Thursday, September 21st, 2017

ക്ഷേത്രമോഷണം, ഭവന ഭേദനം, മാല പിടിച്ചുപറി; ഡിസംബര്‍ കറുത്ത അധ്യായം

        കണ്ണൂര്‍: ഒരു വര്‍ഷം കൂടി കൊഴിയാന്‍ ഏതാനും ദിവസം മാത്രം ബാക്കിനില്‍ക്കേ ജില്ലയുടെ മോഷണ ചരിത്രത്തില്‍ ഡിസംബര്‍ കറുത്ത അദ്ധ്യായം. മുപ്പതിലേറെ മോഷണങ്ങളാണ് ഡിസംബര്‍ പകുതി പിന്നിടുമ്പോഴേക്കും ജില്ലയില്‍ നടന്നത്. ഇതില്‍ മൂന്ന് ക്ഷേത്രമോഷണങ്ങളും ഒരു മോഷണശ്രമവും ഉള്‍പ്പെടുന്നു. കൊളശ്ശേരി കാവുംഭാഗത്തെ പനോളിക്കാവ് അയ്യപ്പക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം നടത്തിയത് ഡിസംബര്‍ ഏഴിനാണ്. 9 ന് എടാട്ട് തൃക്കൈ മഹാവിഷ്ണുക്ഷേത്രത്തിന്റെ പ്രധാന വാതില്‍ പൊളിച്ച് അകത്ത് കടന്ന മോഷ്ടാവ് പ്രതിഷ്ഠയുടെയും ഉപദേവതകളുടെയും … Continue reading "ക്ഷേത്രമോഷണം, ഭവന ഭേദനം, മാല പിടിച്ചുപറി; ഡിസംബര്‍ കറുത്ത അധ്യായം"

Published On:Dec 17, 2016 | 9:50 am

Robbery Full

 

 

 

 

കണ്ണൂര്‍: ഒരു വര്‍ഷം കൂടി കൊഴിയാന്‍ ഏതാനും ദിവസം മാത്രം ബാക്കിനില്‍ക്കേ ജില്ലയുടെ മോഷണ ചരിത്രത്തില്‍ ഡിസംബര്‍ കറുത്ത അദ്ധ്യായം. മുപ്പതിലേറെ മോഷണങ്ങളാണ് ഡിസംബര്‍ പകുതി പിന്നിടുമ്പോഴേക്കും ജില്ലയില്‍ നടന്നത്. ഇതില്‍ മൂന്ന് ക്ഷേത്രമോഷണങ്ങളും ഒരു മോഷണശ്രമവും ഉള്‍പ്പെടുന്നു.
കൊളശ്ശേരി കാവുംഭാഗത്തെ പനോളിക്കാവ് അയ്യപ്പക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം നടത്തിയത് ഡിസംബര്‍ ഏഴിനാണ്. 9 ന് എടാട്ട് തൃക്കൈ മഹാവിഷ്ണുക്ഷേത്രത്തിന്റെ പ്രധാന വാതില്‍ പൊളിച്ച് അകത്ത് കടന്ന മോഷ്ടാവ് പ്രതിഷ്ഠയുടെയും ഉപദേവതകളുടെയും നാല് ഭണ്ഡാരങ്ങാളാണ് കവര്‍ന്നത്. ഭണ്ഡാരത്തിലുണ്ടായിരുന്ന 20,000 രൂപയും ദേവിക്ക് ചാര്‍ത്തിയ കാല്‍ പവന്‍ മാലയും മോഷണം പോയി. കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് സമാനമായ മറ്റൊരു മോഷണം ഈ ക്ഷേത്രത്തില്‍ നടന്നിരുന്നു. അന്ന് 25,000 ത്തോളം രൂപയാണ് കവര്‍ന്നത്. പോലീസിന്റെ ഊര്‍ജ്ജീതാന്വേഷണത്തില്‍ മോഷ്ടാവിനെ പിടികൂടാന്‍ കഴിഞ്ഞിരുന്നു. 11 ന് കോവ്വപ്പൂറം കാഞ്ഞിരത്തിന്‍കീഴിലെ ക്ഷേത്രത്തില്‍ നടന്ന മോഷണത്തില്‍ വിഗ്രഹത്തില്‍ ചാര്‍ത്തിയ 4 പവന്‍ സ്വര്‍ണത്താലിയും വെള്ളിയാഭരണങ്ങളുമാണ് കവര്‍ന്നത്. ഇവിടെ ക്ഷേത്രത്തിന്റെ പൂട്ട് തകര്‍ത്താണ് മോഷ്ടാവ് അകത്തുകടന്നത്.അന്നേ ദിവസം തന്നെ കണ്ണപുരം അരീക്കുളങ്ങര ക്ഷേത്രത്തിലും മോഷണശ്രമം നടന്നിരുന്നു. ഇവിടെ മോഷ്ടാവ് ഭണ്ഡാരം എടുത്ത് എറിഞ്ഞ നിലയിലായിരുന്നു.
ക്ഷേത്രമോഷണങ്ങള്‍ക്കൊപ്പം തന്നെ ഈ കാലയളവില്‍ വീടുകളിലെ മോഷണവും പതിവായിരുന്നു. പൂട്ടിയിട്ട 3 വീടുകളിലാണ് മോഷണങ്ങള്‍ നടന്നത്. പതിവുപോലെ സ്വര്‍ണാഭരണങ്ങളും പണവും കളവു പോയതിനു പുറമേ ടി വി, ചെമ്പ് പാത്രങ്ങള്‍ ഇലക്ടോണിക്്‌സ ്ഉപകരണങ്ങള്‍ എന്നിവയും മോഷ്ടാവ് എടുത്തുകൊണ്ട് പോയി. കളവിന് ഏറെ പ്രിയം ഞായറാഴ്ച്ചകളാണെന്നു തോന്നിപ്പിക്കും വിധമാണ് മോഷണങ്ങള്‍ അരങ്ങേറിയത്. പൊതു അവധി ദിനമായതിനാല്‍ വ്യാപാരസ്ഥാപനങ്ങളും മറ്റും അടച്ചിടുന്നത് കള്ളന്മാര്‍ക്ക് തുണയാവുകയാണ്. ഡിസംബറിലെ ആദ്യ ഞായറാഴ്ച്ച തന്നെ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 5 ലേറെ മോഷണങ്ങള്‍ നടന്നത് ഇതിനെ സാധൂകരിക്കുന്നു.
പയ്യന്നൂര്‍ എടാട്ട് ക്ഷേത്രത്തിനു സമീപത്തെ 3 സ്ഥാപനങ്ങളില്‍ നിന്നായി 20000 ത്തോളം രൂപ വില വരുന്ന സാധനങ്ങളാണ് കള്ള•ാര്‍ അടിച്ചു മാറ്റിയത്. കണ്ണൂര്‍ ടൗണില്‍ ഒരു ഡോക്ടറുടെ പൂട്ടിയിട്ട വീട്ടില്‍ ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ ഉപയോഗിച്ച് തുറന്ന് 8 പവന്‍ സ്വര്‍ണവും 10,000 രൂപയുമാണ് മോഷ്ട്ടിച്ചത്. പണവും സ്വര്‍ണവും മോഷണം പോകുന്നതിനു പുറമേ മദ്യവും മോഷണം പോകാറുണ്ട്. താവക്കര ബിവറേജ് കോര്‍പ്പറേഷനിലേക്ക് മദ്യവുമായെത്തിയ ലോറിയില്‍ നിന്നും പതിവായി മദ്യം മോഷണം പോകുമായിരുന്നു. അവസാനം മോഷ്ടാവിനെ ഡ്രൈവര്‍മാര്‍ തന്നെപിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. അതേ ദിവസം തന്നെയാണ് ബസ് യാത്രികയായ ഒരു സ്ത്രീയുടെ രണ്ടരപവന്‍ തൂക്കം വരുന്ന മാല തമിഴ്‌നാട് സ്വദേശിനികളായ രണ്ട് യുവതികള്‍ മോഷ്ടിച്ചത്. രക്ഷപ്പെടാന്‍ ശ്രമിച്ച ഇവരെ നാട്ടുകാര്‍ പിടികൂടിയെങ്കിലും മാല കണ്ടെത്താനായില്ല.
ഡിസംബര്‍11 മുതല്‍ 14 വരെ പരിയാരം ഏമ്പേറ്റില്‍ വ്യാപക കവര്‍ച്ചയാണ് അരങ്ങേറിയത്. ഇവിടെ സമാന രീതിയിലായിരുന്നു കവര്‍ച്ച. കള്ള് ഷാപ്പ്, ബാര്‍ബര്‍ ഷോപ്പ്, ഇറച്ചിക്കട, സ്റ്റേഷനറി തുടങ്ങി പത്തോളം കടകള്‍ കവര്‍ച്ചക്ക് ഇരയായി. സമീപത്തെ സി സി ടിവിയില്‍ മോഷട്ാവിന്റെ ദൃശ്യം പതിഞ്ഞിരുന്നു.ജില്ലാ ആശുപത്രയിലെ സ്റ്റാഫ് നേഴ്‌സിന്റെ 2000 രൂപയും 3 എ ടി എം കാര്‍ഡുകളും സ്ത്രീകളുടെ വാര്‍ഡില്‍ നിന്നും മോഷണം പോയത് ഇതേ കാലയളവിലാണ്. അതേ സമയം മലയോരമേഖലയിലും മോഷണം പതിവാവുകയാണ്. ശ്രീകണ്ഠാപുരം ബസ്റ്റാന്റിനു സമീപത്തുള്ള കെട്ടിടങ്ങളിലെ 3 വ്യാപരസ്ഥാപനങ്ങളില്‍ കവര്‍ച്ച നടന്നിരുന്നു. ബൈക്കിലെത്തി യുവതിയുടെ താലിമാല കവര്‍ന്ന സംഭവം ഈ കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പന്നേന്‍പാറ ശാന്തി റേഡില്‍ നടന്നുപോവുകയായിരുന്ന യുവതിയുടെ താലിമാല ബൈക്കിലെത്തിയ രണ്ടംഗ സംഘം പൊട്ടിച്ചു കടന്നുകളഞ്ഞത് ഈ മാസം 9 നാണ്.
ഇത്തരത്തില്‍ ഡിസംബര്‍ പകുതി പിന്നിടുമ്പോഴേക്കും ഒട്ടേറെ മോഷണങ്ങള്‍ക്കാണ് ജില്ല സാക്ഷ്യം വഹിച്ചത്. വീട് കുത്തിത്തുറന്നുള്ള കവര്‍ച്ചയും ക്ഷേത്ര മോഷണവും ബൈക്കിലെത്തിയുള്ള മാലമോഷണവും തുടര്‍ക്കഥയാകുമ്പോള്‍ നടപടികള്‍ എടുക്കേണ്ടവര്‍ അനങ്ങാപ്പാറാനയം സ്വീകരിക്കുകയാണെന്ന ആക്ഷേപം ശക്തമാവുകയാണ്.

LIVE NEWS - ONLINE

  • 1
    10 hours ago

    മന്ത്രി തോമസ് ചാണ്ടിക്കെതിരെ അന്വേഷണം നടത്തുന്നതിന് വിജിലന്‍സ് നിയമോപദേശം തേടി

  • 2
    10 hours ago

    കേരളത്തില്‍ റബ്ബര്‍ ഫാക്ടറി എന്ന ആശയം പരിഗണനയില്‍.

  • 3
    14 hours ago

    ക്രൂഡ് ഓയില്‍ സംസ്‌കരണത്തിലെ ഇടിവ് ഇന്ധനവില വര്‍ധിപ്പിച്ചു: ജയ്റ്റ്‌ലി

  • 4
    14 hours ago

    ബന്ധു നിയമനകേസ്; വിജിലന്‍സ് നിലപാട് സ്വാഗതാര്‍ഹമെന്ന് കോടിയേരി

  • 5
    15 hours ago

    വിജിലന്‍സ് മുഖ്യമന്ത്രിയുടെ കളിപ്പാവയെന്ന് ചെന്നിത്തല

  • 6
    15 hours ago

    ധോണിക്ക് പദ്മഭൂഷണ്‍ ശുപാര്‍ശ

  • 7
    16 hours ago

    അംഗീകാരമില്ലാത്ത സ്‌കൂളുകള്‍ അടച്ചുപൂട്ടുന്നു

  • 8
    17 hours ago

    പാഠപുസ്തകങ്ങള്‍ ഉടനെ എത്തിക്കാന്‍ നടപടി വേണം

  • 9
    18 hours ago

    കവര്‍ച്ചാകേസ്; ഒളിവില്‍ കഴിയുകയായിരുന്ന പ്രതി പിടിയില്‍