ഇടുക്കി: കാഞ്ഞാറില്‍ കാണാതായ ആളുടെ മൃതദേഹം ജലാശയത്തില്‍ കണ്ടെത്തി. രണ്ട് ദിവസം മുമ്പ് അഞ്ചിരിയില്‍ നിന്നും കാണാതായ വള്ളിയാനിപ്പുറത്ത് വര്‍ഗീസിന്റെ(72) മൃതദേഹം കുടയത്തൂര്‍ പരപ്പുംകര ഭാഗത്ത് മലങ്കര ജലാശയത്തില്‍ കണ്ടെത്തി വര്‍ഗീസിനെ കാണാതായതായി ബന്ധുക്കള്‍ തൊടുപുഴ പോലീസില്‍ രണ്ട് ദിവസം മുമ്പ് പരാതി കൊടുത്തിരുന്നു. ഇന്നലെ വൈകിട്ട് ആറോടെയാണ് നാട്ടുകാര്‍ മൃതദേഹം കണ്ടത്. മുട്ടം എസ്ഐ ബിജോയി പിറ്റിയുടെ നേതൃത്വത്തില്‍ പോലീസ് എത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.