കൊല്ലം: കൊല്ലം പത്തനാപുരത്ത് റബര്‍തോട്ടത്തില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. മാങ്കോട് സ്വദേശി നജീബ്(40)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാള്‍ രാത്രിയില്‍ പോലീസിനെ കണ്ട് ഭയന്ന് ഓടിയതാണെന്നാണ് ആരോപണം. പോലീസ് ഇയാളെ ഓടിച്ചതാണെന്നും തുടര്‍ന്നായിരുന്നു ഇയാള്‍ റബര്‍തോട്ടത്തില്‍ കയറിയതെന്നും ദൃക്സാക്ഷികള്‍ പറയുന്നു. കൂടുതല്‍ വിവരം ലഭ്യമായിട്ടില്ല.