വാസമെടുക്കുമ്പോള്‍ മികച്ച രീതിയില്‍ ഓക്സിജനേറ്റ് ചെയ്യപ്പെട്ട രക്തം ശരീരത്തിന്റെ എല്ലാ കലകളിലേക്കും എത്തപ്പെടുന്നു. ഇത് വ്യക്തിയുടെ ഫിറ്റ്നസ് ഉയര്‍ത്തുന്നു. ഊര്‍ജ്ജസ്വലമാകാനും സാധിക്കുന്നു.
ഗര്‍ഭകാലത്താണ് പ്രതിരോധശേഷി ഏറ്റവും അത്യാവശ്യം. ഗര്‍ഭിണിക്കും കുഞ്ഞിനും യാതൊരുവിധ അസുഖങ്ങളും പിടിപെടാതിരിക്കാന്‍ പ്രതിരോധശേഷി മികച്ചതായിരിക്കണം. ശരീരത്തില്‍ ബാക്ടീരിയ സാന്നിധ്യം ഇല്ലാതാകുന്നത് മെറ്റാബോളിസം മികച്ചതാക്കാന്‍ സഹായിക്കും. മെറ്റാബോളിസം മികച്ചതാണെങ്കില്‍ പ്രതിരോധശേഷി ഉയര്‍ന്നതാകും. ശ്വസനവ്യായാമം പ്രതിരോധശേഷി ഉയര്‍ത്തുന്നു.
മനസ്സിന്റെ സമ്മര്‍ദ്ദം അകറ്റാന്‍ ശ്വസനവ്യായാമത്തിലൂടെ സാധിക്കും. മാത്രമല്ല, പ്രസവസമയത്തും ഈ വ്യായാമം ഗുണം ചെയ്യും. കാരണം ദീര്‍ഘനേരം ശ്വാസം നിയന്ത്രിച്ചെങ്കിലേ കുഞ്ഞിന് സുഖമമായി പുറത്തേക്ക് വരാനാകൂ. ഏറെ നേരം ശ്വാസം പിടിച്ചുനില്‍ക്കേണ്ടി വരും. ഈ വ്യായാമം മുന്നേ ശീലിച്ചവര്‍ക്ക് ഇത് വലിയ സമ്മര്‍ദ്ദമില്ലാതെ ചെയ്യാനാകും.

LIVE NEWS - ONLINE

  • 1
    3 hours ago

    ശ്രീലങ്ക സ്ഫോടന പരമ്പരയുടെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തു

  • 2
    6 hours ago

    കനത്ത പോളിംഗ് തുടരുന്നു; കണ്ണൂരില്‍ 63 ശതമാനം കടന്നു

  • 3
    7 hours ago

    കല്ലട ബസിലെ അക്രമം; രണ്ടുപേര്‍ കൂടി അറസ്റ്റില്‍

  • 4
    8 hours ago

    സംസ്ഥാനത്ത് ഇടത് തരംഗം: കോടിയേരി

  • 5
    8 hours ago

    കലിപ്പ് ഉടനെത്തും

  • 6
    8 hours ago

    രാത്രി ബസുകളിലെ നിയമ ലംഘനം മോട്ടോര്‍ വകുപ്പിന്റെ വീഴ്ച

  • 7
    9 hours ago

    ഇത്തവണ ബിജെപി അക്കൗണ്ട് തുറക്കും: ശ്രീധരന്‍ പിള്ള

  • 8
    10 hours ago

    പൊരിവെയിലത്തും കനത്ത പോളിംഗ്

  • 9
    10 hours ago

    യന്ത്രത്തില്‍ തകരാര്‍: വയനാട്ടില്‍ റീ പോളിംഗ് വേണമെന്ന് തുഷാര്‍