Monday, November 19th, 2018

പ്രസിഡന്റ് കുഴഞ്ഞുവീണു മരിച്ചു

വൈക്കം: തലയാഴം പഞ്ചായത്ത് പ്രസിഡന്റും സിപിഎം വൈക്കം ഏരിയകമ്മിറ്റി പ്രസിഡന്റുമായിരുന്ന പി. ഷണ്‍മുഖന്‍ (65) കുഴഞ്ഞുവീണു മരിച്ചു. തലയാഴത്തെ ജനറല്‍ബോഡി യോഗത്തില്‍ പങ്കെടുക്കുന്നതിനിടെ രക്തസമ്മര്‍ദം കൂടി കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍തന്നെ തലയാഴം പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ എത്തിച്ച ശേഷം വിദഗ്ധ ചികിത്സക്കായി ചെമ്മനാകരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വിദ്യാര്‍ഥി യുവജനപ്രവര്‍ത്തകനായി പൊതുരംഗത്ത് സജീവമായ ഷണ്‍മുഖന്‍ സിപിഎം തലയാഴം ലോക്കല്‍കമ്മിറ്റി സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്നതിനിടെ സര്‍ക്കാര്‍ജോലി ലഭിച്ചു. ഔദ്യോഗികരംഗത്തുനിന്നു വിരമിച്ചശേഷം പൊതുരംഗത്ത് മുഴുകിയ ഷണ്‍മുഖന്‍ പട്ടികജാതി ക്ഷേമസമിതി സംസ്ഥാനകമ്മിറ്റിയംഗമായി. 2012 നവംബറിലാണ് … Continue reading "പ്രസിഡന്റ് കുഴഞ്ഞുവീണു മരിച്ചു"

Published On:Aug 22, 2013 | 6:42 pm

വൈക്കം: തലയാഴം പഞ്ചായത്ത് പ്രസിഡന്റും സിപിഎം വൈക്കം ഏരിയകമ്മിറ്റി പ്രസിഡന്റുമായിരുന്ന പി. ഷണ്‍മുഖന്‍ (65) കുഴഞ്ഞുവീണു മരിച്ചു. തലയാഴത്തെ ജനറല്‍ബോഡി യോഗത്തില്‍ പങ്കെടുക്കുന്നതിനിടെ രക്തസമ്മര്‍ദം കൂടി കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍തന്നെ തലയാഴം പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ എത്തിച്ച ശേഷം വിദഗ്ധ ചികിത്സക്കായി ചെമ്മനാകരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
വിദ്യാര്‍ഥി യുവജനപ്രവര്‍ത്തകനായി പൊതുരംഗത്ത് സജീവമായ ഷണ്‍മുഖന്‍ സിപിഎം തലയാഴം ലോക്കല്‍കമ്മിറ്റി സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്നതിനിടെ സര്‍ക്കാര്‍ജോലി ലഭിച്ചു. ഔദ്യോഗികരംഗത്തുനിന്നു വിരമിച്ചശേഷം പൊതുരംഗത്ത് മുഴുകിയ ഷണ്‍മുഖന്‍ പട്ടികജാതി ക്ഷേമസമിതി സംസ്ഥാനകമ്മിറ്റിയംഗമായി. 2012 നവംബറിലാണ് തലയാഴം പഞ്ചായത്ത് പ്രസിഡന്റായത്.

LIVE NEWS - ONLINE

  • 1
    6 hours ago

    സന്നിധാനത്ത് നിന്ന് അറസ്റ്റിലായ 68 പേരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

  • 2
    6 hours ago

    കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റി

  • 3
    9 hours ago

    ആഭ്യന്തര വകുപ്പ് തികഞ്ഞ പരാജയം: കുഞ്ഞാലിക്കുട്ടി

  • 4
    12 hours ago

    ശബരിമല കത്തിക്കരുത്

  • 5
    13 hours ago

    ഭക്തരെ ബന്ധിയാക്കി വിധി നടപ്പാക്കരുത്: ഹൈക്കോടതി

  • 6
    13 hours ago

    ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

  • 7
    13 hours ago

    ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

  • 8
    15 hours ago

    ശബരിമലദര്‍ശനത്തിനായി ആറു യുവതികള്‍ കൊച്ചിയിലെത്തി

  • 9
    15 hours ago

    ‘ശബരിമലയില്‍ സര്‍ക്കാര്‍ അക്രമം അഴിച്ചു വിടുന്നു’