Friday, September 21st, 2018

ഗൃഹനാഥന്റെ ദുരൂഹമരണം; ഭാര്യയും മകനും ഉള്‍പ്പെടെ 50 പേരെ ചോദ്യം ചെയ്തു

        കണ്ണൂര്‍: ഗൃഹനാഥനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അമ്പതോളം പേരെ പോലീസ് ചോദ്യം ചെയ്തു. മാങ്ങാട്ടിടം പഞ്ചായത്ത് ഓഫീസിന് സമീപം കരിയിലിലെ കുഞ്ഞിപ്പറമ്പത്ത് വീട്ടില്‍ പുത്തന്‍പുര രാജന്റെ മരണവുമായി ബന്ധപ്പെട്ടാണ് കുടുംബാംഗങ്ങള്‍ അടക്കം അമ്പതോളം പേരെ കൂത്തുപറമ്പ് സി ഐ യു പ്രേമന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ചോദ്യം ചെയ്തത്. കഴിഞ്ഞ ദിവസമാണ് രാജനെ വീടിന് സമീപത്തെ പറമ്പില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ ഹൃദയാഘാതം മൂലം മരിച്ചെന്നാണ് ആദ്യം … Continue reading "ഗൃഹനാഥന്റെ ദുരൂഹമരണം; ഭാര്യയും മകനും ഉള്‍പ്പെടെ 50 പേരെ ചോദ്യം ചെയ്തു"

Published On:Feb 27, 2017 | 1:46 pm

Kerala Police Cap Full Image

 

 

 

 
കണ്ണൂര്‍: ഗൃഹനാഥനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അമ്പതോളം പേരെ പോലീസ് ചോദ്യം ചെയ്തു. മാങ്ങാട്ടിടം പഞ്ചായത്ത് ഓഫീസിന് സമീപം കരിയിലിലെ കുഞ്ഞിപ്പറമ്പത്ത് വീട്ടില്‍ പുത്തന്‍പുര രാജന്റെ മരണവുമായി ബന്ധപ്പെട്ടാണ് കുടുംബാംഗങ്ങള്‍ അടക്കം അമ്പതോളം പേരെ കൂത്തുപറമ്പ് സി ഐ യു പ്രേമന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ചോദ്യം ചെയ്തത്.
കഴിഞ്ഞ ദിവസമാണ് രാജനെ വീടിന് സമീപത്തെ പറമ്പില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ ഹൃദയാഘാതം മൂലം മരിച്ചെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചപ്പോള്‍ ശ്വാസംമുട്ടിയാണ് മരിച്ചതെന്നുള്ള വിവരങ്ങള്‍ പുറത്തുവന്നത്. പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. കഴുത്തില്‍ പാടുകള്‍ ഉണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് മരണകാരണം കൊലപാതകമാണെന്ന സൂചന പോലീസിന് അന്വേഷണത്തില്‍ ലഭിച്ചത്.
തലശ്ശേരി ഡി വൈ എസ് പി പ്രിന്‍സ് എബ്രഹാമിന്റെ മേല്‍നോട്ടത്തില്‍ കൂത്തുപറമ്പ് സി ഐ യു പ്രേമന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് രാജന്റെ ഭാര്യ, മകന്‍, മകന്റെ ഭാര്യ, മകന്റെ സുഹൃത്ത് തുടങ്ങിയവരെ പോലീസ് ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തിരുന്നു. ചോദ്യം ചെയ്യലില്‍ വ്യക്തതയില്ലാത്തതും പരസ്പരവിരുദ്ധവുമായ മറുപടികളാണ് ലഭിച്ചതെന്നറിയുന്നു. ഇതേ തുടര്‍ന്ന് വിശദമായ ചോദ്യം ചെയ്യലിനുള്ള ഒരുക്കത്തിലാണ് പോലീസ് സംഘം. മൂത്രാശയസംബന്ധമായ രോഗത്തിന് ചികിത്സയിലുള്ള രാജനെ തലേദിവസം രാത്രിമുതല്‍ കാണാതായതും പിറ്റേന്ന് വീടിന് അല്‍പ്പമകലെയുള്ള പറമ്പില്‍ മരിച്ചുകിടക്കുന്നത് കണ്ടുവെന്നുമാണ് ബന്ധുക്കള്‍ പറഞ്ഞിരുന്നത്. അമ്പതോളം പേരെയാണ് പോലീസ് ചോദ്യം ചെയ്തത്. ഇനിയും ചോദ്യം ചെയ്യല്‍ തുടരുമെന്ന് അന്വേഷണസംഘം അറിയിച്ചു.

LIVE NEWS - ONLINE

  • 1
    2 hours ago

    ബിഷപ്പിന്റെ അറസ്റ്റ് രേഖപ്പെടുത്തി

  • 2
    3 hours ago

    നരേന്ദ്രമോദിയേയും അമിത് ഷായേയും രൂക്ഷമായി വിമര്‍ശിച്ച് ശത്രുഘ്നന്‍ സിന്‍ഹ

  • 3
    5 hours ago

    ബിഷപ്പിനെ വൈദ്യപരിശോധനക്ക് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു

  • 4
    5 hours ago

    ടാന്‍സാനിയയില്‍ കടത്തുബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ 100 പേര്‍ മരിച്ചു

  • 5
    8 hours ago

    ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റില്‍

  • 6
    9 hours ago

    കന്യാസ്ത്രീസമരത്തെ സര്‍ക്കാര്‍ വിരുദ്ധ സമരമായി മാറ്റാന്‍ നീക്കം: കോടിയേരി

  • 7
    12 hours ago

    യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

  • 8
    13 hours ago

    അശ്ലീല വാട്‌സാപ്പ് വീഡിയോ; മൂന്നുപേര്‍ കസ്റ്റഡിയില്‍

  • 9
    13 hours ago

    കശ്മീരില്‍ മൂന്ന് പോലീസുദ്യോഗസ്ഥരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി