Monday, January 21st, 2019

ഇരുചക്രവാഹനങ്ങള്‍ക്കൊപ്പം ഹെല്‍മെറ്റും നല്‍കണം

തിരു: ഹെല്‍മെറ്റില്ലാതെ ഇരുചക്രവാഹനങ്ങള്‍ വില്‍ക്കരുതെന്നും, ഇരുചക്രവാഹനങ്ങള്‍ റജിസ്റ്റര്‍ ചെയ്യാനെത്തുമ്പോള്‍ ഹെല്‍മെറ്റിന്റെ ബില്ലും ഓഫീസില്‍ നല്‍കണമെന്നും ഇരുചക്രവാഹന ഡീലര്‍മാര്‍ക്ക് മോട്ടോര്‍വാഹനവകുപ്പ് നിര്‍ദേശം നല്‍കി. കേന്ദ്ര മോട്ടോര്‍ വാഹനനിയമപ്രകാരം ഇരുചക്രവാഹനങ്ങള്‍ക്കൊപ്പം ഹെല്‍മെറ്റും നല്‍കേണ്ടതുണ്ട്. ഇരുചക്രവാഹന ഷോറൂമുകളില്‍ ഹെല്‍മെറ്റ് വില്പനയ്ക്കായി ഉണ്ടായിരിക്കണം. ഐഎസ്‌ഐ മാര്‍ക്കുള്ള ഹെല്‍മെറ്റ് തന്നെ നല്‍കണം. പുതിയ ഇരുചക്രവാഹനങ്ങള്‍ റജിസ്റ്റര്‍ ചെയ്യാനെത്തുമ്പോള്‍ ഹെല്‍മെറ്റിന്റെ ബില്ലും റജിസ്റ്റര്‍ ഓഫീസില്‍ നല്‍കണം. ഇതസമയം ഹെല്‍മെറ്റ് കൈവശമുള്ളവര്‍ അതുവാങ്ങിയ ബില്‍ നല്‍കിയാല്‍ മതിയാകും. രണ്ടുവര്‍ഷത്തിലധികം പഴക്കമുള്ള ബില്ലുകള്‍ അംഗീകരിക്കില്ല. ഇരുചക്രവാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യാനെത്തുമ്പോഴും … Continue reading "ഇരുചക്രവാഹനങ്ങള്‍ക്കൊപ്പം ഹെല്‍മെറ്റും നല്‍കണം"

Published On:Sep 24, 2013 | 10:01 am

തിരു: ഹെല്‍മെറ്റില്ലാതെ ഇരുചക്രവാഹനങ്ങള്‍ വില്‍ക്കരുതെന്നും, ഇരുചക്രവാഹനങ്ങള്‍ റജിസ്റ്റര്‍ ചെയ്യാനെത്തുമ്പോള്‍ ഹെല്‍മെറ്റിന്റെ ബില്ലും ഓഫീസില്‍ നല്‍കണമെന്നും ഇരുചക്രവാഹന ഡീലര്‍മാര്‍ക്ക് മോട്ടോര്‍വാഹനവകുപ്പ് നിര്‍ദേശം നല്‍കി. കേന്ദ്ര മോട്ടോര്‍ വാഹനനിയമപ്രകാരം ഇരുചക്രവാഹനങ്ങള്‍ക്കൊപ്പം ഹെല്‍മെറ്റും നല്‍കേണ്ടതുണ്ട്. ഇരുചക്രവാഹന ഷോറൂമുകളില്‍ ഹെല്‍മെറ്റ് വില്പനയ്ക്കായി ഉണ്ടായിരിക്കണം. ഐഎസ്‌ഐ മാര്‍ക്കുള്ള ഹെല്‍മെറ്റ് തന്നെ നല്‍കണം. പുതിയ ഇരുചക്രവാഹനങ്ങള്‍ റജിസ്റ്റര്‍ ചെയ്യാനെത്തുമ്പോള്‍ ഹെല്‍മെറ്റിന്റെ ബില്ലും റജിസ്റ്റര്‍ ഓഫീസില്‍ നല്‍കണം. ഇതസമയം ഹെല്‍മെറ്റ് കൈവശമുള്ളവര്‍ അതുവാങ്ങിയ ബില്‍ നല്‍കിയാല്‍ മതിയാകും. രണ്ടുവര്‍ഷത്തിലധികം പഴക്കമുള്ള ബില്ലുകള്‍ അംഗീകരിക്കില്ല. ഇരുചക്രവാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യാനെത്തുമ്പോഴും ഹെല്‍മെറ്റ് ധരിച്ചിരിക്കണം. ഹെല്‍മെറ്റിന് അമിതവില വാങ്ങുന്ന ഡീലര്‍മാര്‍ക്കെതിരെ നടപടിയുണ്ടാകും.

LIVE NEWS - ONLINE

  • 1
    14 mins ago

    സ്പാനിഷ് ലീഗില്‍ ബാഴ്‌സലോണക്ക് ജയം

  • 2
    27 mins ago

    ഇന്ധനവില നുരഞ്ഞു പൊന്തുന്നു

  • 3
    1 hour ago

    2020ലെ തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റുകള്‍ വിജയിക്കില്ലെന്ന് ട്രംപ്

  • 4
    3 hours ago

    സ്വന്തം നാട്ടില്‍ പിസി ജോര്‍ജിനെ നാട്ടുകാര്‍ കൂവിയോടിച്ച്

  • 5
    3 hours ago

    ലഹരിമരുന്ന് പിടികൂടി; മൂന്ന് പേര്‍ അറസ്റ്റില്‍

  • 6
    18 hours ago

    നേപ്പാളും ഭൂട്ടാനും സന്ദര്‍ശിക്കാനുള്ള യാത്രാരേഖയായി ഇനി ആധാറും ഉപയോഗിക്കാം

  • 7
    20 hours ago

    കോട്ടയത്ത് കെ.എസ്.ആര്‍.ടി.സി. ബസ് മറിഞ്ഞ് അയ്യപ്പഭക്തര്‍ക്ക് പരിക്ക്

  • 8
    23 hours ago

    മധ്യപ്രദേശില്‍ ബിജെപി നേതാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

  • 9
    1 day ago

    ശബരിമല വിഷയത്തില്‍ ഏത് ചര്‍ച്ചയ്ക്കും തയ്യാറെന്ന് പന്തളം കൊട്ടാരം