Thursday, April 25th, 2019

യുവാവ് മരിച്ച സംഭവം; വ്യാജസിദ്ധന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍

വയനാട്: മക്കിയാടില്‍ യുവാവ് ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ വെള്ളമുണ്ട പോലീസ് അറസ്റ്റ് ചെയ്തു. വ്യാജസിദ്ധന്‍ മലപ്പുറം ഇടയാറ്റൂര്‍ സ്വദേശി സെയ്ത് മുഹമ്മദ്(52), എറണാകുളം കാക്കനാട് പുല്ലന്‍വേലില്‍ റഫീഖ്(43) എന്നിവരാണ് അറസ്റ്റിലായത്. പൊയിലന്‍ അഷ്‌റഫിനെ(32) തട്ടിക്കൊണ്ടുപോയി അജ്ഞാതകേന്ദ്രത്തില്‍ തടവില്‍ താമസിപ്പിച്ച കുറ്റത്തിനാണ് അറസ്റ്റ്. അഷ്‌റഫിനെ പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തമിഴ്‌നാട് തിരുവിമ്പലപുരം തോട്ടപ്പള്ളിവാസലില്‍ സ്വകാര്യ വ്യക്തി നടത്തുന്ന സയ്യിദ് വലിയുള്ളാഹി ദര്‍ഗയിലാണ് യുവാവിനെ തിങ്കളാഴ്ച രാത്രി മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവാവിന്റെ … Continue reading "യുവാവ് മരിച്ച സംഭവം; വ്യാജസിദ്ധന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍"

Published On:Jul 5, 2018 | 8:00 am

വയനാട്: മക്കിയാടില്‍ യുവാവ് ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ വെള്ളമുണ്ട പോലീസ് അറസ്റ്റ് ചെയ്തു. വ്യാജസിദ്ധന്‍ മലപ്പുറം ഇടയാറ്റൂര്‍ സ്വദേശി സെയ്ത് മുഹമ്മദ്(52), എറണാകുളം കാക്കനാട് പുല്ലന്‍വേലില്‍ റഫീഖ്(43) എന്നിവരാണ് അറസ്റ്റിലായത്. പൊയിലന്‍ അഷ്‌റഫിനെ(32) തട്ടിക്കൊണ്ടുപോയി അജ്ഞാതകേന്ദ്രത്തില്‍ തടവില്‍ താമസിപ്പിച്ച കുറ്റത്തിനാണ് അറസ്റ്റ്. അഷ്‌റഫിനെ പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തമിഴ്‌നാട് തിരുവിമ്പലപുരം തോട്ടപ്പള്ളിവാസലില്‍ സ്വകാര്യ വ്യക്തി നടത്തുന്ന സയ്യിദ് വലിയുള്ളാഹി ദര്‍ഗയിലാണ് യുവാവിനെ തിങ്കളാഴ്ച രാത്രി മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവാവിന്റെ അസ്വാഭാവിക മരണത്തില്‍ തമിഴ്‌നാട് കൂടംകുളം പോലീസും കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. പ്രതികളെ രാത്രിയോടെ കോടതിയില്‍ ഹാജരാക്കി.

 

LIVE NEWS - ONLINE

  • 1
    6 hours ago

    കനത്ത മഴയ്ക്ക് സാധ്യത: നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

  • 2
    8 hours ago

    നിലമ്പൂരില്‍ കനത്ത മഴയില്‍ മരം വീണ് മൂന്ന് മരണം

  • 3
    8 hours ago

    ന്യൂനമര്‍ദം: കേരളത്തില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായി റവന്യൂ മന്ത്രി

  • 4
    11 hours ago

    ചീഫ് ജസ്റ്റിസിനെതിരായ ഗൂഢാലോചന അന്വേഷിക്കും; സുപ്രീം കോടതി

  • 5
    13 hours ago

    മലമ്പനി തടയാന്‍ മുന്‍കരുതല്‍ നടപടി

  • 6
    15 hours ago

    വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

  • 7
    15 hours ago

    വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

  • 8
    15 hours ago

    സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍

  • 9
    15 hours ago

    സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍