Sunday, September 23rd, 2018

വിനോദിന്റെ മരണം; അമ്മ മുഖ്യമന്ത്രിക്ക് പരാതി നല്‍കി

പുല്‍പ്പള്ളി: വണ്ടിക്കടവ് പണിയ കോളനിയിലെ വിനോദിന്റെ മരണത്തില്‍ പത്യേക സംഘത്തെകൊണ്ട് സമഗ്ര അന്വേഷണം വേണമെന്നാവശ്യപ്പെട്ട് മാതാവ് അമ്മിണി മുഖ്യമന്ത്രിക്ക് പരാതി നല്‍കി. സികെ ശശീന്ദ്രന്‍ എംഎല്‍എ മുഖേനയാണ് പരാതി അയച്ചിരിക്കുന്നത്. കേരള-കര്‍ണാടക അതിര്‍ത്തിയിലെ കന്നാരം പുഴയില്‍ കഴിഞ്ഞ 11നാണ് കര്‍ണാടക വനപാലകര്‍ വിനോദിനുനേരെ വെടിയുതിര്‍ത്തത്. കള്ളക്കേസില്‍ കുടുക്കാനും ശ്രമിച്ചു. തുടര്‍ന്ന് 12ന് രാത്രിയാണ് ഇരുപത്തിനാലുകാരനായ വിനോദ് വീട്ടിനുള്ളില്‍ ജീവനൊടുക്കിയത്. സംഭവത്തില്‍ പുല്‍പ്പള്ളി സ്‌റ്റേഷനിലെ ചില പോലീസ് ഉദ്യോഗസ്ഥര്‍ കര്‍ണാടക വനപാലകരുമായി ഒത്തുകളിക്കുകയും അന്വേഷണം അട്ടിമറിക്കുകയും ചെയ്തുവെന്നും പോലീസ് … Continue reading "വിനോദിന്റെ മരണം; അമ്മ മുഖ്യമന്ത്രിക്ക് പരാതി നല്‍കി"

Published On:Mar 21, 2018 | 8:08 am

പുല്‍പ്പള്ളി: വണ്ടിക്കടവ് പണിയ കോളനിയിലെ വിനോദിന്റെ മരണത്തില്‍ പത്യേക സംഘത്തെകൊണ്ട് സമഗ്ര അന്വേഷണം വേണമെന്നാവശ്യപ്പെട്ട് മാതാവ് അമ്മിണി മുഖ്യമന്ത്രിക്ക് പരാതി നല്‍കി. സികെ ശശീന്ദ്രന്‍ എംഎല്‍എ മുഖേനയാണ് പരാതി അയച്ചിരിക്കുന്നത്. കേരള-കര്‍ണാടക അതിര്‍ത്തിയിലെ കന്നാരം പുഴയില്‍ കഴിഞ്ഞ 11നാണ് കര്‍ണാടക വനപാലകര്‍ വിനോദിനുനേരെ വെടിയുതിര്‍ത്തത്. കള്ളക്കേസില്‍ കുടുക്കാനും ശ്രമിച്ചു. തുടര്‍ന്ന് 12ന് രാത്രിയാണ് ഇരുപത്തിനാലുകാരനായ വിനോദ് വീട്ടിനുള്ളില്‍ ജീവനൊടുക്കിയത്. സംഭവത്തില്‍ പുല്‍പ്പള്ളി സ്‌റ്റേഷനിലെ ചില പോലീസ് ഉദ്യോഗസ്ഥര്‍ കര്‍ണാടക വനപാലകരുമായി ഒത്തുകളിക്കുകയും അന്വേഷണം അട്ടിമറിക്കുകയും ചെയ്തുവെന്നും പോലീസ് കര്‍ണാടക ഫോറസ്റ്റ് ക്യാമ്പില്‍പോയി രഹസ്യചര്‍ച്ച നടത്തിയെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. വിനോദിന്റെ മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തുന്നത് കോളനിക്കാര്‍ തടഞ്ഞിരുന്നു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ സ്ഥലതെത്തി ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് കോളനി നിവാസികള്‍ മൃതദേഹം വിട്ടുനല്‍കിയത്. എന്നാല്‍ പിന്നീട് അന്വേഷണം നീതിപൂര്‍വമയിരുന്നില്ലെന്ന് ഇവര്‍ ആരോപിച്ചു.

LIVE NEWS - ONLINE

  • 1
    2 mins ago

    ഹരിയാന കൂട്ടബലാല്‍സംഗം: പ്രധാനപ്രതികള്‍ പിടിയില്‍

  • 2
    2 hours ago

    കന്യാസ്ത്രീക്ക് നീതി ആവശ്യപ്പെട്ട് പ്രകടനം നടത്തിയ ജോയ് മാത്യുവിനെതിരെ പോലീസ് കേസെടുത്തു

  • 3
    4 hours ago

    സിസ്റ്റര്‍ ലൂസിക്കെതിരെ സഭാ നടപടി

  • 4
    6 hours ago

    മദ്രാസ് ഐ.ഐ.ടിയിലെ മലയാളിവിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • 5
    6 hours ago

    മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി

  • 6
    18 hours ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 7
    19 hours ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 8
    22 hours ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി

  • 9
    1 day ago

    ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കി