Tuesday, September 25th, 2018

യുവതി പൊള്ളലേറ്റ് മരിച്ച സംഭവം; ഭര്‍ത്താവും ഭര്‍തൃമാതാവും അറസ്റ്റില്‍

തൃശൂര്‍: തിരുവനന്തപുരം നെടിയാന്‍കോട് പറയന്‍വിള വീട്ടില്‍ റൂബിയുടെ മകള്‍ റിനി(24) ഭര്‍തൃവീട്ടില്‍ പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് ദേശമംഗലം കൊണ്ടയൂര്‍ ആനക്കാട്ടുപറമ്പില്‍ സാജു, ഭര്‍തൃമാതാവ് കാളി(63) എന്നിവരെ ജില്ല ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. മകളെ ഭര്‍ത്താവും വീട്ടുകാരും ശാരീരികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയതാണെന്ന് റിനിയുടെ മാതാവ് റൂബി പരാതി നല്‍കിയതന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ലോക്കല്‍ പോലീസ് അന്വേഷിച്ചിരുന്ന കേസ് കഴിഞ്ഞ ദിവസം ജില്ല ക്രൈംബ്രാഞ്ച് ഏറ്റെടുത്തിരുന്നു. മാര്‍ച്ച് 18നാണ് മരണം നടന്നത്. സംഭവം അന്വേഷിച്ച ചെറുതുരുത്തി പൊലീസ് ആദ്യം … Continue reading "യുവതി പൊള്ളലേറ്റ് മരിച്ച സംഭവം; ഭര്‍ത്താവും ഭര്‍തൃമാതാവും അറസ്റ്റില്‍"

Published On:May 18, 2018 | 8:06 am

തൃശൂര്‍: തിരുവനന്തപുരം നെടിയാന്‍കോട് പറയന്‍വിള വീട്ടില്‍ റൂബിയുടെ മകള്‍ റിനി(24) ഭര്‍തൃവീട്ടില്‍ പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് ദേശമംഗലം കൊണ്ടയൂര്‍ ആനക്കാട്ടുപറമ്പില്‍ സാജു, ഭര്‍തൃമാതാവ് കാളി(63) എന്നിവരെ ജില്ല ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. മകളെ ഭര്‍ത്താവും വീട്ടുകാരും ശാരീരികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയതാണെന്ന് റിനിയുടെ മാതാവ് റൂബി പരാതി നല്‍കിയതന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ലോക്കല്‍ പോലീസ് അന്വേഷിച്ചിരുന്ന കേസ് കഴിഞ്ഞ ദിവസം ജില്ല ക്രൈംബ്രാഞ്ച് ഏറ്റെടുത്തിരുന്നു. മാര്‍ച്ച് 18നാണ് മരണം നടന്നത്. സംഭവം അന്വേഷിച്ച ചെറുതുരുത്തി പൊലീസ് ആദ്യം അസ്വാഭാവിക മരണത്തിന് കേസെടുത്തു. തുടര്‍ന്ന് ഭര്‍ത്താവ്, അമ്മ, സഹോദരി എന്നിവര്‍ക്കെതിരെ ആത്മഹത്യ പ്രേരണാകുറ്റത്തിനും കേസെടുത്തിരുന്നു. പോലീസ് മൊഴിയില്‍ ഭര്‍തൃവീട്ടുകാരുടെ പീഡനം മൂലം ആത്മഹത്യ ചെയ്തുവെന്നാണ് രേഖപ്പെടുത്തിയത്. എന്നാല്‍ ഇത് ശരിയല്ലെന്നും മകളെ ഭര്‍തൃവീട്ടുകാര്‍ കൊല്ലുകയായിരുന്നുവെന്നുമാണ് റൂബി മൊഴി നല്‍കിയത്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോള്‍ തന്നെ മണ്ണെണ്ണ ശരീരത്തില്‍ ഒഴിച്ച് കൊല്ലാന്‍ ശ്രമിച്ചിരുന്നുവെന്ന് റിനി പറഞ്ഞത് റൂബി മൊബൈലില്‍ പകര്‍ത്തി വെക്കുകയും ചെയ്തിരുന്നു. സ്ത്രീധന പീഡന കേസാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

LIVE NEWS - ONLINE

  • 1
    18 mins ago

    വൃദ്ധസദനത്തില്‍ മരിച്ച അന്തേവാസികളുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു

  • 2
    1 hour ago

    തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ക്രിമിനല്‍ കേസ് അയോഗ്യതയല്ല: സുപ്രീം കോടതി

  • 3
    2 hours ago

    ക്രിമിനല്‍ കേസ് അയോഗ്യതയല്ല: സുപ്രീം കോടതി

  • 4
    2 hours ago

    ബിഷപ്പ് ഫ്രാങ്കോ നല്‍കിയ തെളിവുകള്‍ വ്യാജമെന്ന് പോലീസ്

  • 5
    3 hours ago

    വാഹനാപകടത്തില്‍ വയലിനിസ്റ്റ് ബാലഭാസ്‌കറിനും ഭാര്യക്കും ഗുരുതരം; മകള്‍ മരിച്ചു

  • 6
    4 hours ago

    സര്‍ക്കാര്‍ സഹായമില്ലാതെ അന്താരാഷ്ട്ര ചലച്ചിത്രമേള നടത്തും

  • 7
    4 hours ago

    ലൂക്ക മോഡ്രിച് ഫിഫ സൂപ്പര്‍ താരം

  • 8
    5 hours ago

    മണല്‍ കടത്ത്; ഒരാള്‍ അറസ്റ്റില്‍

  • 9
    5 hours ago

    ഗ്യാസ് സിലിണ്ടറിന് തീപിടിച്ച് തട്ടുകട കത്തിനാശിച്ചു