Friday, September 21st, 2018

മധ്യവയസ്‌ക്കനന്റെ മരണം; ഒരാള്‍ അറസ്റ്റില്‍

മാനന്തവാടി: കമ്മോത്ത് എടവക പഞ്ചായത്തിലെ മധ്യവയസ്‌ക്കനായ ആദിവാസിയെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒരാളെ മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തു. എടവക വീട്ടിച്ചാല്‍ നാല്‌സെന്റ് കോളനിയിലെ ഓണനെയാണ്(26)അറസ്റ്റ് ചെയ്തത്. കല്ലോടി കൂളിപ്പൊയില്‍ കോളനിയിലെ ബാലന്‍ എന്ന പാലനെയാണ്(55) കഴിഞ്ഞ മൂന്നിന് മരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ടായിരുന്നു. ഓണനും ബാലനും കമ്മോത്തെ സ്വകാര്യവ്യക്തിയുടെ തോട്ടത്തിലെ പണിക്കാരായിരുന്നു. കഴിഞ്ഞ 27ന് ജോലി കഴിഞ്ഞ് ഇരുവരും കല്ലോടി മക്കോളി കവലയില്‍ തോമസിന്റെ കൈയ്യില്‍നിന്നും നാടന്‍ ചാരായം … Continue reading "മധ്യവയസ്‌ക്കനന്റെ മരണം; ഒരാള്‍ അറസ്റ്റില്‍"

Published On:Sep 7, 2018 | 8:08 am

മാനന്തവാടി: കമ്മോത്ത് എടവക പഞ്ചായത്തിലെ മധ്യവയസ്‌ക്കനായ ആദിവാസിയെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒരാളെ മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തു. എടവക വീട്ടിച്ചാല്‍ നാല്‌സെന്റ് കോളനിയിലെ ഓണനെയാണ്(26)അറസ്റ്റ് ചെയ്തത്. കല്ലോടി കൂളിപ്പൊയില്‍ കോളനിയിലെ ബാലന്‍ എന്ന പാലനെയാണ്(55) കഴിഞ്ഞ മൂന്നിന് മരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ടായിരുന്നു. ഓണനും ബാലനും കമ്മോത്തെ സ്വകാര്യവ്യക്തിയുടെ തോട്ടത്തിലെ പണിക്കാരായിരുന്നു. കഴിഞ്ഞ 27ന് ജോലി കഴിഞ്ഞ് ഇരുവരും കല്ലോടി മക്കോളി കവലയില്‍ തോമസിന്റെ കൈയ്യില്‍നിന്നും നാടന്‍ ചാരായം വാങ്ങുകയും മദ്യപിക്കാനായി തിരികെ തോട്ടത്തിലേക്ക് പോകുകയും ചെയ്തു. തോമസും ഇവരോടൊപ്പം ഉണ്ടായിരുന്നു. തോട്ടത്തിലെ കളപ്പുരയിലെത്തി മൂന്നുപേരും ചേര്‍ന്ന് മദ്യപിച്ചു. മദ്യലഹരിയില്‍ ഓണനും ബാലനും വഴക്കിടുകയും ഓണന്‍ ബാലനെ തള്ളിയിടുകയും മര്‍ദിക്കുകയും ചെയ്തു. ബോധരഹിതനായ ബാലനെ ഇവിടെ ഉപേക്ഷിച്ച് ഓണന്‍ പോകുകയും ചെയ്തു. ഇവര്‍ തമ്മിലുളള വഴക്കിനിടെ തോമസും സ്ഥലത്തുനിന്നും പോയിരുന്നു. പിന്നീട് ഏഴ് ദിവസത്തിനുശേഷമാണ് ബാലനെ മരിച്ചനിലയില്‍ കണ്ടത്. മാനന്തവാടി ഡിവൈഎസ്പി കെ ജെ ദേവസ്യ, സിഐ പി കെ മണി, എസ്‌ഐമാരായ ഭാസ്‌കരന്‍, ജെയിംസ്, എസ്സിപിഒ മനോജന്‍, സിപിഒമാരായ ആഷാദ് ബാബു, പിജി സുഷാദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

LIVE NEWS - ONLINE

  • 1
    4 mins ago

    ക്യാപ്റ്റന്‍ രാജുവിന്റെ സംസ്‌കാരം വൈകീട്ട്

  • 2
    14 hours ago

    ബിഷപ്പിന്റെ അറസ്റ്റ് ഇന്നുമില്ല; ചോദ്യം ചെയ്യല്‍ നാളെയും തുടരും

  • 3
    14 hours ago

    ബിഷപ്പിന്റെ അറസ്റ്റിനായി പോലീസ് നിയമോപദേശം തേടി

  • 4
    17 hours ago

    ജനാധിപത്യ മതേതര മൂല്യങ്ങളില്‍ വിട്ടുവീഴ്ച ഉണ്ടാകില്ല: മുല്ലപ്പള്ളി

  • 5
    19 hours ago

    ട്രെയിനില്‍ നിന്ന് തെറിച്ചുവീണ യുവാവിന്റെ നില ഗുരുതരം

  • 6
    20 hours ago

    മുത്തലാഖ് തടയിടാന്‍ കേന്ദ്രം

  • 7
    21 hours ago

    പാര്‍ട്ടി കൂടുതല്‍ ശക്തിപ്പെടും: ചെന്നിത്തല

  • 8
    21 hours ago

    ഫെയ്‌സ് ബുക്ക് പ്രണയം യുവാവിനെ തേടി ഭര്‍തൃമതി കതിരൂരില്‍

  • 9
    21 hours ago

    ആര്‍ എസ് എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസ്; 20 വര്‍ഷം കഴിഞ്ഞിട്ടും വിചാരണക്കെത്തിയില്ല