Wednesday, July 17th, 2019

വിവാഹ നിശ്ചയത്തലേന്ന് കാണാതായ യുവാവ് മരിച്ച നിലയില്‍

ഇക്കഴിഞ്ഞ ഞായറാഴ്ച തടമ്പാട്ട് താഴം സ്വദേശിനിയായ യുവതിയുമായി വിവാഹനിശ്ചയം നടക്കാനിരിക്കെയാണ് ലിജീഷിനെ കാണാതായത്.

Published On:Jun 27, 2018 | 1:39 pm

കോഴിക്കോട്: വിവാഹ നിശ്ചയത്തിന് വധുവിന് നല്‍കാന്‍ മോതിരം വാങ്ങാന്‍ വീട്ടില്‍ നിന്നും പുറപ്പെട്ട് കാണാതായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ചെത്തുകടവ് സുജയ്‌ലെ പി ജെ ലിജീഷ് (28)നെയാണ് ചെന്നൈയിലെ ലോഡ്ജില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ ഉച്ചക്ക് രണ്ടരമണിയോടെയാണ് മരിച്ചനിലയില്‍ കാണപ്പെട്ടത്. ഐഡി കാര്‍ഡ് പരിശോധിച്ചപ്പോഴാണ് ചെത്ത്കടവ് സ്വദേശിയാണെന്ന് മനസിലായത്. വിവരമറിഞ്ഞ് ബന്ധുക്കള്‍ ചെന്നൈയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ലിജീഷിനെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.
ഇക്കഴിഞ്ഞ ഞായറാഴ്ച തടമ്പാട്ട് താഴം സ്വദേശിനിയായ യുവതിയുമായി വിവാഹനിശ്ചയം നടക്കാനിരിക്കെയാണ് ലിജീഷിനെ കാണാതായത്. ശനിയാഴ്ച ഉച്ചക്ക് വിവാഹനിശ്ചയത്തില്‍ വധുവിന് അണിയാനുള്ള മോതിരം വാങ്ങാന്‍ വീട്ടില്‍നിന്നിറങ്ങിയതായിരുന്നു.

 

LIVE NEWS - ONLINE

  • 1
    10 hours ago

    മുംബൈയില്‍ കെട്ടിടം തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം ഏഴായി

  • 2
    12 hours ago

    ബലാല്‍സംഗക്കേസിലെ പ്രതി ബെംഗളൂരുവില്‍ പിടിയിലായി

  • 3
    14 hours ago

    സംസ്ഥാനത്ത് മഴ ശക്തമാകും; വിവിധ ജില്ലകളില്‍ റെഡ് അലര്‍ട്ട്

  • 4
    15 hours ago

    ശബരിമല പോലീസ് ആര്‍ എസ്എസിന് വിവരങ്ങള്‍ ചോര്‍ത്തി; മുഖ്യമന്ത്രി

  • 5
    17 hours ago

    മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ച് നീക്കേണ്ടത്് നഗരസഭ: മന്ത്രി മൊയ്തീന്‍

  • 6
    19 hours ago

    കോര്‍പറേഷന്‍ യോഗത്തില്‍ പ്രതിപക്ഷ ബഹളം

  • 7
    19 hours ago

    കര്‍ണാടക; രാജിക്കാര്യം സ്പീക്കര്‍ക്ക് തീരുമാനിക്കാം: സുപ്രീം കോടതി

  • 8
    19 hours ago

    കര്‍ണാടക; രാജിക്കാര്യം സ്പീക്കര്‍ക്ക് തീരുമാനിക്കാം: സുപ്രീം കോടതി

  • 9
    20 hours ago

    ലക്ഷം രൂപയുടെ ബ്രൗണ്‍ഷുഗറുമായി തയ്യില്‍ സ്വദേശി അറസ്റ്റില്‍